വെസ്റ്റ് ഹാമിനെ ഞെട്ടിച്ച് ക്രിസ്റ്റൽ പാലസ് ആദ്യ നാലിൽ

വെസ്റ്റ് ഹാമിനെ ഞെട്ടിച്ച് കൊണ്ട് ക്രിസ്റ്റൽ പാലസ് പ്രീമിയർ ലീഗിൽ ആദ്യ നാലിൽ എത്തി. ഇന്ന് നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടിൽ ചെന്നാണ് ക്രിസ്റ്റൽ പാലസ് വിജയിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ക്രിസ്റ്റൽ പാലസിന്റെ വിജയം. ഈ സീസണിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ഹോം ഗ്രൗണ്ടിൽ ചെന്ന് പരാജയപ്പെടുത്താൻ ക്രിസ്റ്റൽ പാലസിനായിരുന്നു.

ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ക്രിസ്റ്റൽ പാലസ് തിരികെ വന്ന് വിജയിച്ചത്. 54ആം മിനുട്ടിൽ ഹാലറിലാണ് വെസ്റ്റ് ഹാമിനെ മുന്നിൽ എത്തിച്ചത്. എന്നാൽ ഒരു പെനാൾട്ടി പാലസിനെ മുന്നിലേക്ക് എത്തിച്ചു. വാൻ ഹോൾട്ട് ആണ് പെനാൾട്ടി സ്കോർ ചെയ്തത്. പിന്നീട് കളിയുടെ 87ആം മിനുട്ടിൽ ജോർദൻ അയു പാലസിന് വിജയവും നൽകി. 14 പോയന്റുമായാണ് ക്രിസ്റ്റൽ പാലസ് ഇപ്പോൾ ലീഗിൽ നാലാമത് നിൽക്കുന്നത്.

Previous articleനെയ്മറിനും ഇക്കാർഡിക്കും ഗോൾ, പി എസ് ജി ലീഗിൽ ഒന്നാമത് തുടരുന്നു
Next articleപാകിസ്ഥാനെതിരെ ശ്രീലങ്കൻ യുവ നിരക്ക് വമ്പൻ ജയം