നോർത്ത് ലണ്ടനിൽ ഗോൾ മഴ! വമ്പൻ ജയവുമായി ലിവർപൂൾ തേരോട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്‌സ്പറിനെ അവരുടെ മൈതാനത്ത് 9 ഗോൾ പിറന്ന മത്സരത്തിൽ 6-3 നു പരാജയപ്പെടുത്തി ലിവർപൂൾ. ജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം ഒന്നു കൂടി ലിവർപൂൾ ഉറപ്പിച്ചപ്പോൾ ടോട്ടനം 11 സ്ഥാനത്തേക്ക് വീണു. മത്സരത്തിൽ 23 മത്തെ മിനിറ്റിൽ അലക്‌സാണ്ടർ അർണോൾഡിന്റെ അതുഗ്രൻ ക്രോസിൽ നിന്നു മികച്ച ഹെഡറിലൂടെ ലൂയിസ് ഡിയാസ് ആണ് ലിവർപൂളിന്റെ ഗോൾ വേട്ട ആരംഭിച്ചത്. 36 മത്തെ മിനിറ്റിൽ മറ്റൊരു ഹെഡറിലൂടെ അലക്സിസ് മക്അലിസ്റ്റർ ലിവർപൂളിന് രണ്ടാം ഗോൾ സമ്മാനിച്ചു.

41 മത്തെ മിനിറ്റിൽ ജെയിംസ് മാഡിസനിലൂടെ ടോട്ടനം ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ നാലു മിനിറ്റിനുള്ളിൽ ആദ്യ പകുതി തീരുന്നതിനു മുമ്പ് മൊ സലാഹിന്റെ പാസിൽ നിന്നു ഗോൾ നേടിയ സബോസലെയ് ലിവർപൂളിന് മൂന്നാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ വീണ്ടും അഞ്ചു ഗോളുകൾ പിറക്കുന്നത് ആണ് കാണാൻ ആയത്. 54 മത്തെ മിനിറ്റിൽ ടോട്ടനം പെനാൽട്ടി ബോക്സിലെ കൂട്ടപ്പൊരിച്ചിലിനു ശേഷം ഗോൾ നേടിയ സലാഹ് ലിവർപൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാലാമത്തെ ഗോൾ വേട്ടക്കാരൻ ആയി.

61 മത്തെ മിനിറ്റിൽ സബോസലെയ് നൽകിയ പാസിൽ നിന്നു കൗണ്ടർ അറ്റാക്കിൽ നിന്നു ഗോൾ നേടിയ സലാഹ് ലിവർപൂളിന് അഞ്ചാം ഗോളും സമ്മാനിച്ചു. 11 മിനിറ്റിനുള്ളിൽ സൊളാങ്കയുടെ പാസിൽ നിന്നു ഗോൾ നേടിയ കുലുസെവ്സ്കി ടോട്ടനത്തിനു ആയി ഒരു ഗോൾ കൂടി മടക്കി. 83 മത്തെ മിനിറ്റിൽ ബ്രണ്ണൻ ജോൺസന്റെ പാസിൽ നിന്നു ഗോൾ നേടിയ സൊളാങ്കെ മത്സരം 5-3 ആക്കി. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ സലാഹിന്റെ പാസിൽ നിന്നു ഗോൾ നേടിയ ലൂയിസ് ഡിയാസ് ടോട്ടണത്തിന്റെ വമ്പൻ പരാജയം ഉറപ്പിക്കുക ആയിരുന്നു.

ചെൽസിയെ സമനിലയിൽ തളച്ചു എവർട്ടൺ, മികച്ച ജയവുമായി വോൾവ്സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ ഗോൾ രഹിത സമനിലയിൽ തളച്ചു എവർട്ടൺ. എതിരാളികളുടെ മൈതാനത്ത് 75 ശതമാനം സമയം പന്ത് കൈവശം വെച്ചിട്ടും എവർട്ടൺ പ്രതിരോധം ഭേദിക്കാൻ ചെൽസിക്ക് ആയില്ല. കഴിഞ്ഞ കളിയിൽ ആഴ്‌സണലിനെയും എവർട്ടൺ ഗോൾ രഹിത സമനിലയിൽ തളച്ചിരുന്നു. ആദ്യ പകുതിയിൽ ജാക്സൺ അവസരങ്ങൾ പാഴാക്കിയപ്പോൾ രണ്ടാം പകുതിയിൽ ചെൽസി ഗോൾ കീപ്പർ സാഞ്ചസിന്റെ മികവ് ആണ് അവർക്ക് തുണയായത്. നിലവിൽ ലീഗിൽ ചെൽസി രണ്ടാമതും എവർട്ടൺ 15 സ്ഥാനത്തും ആണ്.

