20220104 230246

പാറ്റേഴ്സൺ എവർട്ടൺ താരമായി

റേഞ്ചേഴ്‌സിന്റെ റൈറ്റ് ബാക്ക് നഥാൻ പാറ്റേഴ്‌സണെ എവർട്ടൺ സൈൻ ചെയ്തു. 16 മില്യൺ പൗണ്ട് നൽകി താരത്തെ സ്വന്തമാക്കിയതായി എവർട്ടൺ ഔദ്യോഗികമായി അറിയിച്ചു. താരം 2027 വരെയുള്ള കരാർ എവർട്ടണിൽ ഒപ്പുവെച്ചു.

ഈ സീസണിൽ റേഞ്ചേഴ്സിനായി ആകെ ആറ് ലീഗ് മത്സരങ്ങൾ മാത്രമെ പാറ്റേഴ്സൺ കളിച്ചിട്ടുള്ളു. കഴിഞ്ഞ സമ്മറിലും താരത്തെ സ്വന്തമാക്കാൻ എവർട്ടൺ ശ്രമിച്ചിരുന്നു. സ്കോട്ലൻഡ് ദേശീയ ടീമിനായി താരം അരങ്ങേറ്റം നടത്തിയിരുന്നു. 6 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും താരം സ്കോട്ലൻഡിനായി നേടി. 20കാരനായ പാറ്റേഴ്സൺ എവർട്ടന്റെ രണ്ടാം സൈനിംഗ് ആകും. അവർ ഇതിനകം മൈകെലെങ്കോയുടെ സൈനിംഗ് പൂർത്തിയാക്കിയിട്ടുണ്ട്.

“എവർട്ടണിൽ കരാർ ഒപ്പുവെക്കുന്നത് സ്വപ്നതുല്യമാണ്. താൻ ഇവിടെ കരിയർ തുടങ്ങാൻ കാത്തിരിക്കുകയാണ്, ”പാറ്റേഴ്സൺ പറഞ്ഞു.

“സൈൻ ചെയ്യുന്നത് എളുപ്പമുള്ള തിരഞ്ഞെടുപ്പായിരുന്നു. ഇത് വലിയ ചരിത്രമുള്ള ഒരു വലിയ ക്ലബ്ബാണ്, കൂടാതെ ആരാധകരുടെ എണ്ണം വളരെ വലുതാണ്.” കരാർ ഒപ്പുവെച്ചു കൊണ്ട് പാറ്റേഴ്സൺ പറഞ്ഞു.

Exit mobile version