മാർക്ക് ഹ്യുഗ്‌സിനെ സ്റ്റോക്ക് പുറത്താക്കി

സ്റ്റോക്ക് സിറ്റി പരിശീലകൻ മാർക് ഹ്യുഗ്സിനെ പുറത്താക്കി. എഫ് എ കപ്പിൽ കൊണ്വെൻഡ്രി സിറ്റിയോട് 2-1 ന് തോൽവി വഴങ്ങിയതോടെയാണ് സ്റ്റോക്ക് പരിശീലകനെ പുറത്താക്കാൻ തീരുമാനിച്ചത്. പ്രീമിയർ ലീഗിൽ 18 ആം സ്ഥാനത്താണ്‌ സ്റ്റോക്ക്. തുടർച്ചയായ തോൽവികൾ വഴങ്ങിയ സ്റ്റോക്ക് ലീഗിൽ നിന്ന് പുറത്താക്കൽ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ക്ലബ്ബിനെ രക്ഷിക്കാൻ സ്റ്റോക്ക് നാലര വർഷമായി സ്റ്റോക്കിനെ പരിശീലിപ്പിക്കുന്ന മാർക് ഹ്യുജ്സിനെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.

ടോണി പ്യുലീസിന് ശേഷം 2013 മെയ് മാസത്തിൽ സ്റ്റോക്കിൽ എത്തിയ ഹ്യുഗ്സ് ക്ലബ്ബിനെ രണ്ടു തവണ ഒൻപതാം സ്ഥാനത് ഫിനിഷ് ചെയ്യുന്നതിൽ സഹായിച്ചിട്ടുണ്ട്. പക്ഷെ ഇത്തവണ 22 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 5 എന്നതിൽ മാത്രമാണ് അവർക്ക് ജയിക്കാനായത്. ഈ ആഴ്ച തന്നെ സ്റ്റോക്ക് പുതിയ പരിശീലകനെ പ്രഖ്യാപിച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എവർട്ടന് ഇനി പുതിയ സ്‌ട്രൈക്കർ

എവർട്ടൻ ആക്രമണ നിരയിലേക്ക് പുതിയ സ്‌ട്രൈക്കർ എത്തി. ബേസിക്താസ് താരം സെങ്ക് ടോസുൻ ആണ് ഇനി എവർട്ടന്റെ ആക്രമണ നിരയെ നയിക്കുക. തുർക്കി ദേശീയ താരം കൂടിയായ ടോസുൻ നാലര വർഷത്തെ കരാറിലാണ് ഗൂഡിസൻ പാർക്കിൽ എത്തുന്നത്. 26 കാരനായ താരം തുർക്കിക്കായി 25 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 27 മില്യൺ പൗണ്ടിനാണ് താരം എവർട്ടനിലേക്ക് എത്തുന്നത്.

റൊമേലു ലുകാകു ക്ലബ്ബ് വിട്ട ശേഷം എവർട്ടൻ സാൻഡ്രോ റമിറസിനെ ടീമിൽ എത്തിച്ചെങ്കിലും താരത്തിന് തിളങ്ങാനായിരുന്നില്ല. ടോസുൻ എത്തുന്നതോടെ സ്‌ട്രൈക്കർ റോളിൽ കാൽവർട്ട് ലെവിനൊപ്പം പുതിയ പങ്കാളി കൂടെയാവും. ഈ സീസണിൽ ബേസിക്താസിനായി 14 ഗോളുകൾ നേടിയ താരം പ്രീമിയർ ലീഗിലെ കരുത്തിന് അനുസരിച്ച സ്‌ട്രൈകറായാണ് എവർട്ടൻ പരിശീലകൻ സാം അല്ലാഡെയ്‌സ് കാണുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെങ്ങർക്ക് വിലക്കും പിഴയും, ചെൽസികെതിരായ നിർണായക മത്സരം നഷ്ട്ടമാവും

ആഴ്സണൽ പരിശീലകൻ ആർസെൻ വെങ്ങറിന് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷന്റെ വിലക്കും പിഴയും. 3 മത്സരങ്ങളിൽ നിന്ന് വിലക്കും 40000 പൗണ്ട് പിഴയുമാണ് എഫ് എ വിധിച്ചത്. വെസ്റ്റ് ബ്രോമിന് എതിരായ മത്സരത്തിന് ശേഷം റഫറിമാർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് വെങ്ങർക്ക് വിലക്ക് സമ്മാനിച്ചത്. വെസ്റ്റ് ബ്രോമിന് അനുകൂലമായി പെനാൽറ്റി നൽകിയതിന് റഫറി മൈക്ക് ഡീനുമായി വെങ്ങർ മത്സര ശേഷം തർക്കത്തിൽ ഏർപ്പെട്ടിരുന്നു.