അതേസമയം മറ്റൊരു മത്സരത്തിൽ പുതിയ പരിശീലകൻ വിറ്റർ പെരെയ്രക്ക് കീഴിൽ വോൾവ്സ് ആദ്യ മത്സരത്തിൽ വമ്പൻ ജയം നേടി. ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് അവർ തോൽപ്പിച്ചത്. ഗോൺസാലോ ഗുഡസ്, റോഡ്രിഗോ ഗോമസ്, മാത്യസ്‌ കുൻഹ എന്നിവർ ആണ് അവർക്ക് ആണ് ഗോളുകൾ നേടിയത്. നിലവിൽ ലെസ്റ്റർ 17 മതും വോൾവ്സ് 18 മതും ആണ്. ലീഗിലെ അവസാന സ്ഥാനക്കാർ ആയ സൗതാപ്റ്റൺ ഫുൾഹാമിനെ ഗോൾ രഹിത സമനിലയിൽ തളച്ചു.

ഗോൾ അടി തുടർന്ന് ഗബ്രിയേൽ ജീസുസ്, വമ്പൻ ജയവുമായി ആഴ്‌സണൽ

ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റൽ പാലസിനെ 3 ദിവസം മുമ്പ് തോൽപ്പിച്ചതിനു പിന്നാലെ അവരെ അവരുടെ മൈതാനത്ത് പ്രീമിയർ ലീഗിൽ 5-1 നു തകർത്തു ആഴ്‌സണൽ. ലീഗ് കപ്പിൽ ഹാട്രിക് നേടിയ ഗബ്രിയേൽ ജീസുസ് ഇത്തവണ ഇരട്ടഗോളുകൾ ആണ് ടീമിന് ആയി നേടിയത്. ആറാം മിനിറ്റിൽ സാകയുടെ ക്രോസിൽ നിന്നു ഗബ്രിയേലിന്റെ കാലിൽ തട്ടി എത്തിയ പന്ത് വലയിൽ എത്തിച്ചു ആണ് ജീസുസ് ഗോൾ വേട്ട തുടങ്ങിയത്. എന്നാൽ 11 മത്തെ മിനിറ്റിൽ മിച്ചലിന്റെ പാസിൽ നിന്നു ഉഗ്രൻ ഗോളിലൂടെ സാർ പാലസിനെ ഒപ്പം എത്തിച്ചു. 14 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു പാർട്ടിയുടെ പാസിൽ നിന്നു ഗോൾ നേടിയ ജീസുസ് ആഴ്‌സണലിന് മരണ്ടാം ഗോൾ സമ്മാനിച്ചു.

24 മത്തെ മിനിറ്റിൽ സാക പരിക്കേറ്റു പുറത്ത് പോയത് ആഴ്‌സണലിന് വലിയ തിരിച്ചടിയായി. 38 മത്തെ മിനിറ്റിൽ മാർട്ടിനെല്ലിയുടെ ക്രോസിൽ നിന്നു ജീസുസിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും റീ ബോണ്ട് ഗോൾ ആക്കിയ കായ് ഹാവർട്‌സ് മത്സരം 3-1 ആക്കി മാറ്റി. ഇടക്ക് പാലസിന് ലഭിച്ച മികച്ച അവസരങ്ങൾ ആഴ്‌സണൽ ഗോൾ കീപ്പർ ഡേവിഡ് റയ മികച്ച രീതിയിൽ തടഞ്ഞു. രണ്ടാം പകുതിയിൽ 60 മത്തെ മിനിറ്റിൽ ജീസുസിന്റെ ഷോട്ട് ഹെന്റേഴ്സൻ തടഞ്ഞെങ്കിലും തുടർന്ന് പകരക്കാരനായി എത്തിയ ഡക്ലൻ റൈസിന്റെ പാസിൽ നിന്നു ഗോൾ നേടിയ മാർട്ടിനെല്ലി ആഴ്‌സണൽ ജയം ഉറപ്പിച്ചു. 84 മത്തെ മിനിറ്റിൽ പകരക്കാരൻ കാലഫിയോരി നൽകിയ പാസിൽ നിന്നു ഉഗ്രൻ ഷോട്ടിലൂടെ ഗോൾ നേടിയ റൈസ് ആഴ്‌സണലിന്റെ വലിയ ജയം ഉറപ്പിച്ചു. നിലവിൽ ലീഗിൽ ആഴ്‌സണൽ മൂന്നാമതും പാലസ് 15 സ്ഥാനത്തും ആണ്.

