ഏഷ്യയുടെ ന്യൂക്ലിയർ പവർ; പാർക് ജി സുങ്!!!!

ഫുട്ബോൾ ഇതിഹാസം സാക്ഷാൽ പിർലോ തന്റെ ജീവചരിത്രത്തിൽ കുറിച്ച വാക്കുകൾ ആണ് താഴെ, യൂറോപ്യൻ ഫുട്ബോൾ സ്വപ്നതുല്യമായി കാണുന്ന ഏഷ്യയിൽ നിന്ന് വന്ന ഒരു കളിക്കാരൻ. ഇന്നും ലോക ഫുട്ബോളിൽ അധികം വാഴ്ത്തപെടാത്ത ഒരു ‘ന്യൂക്ലീർ പവർ’.

“Even [Sir Alex] Ferguson, the purple-nosed manager who turned Manchester United into a fearsome battleship, couldn’t resist the temptation. He’s essentially a man without blemish, but he ruined that purity just for a moment when it came to me. A fleeting shabbiness came over the legend that night. On one of the many occasions when our paths crossed during my time at Milan, he unleashed Park Ji-sung to shadow me. The midfielder must have been the first nuclear-powered South Korean in history, in the sense that he rushed about the pitch at the speed of an electron.”

ആരെയാണ് പിർലോ സൂചിപ്പിച്ചത്.?
സൗത്ത് കൊറിയയിലെ കോഹ്‌യുങ് എന്ന പട്ടണത്തിൽ ജനിച്‌ യൂറോപ്യൻ ഫുട്ബോളിന്റെ നെറുകയിൽ എത്തിയ കളിക്കാരൻ. ഏഷ്യൻ കളിക്കാർക്ക് സ്വപ്നതുല്യമായ യൂറോപ്യൻ ഫുട്ബോളിലെ ട്രോഫികൾ നേടിയ കളിക്കാരൻ. ഇന്നും അന്നും കളിക്കളത്തിൽ പ്രധാനിയായിട്ടും ആരാധകർ അധികം ശ്രദ്ധിക്കാതെ പോയ ഒരു കളിക്കാരൻ. തന്റെ പരിമിതികളെ തന്റെ കഴിവുകൾ കൊണ്ട് മൂടിയ കളിക്കാരൻ.
യൂറോപ്പ് ഫുട്ബോൾ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഏഷ്യൻ കളിക്കാരൻ. ഒരു ദിവസം മുഴുവൻ ഓടിയാലും ക്ഷീണിതനാവാത്ത കളിക്കാരൻ,

അതെ “Three lungs Park” എന്ന് വിളിപ്പേരുള്ള ജി സുങ് പാർക് ( Ji Sung Park)

2004-05 സീസണിൽ തന്റെ മെന്റർ കൂടിയായ ഹിഡിങ്ക്ന്റെ കീഴിൽ PSVയിൽ മികച്ച പ്രകടനം കാഴ്ചവെച്ച പാർക്കിനെ കാത്തിരുന്നത് എക്കാലത്തെയും മികച്ച മാനേജർമാരിൽ ഒരാളായ സർ അലക്സ് ഫെർഗുസൺന്റെ മാഞ്ചെസ്റ്റർ യുണൈറ്റഡിലേക്കുള്ള വിളി ആയിരുന്നു. ജൂലൈ 2005ൽ 4 മില്യൺ പൗണ്ടിന് യൂണൈറ്റഡ് പാർക്കിനെ സൈൻ ചെയ്തപ്പോൾ പല ഇംഗ്ലീഷ് ഫാൻസും നെറ്റി ചുളുക്കി. ഒരു ഏഷ്യൻ കളിക്കാരനു പ്രീമിയർ ലീഗ് പോലെ ഒരു ലീഗിൽ തിളങ്ങാൻ ആകുമോ എന്ന് യൂണൈറ്റഡ് ഫാൻസ് ഉൾപ്പടെ പലരും സംശയിച്ചു. എന്നാൽ തുടർ വർഷങ്ങളിൽ ഫെർഗിയുടെ തീരുമാനം തെറ്റായിരുന്നില്ല എന്ന് പാർക്ക് തെളിയിച്ചു.

“He could use his left and his right foot, he received the ball very well, he was strong and was the ultimate team player. He would sacrifice himself for the greater good of the team.” – Darren Fletcher

