Picsart 24 04 16 02 20 54 528

പാൽമറിന് 4 ഗോളുകൾ!! ചെൽസിയുടെ ആറാട്ട്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ചെൽസിക്ക് തകർപ്പൻ വിജയം. ഇന്ന് എവർട്ടണെ നേരിട്ട ചെൽസി എതിരില്ലാത്ത ആറു ഗോളുകൾക്ക് ആണ് വിജയിച്ചത്. യുവതാരം കോൾ പാൽമർ നാലു ഗോളുകൾ അടിച്ച് ചെൽസിയുടെ ഹീറോ ആയി. ഇന്നത്തെ ഗോളുകളോടെ പാൽമർ പ്രീമിയർ ലീഗിൽ 20 ഗോളുകളുമായി ടോപ് സ്കോറർ ആയി.

ഇന്ന് ആദ്യ പകുതിയിൽ തന്നെ പാൽമർ ഹാട്രിക്ക് നേടി. 13ആം മിനുട്ടിൽ ആയിരുന്നു പാൽമറിന്റെ ആദ്യ ഗോൾ. 18ആം മിനുട്ടിൽ പാൽമർ ലീഡ് ഇരട്ടിയാക്കി. 29ആം മിനുട്ടിലേക്ക് താരം ഹാട്രിക്ക് പൂർത്തിയാക്കുകയും ചെയ്തു. ഒരു ലോംഗ് റേഞ്ച് ഗോളിലൂടെ ആയിരുന്നു പാൽമർ ഹാട്രിക്ക് നേടിയത്.

ആദ്യ പകുതിയുടെ അവസാനം നിക്ലസ് ജാക്സൺ കൂടെ ഗോൾ നേടിയതോടെ ചെൽസി 4-0 എന്ന ലീഡിൽ ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്ന് പാൽമർ തന്റെ നാലാം ഗോൾ കണ്ടെത്തി‌‌. പെനാൾട്ടിക്ക് ആയി ചെൽസി താരങ്ങൾ വാക്കു തർക്കത്തിൽ ഏർപ്പെട്ടത് രസംകൊല്ലിയായി.

മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ ഗിൽക്രിസ്റ്റ് കൂടെ ഗോൾ കണ്ടെത്തിയതോടെ ചെൽസിയുടെ വിജയം പൂർത്തിയായി. ഈ വിജയത്തോടെ ചെൽസി 47 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ്. എവർട്ടൺ 35 പോയിന്റുമായി 14ആം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version