ഹാട്രിക്കും ആയി ഇസാക്, വമ്പൻ ജയവുമായി ന്യൂകാസ്റ്റിൽ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇപസ്വിച് ടൗണിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്തു ന്യൂകാസ്റ്റിൽ യുണൈറ്റഡ്. ജയത്തോടെ ലീഗിൽ ഏഴാം സ്ഥാനത്തേക്ക് അവർ കയറി. ആദ്യ മിനിറ്റിൽ തന്നെ ഗോൾ വേട്ട ആരംഭിച്ച അലക്‌സാണ്ടർ ഇസാക് നേടിയ ഹാട്രിക് ആണ് അവർക്ക് വലിയ ജയം നൽകിയത്.

45, 54 മിനിറ്റുകളിൽ ഇസാക് മറ്റു രണ്ടു ഗോളുകൾ നേടിയപ്പോൾ 32 മത്തെ മിനിറ്റിൽ ജേക്കബ് മർഫിയാണ് നാലാം ഗോൾ നേടിയത്. അതേസമയം സ്വന്തം മൈതാനത്ത് അവിശ്വസനീയ ഫോമിലുള്ള ബ്രന്റ്ഫോർഡിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് നോട്ടിങ്ഹാം ഫോറസ്റ്റ് തോൽപ്പിച്ചു. അയ്‌ന, എലാങ എന്നിവർ ആണ് അവർക്ക് ആയി ഗോളുകൾ നേടിയത്. ജയത്തോടെ അവർ മൂന്നാം സ്ഥാനത്തേക്ക് കയറി. മറ്റൊരു മത്സരത്തിൽ ബ്രൈറ്റൺ, വെസ്റ്റ് ഹാം 1-1 ന്റെ സമനില വഴങ്ങി.

ചെൽസി യുവതാരം ജോഷ് അച്ചെംപോങ് പുതിയ കരാർ ഒപ്പുവെച്ചു

തങ്ങളുടെ വാഗ്ദാനമായ യുവ ഡിഫൻഡർ ജോഷ് അച്ചെംപോങ്ങിൻ്റെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ചെൽസി പരിഹരിച്ചു. ഒരു പുതിയ നാലര വർഷത്തെ കരാറിൽ താരം ഒപ്പുവച്ചു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ അദ്ദേഹം 2029 വരെ തുടരും.

മുൻ കരാർ 2026 ജൂണിൽ അവസാനിക്കാനിരിക്കുക ആയിരുന്നു. താരത്തിനായി മുൻനിര പ്രീമിയർ ലീഗിൽ നിന്നും ഓവർസീസ് ക്ലബ്ബുകളിൽ നിന്നുമുള്ള ഓഫറുകൾ ഉണ്ടായിരുന്നു.

അസ്താനയ്‌ക്കെതിരായ കോൺഫറൻസ് ലീഗ് വിജയത്തിൽ ചെൽസി അക്കാദമി ബിരുദധാരി ആദ്യ ടീമിൽ അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ സീനിയർ സ്ക്വാഡിനൊപ്പം പതിവായി അദ്ദേഹം പരിശീലനം നടത്തുന്നു. ഷാംറോക്ക് റോവേഴ്സിനെതിരായ വരാനിരിക്കുന്ന മത്സരത്തിലും അദ്ദേഹം കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അണ്ടർ 8 ലെവലിൽ ചെൽസിയുടെ അക്കാദമിയിൽ ചേർന്ന അച്ചെംപോംഗ് ജനുവരിയിൽ പ്രൊഫഷണലായി മാറുകയും അണ്ടർ 16 മുതൽ അണ്ടർ 20 ലെവലുകൾ വരെ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്.

