primus mobile
primus mobile

പാലസ് പരിശീലകന്റെ പണി പോയി

ക്രിസ്റ്റൽ പാലസ് പരിശീലകൻ ഫ്രാങ്ക് ഡെ ബോയറിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. ആദ്യത്തെ നാല് മത്സരങ്ങളിൽ നാലും തോറ്റതോടെയാണ് ഡച്ചുകാരന്റെ ജോലി തെറിച്ചത്. ഈ നാല് മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാൻ പാലസിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പാലസ് ബേൺലിയോടും തോറ്റിരുന്നു.

ബോയറിന്റെ പകരക്കാരനായി മുൻ ഇംഗ്ലണ്ട് പരിശീലകൻ റോയ് ഹുഡ്സൻ എത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. 2 വർഷത്തെ കരാറിലാവും 70 കാരൻ പ്രീമിയർ ലീഗിൽ തിരിച്ചെത്തുക. കഴിഞ്ഞ ആറു വർഷത്തിനിടെ പാലസിന്റെ ഏഴാമത്തെ മാനേജർ ആവും റോയ് ഹുഡ്സൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Leave a Comment