Picsart 23 08 17 13 20 42 722

പെലിസ്ട്രിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കൂടുതൽ അവസരം കിട്ടണം എന്നാണ് ആഗ്രഹം എന്ന് ഫോർലാൻ

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡീഗോ ഫോർലാൻ യുണൈറ്റഡിന്റെ ഇപ്പോഴത്തെ യുവ ഉറുഗ്വേ താരം ഫകുണ്ടോ പെലിസ്ട്രിയെ കുറിച്ച് സംസാരിച്ചു. പെലിസ്ട്രിക്ക് കൂടുതൽ അവസരം മാഞ്ചസ്റ്ററിൽ കിട്ടണം എന്നാണ് തന്റെ ആഗ്രഹം എന്ന് ഫോർലാൻ പറഞ്ഞു. പെനറോളിൽ ആയിരുന്ന കാലത്ത് ഫാകുണ്ടോ പെല്ലിസ്‌ട്രിയുടെ മാനേജർ ആയിരുന്നു ഡീഗോ ഫോർലാൻ.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ യുവതാരത്തിന്റെ ഭാവിയെക്കുറിച്ച് ഫോർലാൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ” എനിക്ക് പെല്ലിസ്‌ട്രിയെ അറിയാം. ഞാൻ പെനറോളിൽ അവന്റെ മാനേജരായിരുന്നു, അവൻ അവിടെ കളിക്കുമ്പോളും പിന്നീട് അവൻ യുണൈറ്റഡിലേക്ക് പോയപ്പോഴും താൻ അവനെ നിരീക്ഷിക്കുന്നുണ്ട്. അയാൾക്ക് കൂടുതൽ സമയം ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.” ഫോർലാൻ പറഞ്ഞു.

“മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു ടീമിൽ ഇത് എളുപ്പമല്ലെന്ന് ഞങ്ങൾക്കറിയാം. ഇത് ബുദ്ധിമുട്ടാണ്. പക്ഷേ അവൻ ഒരു നല്ല കളിക്കാരനും നല്ല വ്യക്തിയുമാണ്.” ഫോർലാൻ തുടർന്നു.

“അവസാന പ്രീ-സീസൺ മത്സരത്തിൽ അവൻ ഒരു ഗോൾ നേടിയിരുന്നു. യുണൈറ്റഡിൽ അദ്ദേഹത്തിന് കൂടുതൽ മിനിറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകരും വരും മത്സരങ്ങളിൽ പെല്ലിസ്‌ട്രിയുടെ കൂടുതൽ കാണാൻ ആണ് ആഗ്രഹിക്കുന്നത്‌. എന്നാൽ ഇപ്പോൾ യുണൈറ്റഡ് താരത്തെ ലോണിൽ അയക്കാൻ ശ്രമിക്കുന്നതായാണ് സൂചനകൾ.

Exit mobile version