വോൾവ്‌സിൻ്റെ പുതിയ മാനേജരായി വിറ്റർ പെരേര

വോൾവ്സിന്റെ പുതിയ പരിശീലകനായി വിറ്റർ പെരേര ചുമതലയേറ്റു. 18 മാസത്തെ കരാറിൽ ക്ലബ്ബിൻ്റെ പുതിയ മാനേജരായി ചുമതലയേൽക്കുന്ന വിറ്റർ പെരേരയുമായി വോൾവ്‌സ് ധാരണയിലെത്തിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൗദി പ്രോ ലീഗ് ക്ലബ് അൽ-ഷബാബിൽ നിന്ന് പോർച്ചുഗീസ് മാനേജരെ മോചിപ്പിക്കാൻ പ്രീമിയർ ലീഗ് പോരാട്ടക്കാർ ഏകദേശം 1 മില്യൺ യൂറോ നൽകുമെന്നാണ് റിപ്പോർട്ട്.

മുൻ പോർട്ടോ, ഒളിംപിയാക്കോസ് പരിശീലകനായിരുന്ന പെരേര ചൊവ്വാഴ്ച ഇംഗ്ലണ്ടിൽ എത്തും. നിലവിൽ ലീഗിൽ വോൾവ്‌സ് 19-ാം സ്ഥാനത്താണുള്ളത്.

ഇപ്‌സ്‌വിച്ചിനോട് 2-1 ന് തോറ്റതിന് ശേഷം ക്ലബ്ബ് അടുത്തിടെ മാനേജർ ഗാരി ഒനീലിനെ പുറത്താക്കിയിരുന്നു. ഈ സീസണിലെ 16 പ്രീമിയർ ലീഗ് ഗെയിമുകളിൽ 11 കളിയും വോൾവ്സ് തോറ്റു.

ടോട്ടനം സതാംപ്ടണിനെ അഞ്ച് ഗോളിന് തകർത്തു

സെൻ്റ് മേരീസ് സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ടോട്ടനം ഹോട്‌സ്‌പർ തകർപ്പൻ പ്രകടനം നടത്തി. അവർ സതാംപ്ടണിനെതിരെ 5-0ന്റെ വിജയം നേടി. ഇന്ന് ആദ്യ 40 സെക്കൻഡിനുള്ളിൽ ജെയിംസ് മാഡിസൺ സ്‌കോറിംഗ് തുറന്നു, ഡിജെഡ് സ്പെൻസിൻ്റെ കൃത്യമായ ത്രൂ ബോളിൽ നിന്നായിരുന്നു ഈ ഗോൾ.

12-ാം മിനിറ്റിൽ മാഡിസൻ്റെ ക്രോസ് ഇടങ്കാൽ സ്ട്രൈക്കിലൂടെ ലക്ഷ്യത്തിൽ എത്തിച്ച് സോൺ ഹ്യൂങ്-മിൻ ലീഡ് ഇരട്ടിയാക്കി. സതാംപ്ടണിൽ നിന്നുള്ള ഒരു പ്രതിരോധ പിഴവിന് ശേഷം 14ആൻ മിനിറ്റിൽ കുലുസെവ്സ്കി സ്പർസിനെ 3-0 ന് മുന്നിലെത്തിച്ചു.

25-ാം മിനിറ്റിൽ സാർ സ്പർസിന്റെ നാലാം ഗോളും നേടിയതോടെ ടോട്ടൻഹാമിൻ്റെ ആധിപത്യം തുടർന്നു. സോണിൻ്റെ മറ്റൊരു അസിസ്റ്റിൽ നിന്ന് മാഡിസൺ തൻ്റെ രണ്ടാം ഗോൾ നേടിയപ്പോൾ സ്പർസ് ആദ്യ പകുതിയിൽ തന്നെ 5-0ന് മുന്നിലെത്തി.

