നാണം കെട്ട് വെങ്ങറും പീരങ്കിപടയും

ലക്ഷ്യബോധമില്ലാത്ത വെറും 11 പേരുടെ ആൾക്കൂട്ടമായി വെങ്ങറുടെ പീരങ്കിപട മാറിയപ്പോൾ ക്രിസ്റ്റൽ പാലസിന് ആഴ്സണലിനെതിരെ എതിരില്ലാത്ത 3 ഗോളിന്റെ ജയം. തീർത്തും നിറം മങ്ങിയ ആഴ്സണലിന്റെ പ്രകടനം ക്രിസ്റ്റൽ പാലസിന് കാര്യങ്ങൾ എളുപ്പമാക്കുകയായിരുന്നു.

തന്റെ ആഴ്സനൽ കരിയറിൽ ആദ്യമായി 4 എവേ മത്സരങ്ങൾ തോറ്റ വെങ്ങറുടെ നില ഇതോടെ തീർത്തും പരിങ്ങലിലായി. ഫാൻസിന്റെ പിന്തുണ ഏതാണ്ട് മുഴുവനായും നഷ്ട്ടപെട്ട വെങ്ങർക്ക് ഇനി ആഴ്സനൽ മാനേജ്മെന്റ് ന്റെ പിന്തുണ ഇനി എത്രത്തോളം ഉണ്ടാവും എന്ന്‌ കണ്ടറിയുക തന്നെ വേണം.

പുറത്താക്കൽ ഭീഷണിയിൽ നിന്ന് പതുക്കെ രക്ഷപെട്ട് വരുന്ന ക്രിസ്റ്റൽ പാലസ് സ്വന്തം മൈതാനത്ത് മികച്ച തുടക്കമാണ് നേടിയത്. 17 ആം മിനുട്ടിൽ സീസണിൽ മികച്ച ഫോമിലുള്ള സാഹ നൽകിയ പാസ്സ് വലയിൽ എത്തിച്ച തൗൻസൻഡ് ആണ് ക്രിസ്റ്റൽ പാലസിന് ലീഡ് നേടിയത്. ഒരു ഗോളിന് പിന്നിൽ ആദ്യ പകുതി പൂർത്തിയാക്കിയ ആഴ്സണാലിന് തീർത്തും മോശമായ രണ്ടാം പകുതിയാണ് കാത്തിരുന്നത്, 63 ആം മിനുട്ടിൽ സാഹയുടെ തന്നെ പാസ്സിൽ യോഹാൻ കബായെ നേടിയ തിളക്കാമാർന്ന ഗോളിൽ പാലസ് ലീഡ് 2 ആയി ഉയർത്തി. ഇതിനിടയിൽ വെൽബക്കിനെയും എൽനിനിയെയും പിൻവലിച്ച വെങ്ങർ റാംസിയേയും ജിരൂദിനെയും ഇറക്കിയെങ്കിലും ആഴ്സനൽ ആക്രമണ നിരയിൽ കാര്യമായ ചലനം ഉണ്ടാക്കാൻ അവർക്കായില്ല.

68 ആം മിനുട്ടിൽ ടൗൻസന്റിനെ ആഴ്സനൽ ഗോളി ബോക്സിൽ വീഴ്ത്തിയത്തിന്‌ ലഭിച്ച പെനാൽറ്റി ലൂക്ക മിൾവോവിക് കൃത്യമായി വലയിലെത്തിച്ചതോടെ ആഴ്സണാലിന്റെ നാണകേടിന് മൂന്ന് ഗോളിന്റെ ആക്കം കൂടി.

തോൽവിയോടെ ആഴ്സണലിന്റെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ ഏതാണ്ട് അസ്തമിച്ച മട്ടാണ്. തോൽവിയേക്കാളേറെ ഒട്ടും പോരാട്ട വീര്യം കാണിക്കാത്ത ആഴ്സനൽ ടീമിനെയാവും ആഴ്സനൽ ഫാൻസിനെ വിഷമത്തിലാക്കുക. വരാനിരിക്കുന്ന മത്സരങ്ങളിൽ സ്പർസ് അടക്കമുള്ള ടീമുകൾക്കെതിരെ നല്ല രീതിയിൽ കളിച്ചില്ലെങ്കിൽ ആഴ്സണലിന്റെ നില ടോപ്പ് 6 നും പുറത്ത് ഒതുങ്ങാനാണ് സാധ്യത.

Previous articleടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് :ചാമ്പ്യന്‍സ് ലീഗ് റൗണ്ടുകള്‍ക്ക് തുടക്കം, വിജയത്തോടെ യുഎസ്ടി റെഡ്
Next articleഅർജന്റീന ബൗസയെ പുറത്താക്കി, പുതിയ കോച്ചിനെ തേടി മെസ്സിയും ടീമും