Site icon Fanport

വാറ്റ്ഫോഡ് ഹീറോയിസം ലണ്ടനിൽ നടക്കില്ല, ക്രിസ്റ്റൽ പാലസിന് ജയം

ലിവർപൂളിനെ വീഴ്ത്തിയ പെരുമായുമായി എത്തിയ വാറ്റ്ഫോഡിന് പക്ഷെ ലണ്ടനിൽ ഞെട്ടിക്കാനായില്ല. ക്രിസ്റ്റൽ പലസിനെ നേരിട്ട അവർ എതിരില്ലാത്ത ഒരു ഗോളിന് ഇന്ന് തോറ്റു. മികച്ച ഫോമിലുള്ള ജോർദാൻ ആയുവിന്റെ ഗോളാണ് മത്സരത്തിൽ നിർണായകമായത്.

കളിയുടെ തുടക്കത്തിൽ മികച്ച പ്രകടനമാണ്‌ വാറ്റ്ഫോഡ് പുറത്ത് എടുത്തത്. ടികൊറേ, ഹ്യുജ്‌സ് എന്നിവരിലൂടെ അവർ ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കളിയുടെ 28 ആം മിനുട്ടിൽ ആണ് പാലസിന് 3 പോയിന്റ് സമ്മാനിച്ച ആയുവിന്റെ ഗോൾ പിറന്നത്. പിന്നീട് സാഹ, ബന്റക്കെ എന്നിവരിലൂടെ പാലസ് ലീഡ് ഉയർത്തുന്നതിന് തോട്ടരികിൽ എത്തി. ഇത് തുടർച്ചയായ മൂന്നാം ലീഗ് മത്സരമാണ് പാലസ് ജയിക്കുന്നത്. ഇതിൽ മൂന്നിലും ക്ലീൻ ഷീറ്റ് നേടാൻ സാധിച്ചു എന്നതും പാലസ് പരിശീലകൻ റോയ് ഹുഡ്സന് ആശ്വാസമാകും.

Exit mobile version