രണ്ടാം പകുതിയിൽ കൂടുതൽ ഗോൾ നേടിയില്ല എങ്കിലും സ്പർസ് ജയം ഉറപ്പിച്ചു. ഈ ജയത്തോടെ സ്പർസ് 23 പോയ്ന്റുമായി 10ആം സ്ഥാനത്ത് എത്തി. സ്പർസിന്റെ അവസാന 6 മത്സരങ്ങളിലെ ആദ്യ ജയമാണിത്. സതാംപ്ടൺ ഇപ്പോഴും ലീഗിൽ അവസാന സ്ഥാനത്താണ്‌.

പ്രീമിയർ ലീഗിൽ തുടർച്ചയായി രണ്ടാം മത്സരത്തിലും ആഴ്സണലിന് സമനില

പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ആഴ്സണലിന് തിരിച്ചടി. അവർ തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ എവർട്ടണോടാണ് ആഴ്സണൽ സമനില വഴങ്ങിയത്. കളി ഗോൾ രഹിതമായാണ് അവസാനിച്ചത്.

ഇന്ന് 77 ശതമാനം പൊസഷൻ ഉണ്ടായിട്ടും എവർട്ടൺ ഡിഫൻസ് ഭേദിക്കാൻ ആഴ്സണലിനായില്ല. ഈ സമനിലയോടെ ആഴ്സണൽ 30 പോയിന്റുമായി 3ആം സ്ഥാനത്ത് നിൽക്കുകയാണ്‌. എവർട്ടൺ ഈ സമനിലയോടെ 15 പോയിന്റുമായി 15ആമത് നിൽക്കുന്നു.

പ്രീമിയർ ലീഗ്; മൊ സലാ നവംബറിലെ താരം!! ആർനെ സ്ലോട്ട് മികച്ച പരിശീലകൻ

കഴിഞ്ഞ മാസത്തിൽ നാല് ഗോളുകളും ഒരു അസിസ്റ്റും ഉൾപ്പെടെയുള്ള മികച്ച പ്രകടനത്തിന് പിന്നാലെ ലിവർപൂളിൻ്റെ മുഹമ്മദ് സലായെ നവംബർ മാസത്തെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുത്തു. ലിവർപൂളിൻ്റെ ആധിപത്യം നിലനിർത്തുന്നതിലും ലീഗ് സ്റ്റാൻഡിംഗിൽ ഒന്നാം സ്ഥാനം ഉറപ്പാക്കുന്നതിലും സലായുടെ സംഭാവനകൾ നിർണായകമായിരുന്നു.

കൂടാതെ, ലിവർപൂളിൻ്റെ മാനേജർ ആർനെ സ്ലോട്ടിന് നവംബറിലെ പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി മന്ത് അവാർഡും ലഭിച്ചു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, ടീം നവംബറിൽ മൂന്ന് മത്സരങ്ങളിൽ മൂന്ന് വിജയങ്ങൾ രേഖപ്പെടുത്തി.

മേഴ്സിസൈഡ് ഡർബി ഫെബ്രുവരി 11-ലേക്ക് റിഷെഡ്യൂൾ ചെയ്തു

കടുത്ത കാലാവസ്ഥ കാരണം കഴിഞ്ഞ ശനിയാഴ്ച മാറ്റിവെച്ച എവർട്ടണും ലിവർപൂളും തമ്മിലുള്ള മെഴ്‌സീസൈഡ് ഡെർബി ഫെബ്രുവരി 11 ചൊവ്വാഴ്ചത്തേക്ക് പുനഃക്രമീകരിച്ചു. ഗുഡിസൺ പാർക്കിൽ നടക്കുന്ന അവസാന മെഴ്‌സീസൈഡ് ഡെർബി ആകും ഇത് എന്നതിനാൽ ചരിത്ര പ്രാധാന്യമുള്ള മത്സരമാകും ഇത്. എവർട്ടൺ അടുത്ത സീസണിൽ ഒരു പുതിയ സ്റ്റേഡിയത്തിലേക്ക് മാറും.