അതെ, പാർക്ക് തികച്ചും ഒരു ടീം പ്ലേയർ ആയർന്നു.ടീമിന് വേണ്ടി കോച്ച് ആവശ്യപ്പെടുന്ന രീതിയിൽ, പൊസിഷനിൽ മാറി മാറി കളിക്കുന്ന ചുരുക്കം കളിക്കാരിൽ ഒരാളായിരുന്നു പാർക്ക്. ഒരു ‘ഡിഫെൻസീവ് വിങ്ങെർ ‘ എന്ന റോളിൽ ഫെർഗി പാർക്കിനെ കളിപ്പിച്ചു. ടീമിന്റെ ആവശ്യത്തിന് അനുസൃതമായി വിങ് ബാക്ക് ആയും ഒരു കമ്പ്ലീറ്റ് മിഡ്‌ഫീൽഡ് പാക്കേജ് ആയും പാർക്ക് മാറിക്കൊണ്ടേ ഇരുന്നു. പാർക്ക് അർഹിച്ച പ്ലെയിങ് ടൈം കിട്ടിയിട്ടുണ്ടോ എന്ന് ഇപ്പോഴും സംശയം ആണ്. 2008 ചാമ്പ്യൻസ് ലീഗ് ക്വാട്ടർ ഫൈനലും സെമി ഫൈനലും ഫുൾ ടൈം കളിച്ച പാർക്കിനു ഫെർഗി ഫൈനലിൽ ബെഞ്ചിൽ പോലും ഇടം നൽകാഞ്ഞത് ഡ്രസിങ് റൂം ഈഗോ , സ്വന്തം നേട്ടങ്ങൾ എന്നതിനേക്കാൾ ടീമിന്റെ നേട്ടങ്ങൾക്ക് പാർക്ക് വില കല്പിക്കുന്നുണ്ട് എന്ന് പൂർണ വിശ്വാസം ഉള്ളതുകൊണ്ടായിരുന്നു. ആ തീരുമാനത്തെ തന്റെ ജീവിതത്തിലെ ‘toughest decision’ ആയിട്ടാണ് ഫെർഗി വിലയിരുത്തിയത്. അസാമാന്യമായ കായികക്ഷമതയും വേഗതയും പാർക്കിനെ മറ്റു കളിക്കാരിൽ നിന്ന് വ്യത്യസ്ഥൻ ആക്കി. അതുകൊണ്ട് തന്നെ സഹതാരങ്ങളും ആരാധകരും പാർക്കിനു നൽകിയ വിശേഷണം ആണ് “Three Lungs Park”.

പാർക്ക് യൂണൈറ്റഡിൽ ഒരു റെഗുലർ സ്റ്റാർട്ടർ അല്ലായിരുന്നു. എന്നാലും ബിഗ് ഗെയിംസിൽ ഫെർഗി പാർക്കിനെ ശരിയായ രീതിയിൽ ഉപയോഗിച്ചു. ആഴ്‌സണലിന് എന്നും ഒരു തലവേദന ആയർന്നു പാർക്ക്. പാർക്കിന്റെ യൂണൈറ്റഡ് കരിയർ പരിശോധിച്ചാൽ മനസ്സിലാകും അദ്ദേഹം ബിഗ് ഗെയിംസിൽ എത്രത്തോളം ഇന്ഫ്ലുൻഷ്യൽ ആയിരുന്നു എന്ന്. യുണൈറ്റഡിൽ 7 സീസണുകളിൽ നിന്ന് 205 മാച്ചെസ്സ് കളിച്ച പാർക്ക് 27 ഗോളുകൾ നേടി. 4 പ്രീമിയർ ലീഗ്, 3 ലീഗ് കപ്പ്, 4 കമ്മ്യൂണിറ്റി ഷീൽഡ്, 1 ചാമ്പ്യൻസ് ലീഗ് , 1 ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് എന്നിവയും മാഞ്ചെസ്റ്റർ യൂണൈറ്റഡ്ന്റെ ആദ്യ ഏഷ്യൻ ക്യാപ്റ്റൻ എന്ന ബഹുമതിയും പാർക്ക് സ്വന്തമാക്കി.

സൗത്ത് കൊറിയക് വേണ്ടി 3 ലോകകപ്പിൽ കളിച്ച പാർക്ക്, 3 ലോകകപ്പിൽ അടുപ്പിച്ചു ഗോൾ നേടിയ ആദ്യ ഏഷ്യൻ കളിക്കാരൻ, ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ആദ്യ ഏഷ്യകാരൻ എന്നീ ബഹുമതികളും സ്വന്തമാക്കി. 2012ൽ ഇഞ്ചുറി കാരണം അവസരങ്ങൾ കുറഞ്ഞപ്പോൾ പാർക്ക് യുണൈറ്റഡ് വിട്ടു , തുടർന്ന് QPR , PSV എന്നിവിടങ്ങളിൽ കളിച് പാർക്ക് 2014ൽ കാൽമുട്ട് പരിക്ക് മൂലം കളിക്കളത്തിൽ നിന്ന് 19 ട്രോഫികളുമായി വിടവാങ്ങി. 2014 ഒക്ടോബറിൽ പാർക്ക് വീണ്ടും യുണൈറ്റഡിൽ തിരിച്ചെത്തി; സർ ബോബി ചാൾട്ടൻ , ആൻഡി കോൾ, സർ അലക്സ് ഫെർഗുസൺ, ഡെന്നിസ് ലോ , ബ്രൈൻ റോബ്സൺ എന്നിവരോടൊപ്പം ആറാമത്തെ മാത്രം യുണൈറ്റഡ് ഗ്ലോബൽ അംബാസിഡറായി.

പാർക്ക് ഒരിക്കലും ആരാധകരിൽ ശ്രദ്ധ ആകർഷിച്ചിരുന്ന പ്ലെയർ ആയിരുന്നില്ല. പോൾ സ്‌കോൾസ്, ഗിഗ്സ്, റൊണാൾഡോ, റൂണി എന്നീ അതികായന്മാർ ലോക ശ്രദ്ധയും ആരാധകരെയും നേടിയപ്പോൾ എക്കാലത്തെയും മികച്ച ഏഷ്യൻ താരങ്ങളിൽ ഒരാളായ പാർക്ക് വാഴ്ത്തപെടാത്ത പോരാളി ആയി തുടർന്നു.

Yes..He is United Legend , Most Loyal Servant.

Ji Sung Park – Unsung Hero

Previous article‘വില്ല്യംസ്’ ഫൈനൽ മണിക്കൂറുകൾക്കകം
Next articleവനിതാ ഐ ലീഗിന് തുടക്കം, ആദ്യ വിജയം റൈസിംഗ് സ്റ്റുഡൻസ് ക്ലബിന്