Site icon Fanport

പെലെഗ്രിനിയെ വെസ്റ്റ് ഹാം പുറത്താക്കി

വെസ്റ്റ് ഹാം പരിശീലകനായി ഇനി മാനുവൽ പെലഗ്രിനിയില്ല. ഇന്ന് ലെസ്റ്റർ സിറ്റിയോടും പരാജയപ്പെട്ടതോടെയാണ് പെലെഗ്രിനിയെ പുറത്താക്കാൻ വെസ്റ്റ് ഹാം തീരുമാനിച്ചത്. ലീഗിൽ ഈ സീസണിൽ ദയനീയ പ്രകടനമാണ് വെസ്റ്റ് ഹാം നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് കണക്കിലെടുത്താണ് ഈ പുറത്താക്കൽ. തന്റെ വെസ്റ്റ് ഹാമിലെ സമയം അവസാനിച്ചേക്കും എന്ന് കഴിഞ്ഞ ആഴ്ച പെലെഗ്രിനി തന്നെ സൂചനകൾ നൽകിയിരുന്നു.

ഇപ്പോൾ പ്രീമിയർ ലീഗിൽ 19 പോയന്റുമായി 16ആം സ്ഥാനത്താണ് വെസ്റ്റ് ഹാം ഉള്ളത്. വെസ്റ്റ് ഹാമിനെ പുതിയ ഒരു ടീമായി മാറ്റുക എന്ന ലക്ഷ്യത്തിൽ ആയിരുന്നു കഴിഞ്ഞ സീസണിൽ പെലെഗ്രിനിയെ ക്ലബ് സ്വന്തമാക്കിയത്. അദ്ദേഹത്തിനായി വൻ തുക ചിലവാക്കി ടീം ഒരുക്കാനും വെസ്റ്റ് ഹാമിനായിരുന്നു. എന്നാൽ ആ പരിശ്രമങ്ങളും ഫലം കണ്ടില്ല. അതാണ് ഈ തീരുമാനത്തിൽ ക്ലബ് എത്താൻ കാരണം. പുതിയ പരിശീലകനെ ക്ലബ് ഉടൻ തന്നെ പ്രഖ്യാപിച്ചേക്കും.

Exit mobile version