Picsart 23 03 12 00 50 12 997

ഹാളണ്ടിന്റെ പെനാൾട്ടി രക്ഷയ്ക്ക് എത്തി, മാഞ്ചസ്റ്റർ സിറ്റി വീണ്ടും ആഴ്സണലിന് തൊട്ടു പിറകിൽ

മാഞ്ചസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി കൊണ്ട് വീണ്ടും പ്രീമിയർ ലീഗിൽ ആഴ്സണലിന് തൊട്ടു പിറകിൽ എത്തി. ഇന്ന് എവേ മത്സരത്തിൽ ക്രിസ്റ്റ്യൽ പാലസിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. സിറ്റി ഒരു ഗോൾ കണ്ടെത്താൻ പ്രയാസപ്പെട്ട മത്സരത്തിൽ രണ്ടാം പകുതിയിൽ വന്ന പെനാൾട്ടി ആണ് സിറ്റിക്ക് തുണയായത്‌.

78ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി അനായാസം എർലിംഗ് ഹാളണ്ട് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. ഹാളണ്ടിന്റെ 28ആം പ്രീമിയർ ലീഗ് ഗോളാണിത്‌. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 27 മത്സരങ്ങളിൽ നിന്ന് 61 പോയിന്റിൽ എത്തി. 26 മത്സരങ്ങളിൽ നിന്ന് 63 പോയിന്റുമായി ആഴ്സണൽ ആണ് ഒന്നാമത് ഉള്ളത്. ആഴ്സണൽ നാളെ ഫുൾഹാമിനെ നേരിടും.

Exit mobile version