നുനോ സാന്റോസ് ക്രിസ്റ്റൽ പാലസ് പരിശീലകനാകും

Skysports Nuno Espirito Santo 5409279
- Advertisement -

വോൾവ്സിന്റെ പരിശീലകനായിരുന്ന നുനോ സാന്റോസ് ക്രിസ്റ്റൽ പാലസിന്റെ പരിശീലകനായേക്കും. ക്രിസ്റ്റൽ പാലസും നുനോയും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ് എന്നാണ് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്. പാലസിന്റെ പരിശീലകനായിരുന്ന റോയ് ഹോഡ്സൺ ഈ കഴിഞ്ഞ സീസൺ അവസാനത്തോടെ പരിശീലക കരിയറിൽ നിന്ന് വിരമിച്ചിരുന്നു. അതിന് പകരക്കാരനായാണ് നുനോ എത്തുന്നത്.

വോൾവ്സ് പരിശീലക സ്ഥാനം ഒഴിഞ്ഞ നുനോ പ്രീമിയർ ലീഗിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. അവസാന കുറച്ചു സീസണിലായി നല്ല രീതിയിൽ കളിക്കുന്ന ക്രിസ്റ്റൽ പാലസിന് യൂറോപ്യൻ യോഗ്യത ആണ് അടുത്ത ലക്ഷ്യം. നുനോയ്ക്ക് അതിനാകും എന്ന് പാലസ് മാനേജ്മെന്റ് വിശ്വസിക്കുന്നു. 2017ൽ വോൾവ്സിൽ എത്തിയ നുനോ അവിടെ അത്ഭുതങ്ങൾ തന്നെ ആയിരുന്നു കാണിച്ചത്‌.

ചാമ്പ്യൻഷിപ്പ് വിജയിച്ച് പ്രീമിയർ ലീഗിലേക്ക് വോൾവ്സിനെ എത്തിച്ച നുനോ ആദ്യ രണ്ട് സീസണിലും വോൾവ്സിനെ പ്രീമിയർ ലീഗിന്റെ ആദ്യ പത്തിന് അകത്ത് എത്തിച്ചു. ഒരു സീസണ് മുമ്പ് യൂറോപ്പ ലീഗിന്റെ ക്വാർട്ടർ വരെ വോൾവ്സിനെ എത്തിക്കാനും അദ്ദേഹത്തിനായിരുന്നു. അത്തരം അത്ഭുതങ്ങൾ ആണ് ക്രിസ്റ്റൽ പാലസും ആഗ്രഹിക്കുന്നത്.

Advertisement