പോൾ ലാമ്പേർട്ടിനെ പുറത്താക്കി സ്റ്റോക്ക് സിറ്റി

- Advertisement -

പോൾ ലാബെർട്ട് സ്റ്റോക്ക് സിറ്റി വിട്ടു. നാലു മാസം മുമ്പ് റിലഗേഷനിൽ നിന്ന് സ്റ്റോക്കിനെ രക്ഷിക്കാൻ വേണ്ടി ചുമതലയേറ്റ ലാമ്പെർട്ടിന് അത് കഴിയാതെ വന്നതോടെയാണ് സ്റ്റോക്ക് സിറ്റിയിലെ ലാമ്പർട്ടിന്റെ പരിശീലനത്തിന് അവസാനമായത്. ഇംഗ്ലീഷ് ഫുട്ബോളിക് ഈ ആഴ്ച ജോലി പോകുന്ന നാലാമത്തെ പരിശീലകനാണ് ലാമ്പേർട്ട്.

15 പ്രീമിയർ ലീഗ് മത്സരങ്ങളിൽ സ്റ്റോക്കിനെ പരിശീലിപ്പിച്ച ലാമ്പേർട്ടിന് വെറും 13 പോയന്റ് മാത്രമെ നേടാനായുള്ളൂ. രണ്ട് മത്സരമാണ് ലാമ്പെർട്ടിന് കീഴിൽ സ്റ്റോക്ക് ആകെ വിജയിച്ചത്. 19ആം സ്ഥാനത്താണ് സ്റ്റോക്ക് സിറ്റി പ്രീമിയർ ലീഗിൽ ഫിനിഷ് ചെയ്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement