ക്രിസ്റ്റൽ പാലസിന്റെ എസെയ്ക്ക് പരിക്ക്, മാസങ്ങളോളം പുറത്ത്

20210519 232734
- Advertisement -

ക്രിസ്റ്റൽ പാലസിന്റെ യുവതാരം എബെരെ എസെ നീണ്ട കാലം പുറത്തിരിക്കും. താരത്തിന് പരിശീലനത്തിനിടയിൽ ഏറ്റ പരിക്ക് ഗുരുതരമാണെന്ന് ക്ലബ് അറിയിച്ചു. ആറോ ഏഴോ മാസം താരം പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ. 2021 അവസാനം വരെ താരൻ തിരിച്ചെത്തിയേക്കില്ല. 22കാരനായ താരം പാലസിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ്. കഴിഞ്ഞ സീസൺ അവസാനം 19 മില്യണോളം നൽകി ആയുരുന്നു ക്യു പി ആറിൽ നിന്ന് എസെയെ ക്രിസ്റ്റൽ പാലസ് സ്വന്തമാക്കിയിരുന്നത്‌. ഇംഗ്ലണ്ടിന്റെ യൂറോ കപ്പ് ടീമിൽ എത്തും എന്ന് വരെ പ്രതീക്ഷിച്ച താരമാണ് എസെ.

Advertisement