ഇന്ന് പ്രീമിയർ ലീഗിൽ വമ്പൻ പോര്!! മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിന്റെ ഹോമിൽ!!

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെ നേരിടും. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ആഴ്‌സണൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ 5-2 നും യുണൈറ്റഡ് എവർട്ടനെ 4-0 നും തോൽപ്പിച്ച് തകർപ്പൻ ഫോമിലാണുള്ള്.

മൈക്കൽ അർട്ടെറ്റയ്ക്ക് കീഴിൽ ആഴ്സണൽ മിന്നുന്ന ഫോമിലാണ്, നിലവിൽ ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ തോൽവി അറിയാത്ത മൂന്ന് പ്രീമിയർ ലീഗ് ടീമുകളിലൊന്നാണ് ആഴ്സണൽ. എമിറേറ്റ്‌സ് അതിൻ്റെ 500-ാമത് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നു എന്ന ചരിത്രപരമായ പ്രാധാന്യവും ഇന്നത്തെ മത്സരത്തിനുണ്ട്.

പുതിയ മാനേജർ റൂബൻ അമോറിമിൻ്റെ കീഴിൽ ഫോം കണ്ടെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെതിരെ എങ്ങനെ കളിക്കും എന്നതാകും ഏവരും ഉറ്റു നോക്കുന്നത്. ആഴ്സണലിനെതിരെ ഒരു പോസിറ്റീവ് റിസൾട്ട് നേടാൻ ആയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അത് വലിയ ആത്മവിശ്വാസം നൽകും.

യുണൈറ്റഡിൻ്റെ പ്രതിരോധത്തിൽ ഇന്ന് ലൂക്ക് ഷോ ഉണ്ടാകില്ല. പരിക്ക് കാരണം ലൂക്ക് ഷാ പുറത്തായി. സസ്പെൻഷൻ കാരണം മൈനൂ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവരും സ്ക്വാഡിൽ ഇല്ല. ഇന്ന് രാത്രി 1.45നാണ് മത്സരം നടക്കുക. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.

ലെനി യോറോ ആഴ്സണലിനെതിരെ അരങ്ങേറ്റം നടത്തും

പ്രീ-സീസണിലേറ്റ പരിക്കിൽ നിന്ന് കരകയറിയ 19 കാരനായ ഡിഫൻഡർ ലെനി യോറോ ബുധനാഴ്ച ആഴ്സണലിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്. യോറോ മാച്ച് സ്ക്വാഡിൽ ഉണ്ടാകും എന്ന് യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിം വ്യക്തമാക്കി. മെറ്റാറ്റാർസൽ തകർന്നതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ 52 മില്യൺ പൗണ്ട് സൈനിംഗ് ഇതുവരെ ക്ലബിനായി അരങ്ങേറ്റം നടത്തിയിരുന്നില്ല.

മൂന്നാഴ്ചത്തെ പരിശീലനത്തിന് ശേഷം, യോറോയുടെ ശാരീരികക്ഷമതയെക്കുറിച്ച് അമോറിം ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ടീമിൽ ഉൾപ്പെടുത്താൻ സമയമായെന്ന് പറയുകയും ചെയ്തു. പരിശീലന സമയം പരിമിതമായതിനാൽ യോറൊയ്യുടെ മിനിറ്റുകൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും മാനേജർ മുന്നറിയിപ്പ് നൽകി.

യോറോയുടെ “പ്രത്യേക പ്രതിഭ” ആണ് എന്ന് അമോറിം വിശേഷിപ്പിച്ചു. ഫ്രഞ്ച് സെൻ്റർ ബാക്കിൻ്റെ വേഗതയും ആധുനിക പ്രതിരോധ ഗുണങ്ങളും ടീമിന് കരുത്താകുമെന്നു പറഞ്ഞു.

ലിസാൻഡ്രോ മാർട്ടിനെസ് എമിറേറ്റ്‌സ് സ്റ്റേഡിയത്തിലെ മത്സരത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനാൽ, യോറോ കളിക്കാനുള്ള സാധ്യതയുണ്ട്, എന്നിരുന്നാലും ലൂക്ക് ഷാ ആകും ആദ്യ ഇലവനിൽ ഇറങ്ങുക.

Exit mobile version