ആഴ്സണലിന്റെ നോർവിച്ചിന് എതിരായ എഫ് എ കപ്പ് മത്സരം, ചെൽസിക്കെതിരെ ലീഗ് കപ്പിന്റെ ആദ്യ സെമി ഫൈനൽ, ബൗർമൗത്തിനെതിരായ ലീഗ് മത്സരം എന്നിവ വെങ്ങർക്ക് നഷ്ട്ടമാകും. കഴിഞ്ഞ സീസണിലും വെങ്ങർക്ക് 4 മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിച്ചിരുന്നു. അന്ന് റഫറി ആന്റണി ടെയ്‌ലറെ തള്ളിയതിനാണ് എഫ് എ വിലക്ക് നൽകിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സലാഹ് ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ

ലിവർപൂൾ താരം സാദിയോ മാനെയെ മറികടന്ന് മുഹമ്മദ് സലാഹ് ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. സാലാഹ്ക്കും മാനെക്കും പുറമെ ഡോർട്മുണ്ട് ഫോർവേഡ് ഒബാമയാങ് ആയിരുന്നു ഫൈനലിൽ ഉണ്ടായിരുന്ന മൂന്നാമത്തെ താരം.

വർഷത്തിന്റെ തുടക്കത്തിൽ റോമക്ക് വേണ്ടിയും ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടിയും കാഴ്ചവെച്ച മികച്ച പ്രകടനമാണ് സലാഹ്ക്ക് അവാർഡ് നേടി കൊടുത്ത്. ലിവർപൂളിന് വേണ്ടി 29 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും താരം നേടിയിട്ടുണ്ട്. ഈജിപ്ത് ദേശിയ ടീമിന് വേണ്ടിയും സലാഹ് മികച്ച പ്രകടനം നടത്തിയിരുന്നു. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ രണ്ടാം സ്ഥാനവും 1990ന് ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യതയും ഈജിപ്ത് നേടിയിരുന്നു.

ഫുട്ബാൾ ടീം പരിശീലകരും പത്ര പ്രവർത്തകരും ചേർന്ന സംഘമാണ് അവാർഡ് വിജയിയെ തിരഞ്ഞെടുത്തത്. ഈ വർഷത്തെ ബി.ബി.സി ഫുട്ബോളർ ഓഫ് ദി ഇയർ ആയും സലാഹ് നേരത്തെ തിരഞ്ഞെടുത്തിരുന്നു. ആദ്യമായാണ് സലാഹ് ഈ അവാർഡ് സ്വന്തമാക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗ്രീസ് യുവ ഡിഫൻഡറെ സ്വന്തമാക്കി ആഴ്സണൽ

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു യുവതാരത്തെ ആണ് വെങ്ങർ സ്വന്തമാക്കിയിരിക്കുന്നത്. ഗ്രീസ് അണ്ടർ 21 താരമായ കോൺസ്റ്റന്റീനോസ് മാറോപാനോസാണ് പുതുതായി ആഴ്സണലിൽ എത്തിയിരിക്കുന്നത്. 1.8 മില്യണാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.

https://twitter.com/Arsenal/status/948971408780152832

20 വയസ്സു മാത്രം പ്രായമുള്ള കോൺസ്റ്റന്റീനോസ് ഡിഫൻസിലാണ് കളിക്കുന്നത്. ഗ്രീക്ക് ക്ലബായ പി എസ് എ ജിയനിന എന്ന ക്ലബിനു വേണ്ടിയായിരുന്ന്യ് കോൺസ്റ്റന്റീനോസ് കളിക്കുന്നത്. ഗ്രീക്ക് സൂപ്ലർ ലീഗിൽ 16 മത്സരങ്ങൾ കളിച്ചിട്ടുണ്ട്‌

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജെസ്സി ലിംഗാർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിസംബറിലെ താരം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിസംബർ പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം അറ്റാക്കിംഗ് മിഡ്ഫീൽഡർ ജെസ്സി ലിംഗാർഡിന്. ഡിസംബറിൽ ഉടനീളം നടത്തിയ മികച്ച പ്രകടനത്തിനുള്ള ഫലം ആരാധകരുടെ വോട്ടിംഗിലൂടെ ലിംഗാർഡിനെ അവാർഡിലെത്തിക്കുക ആയിരു‌ന്നു. ഡിസംബറിൽ ഏഴു മത്സരങ്ങളിൽ നിന്നായി അഞ്ചു ഗോളുകളും ഒരു അസിസ്റ്റും ലിംഗാർഡ് സ്വന്തമാക്കി.

അവസാന 9 മത്സരങ്ങളിൽ നിന്നായി ഏഴു ഗോളുകൾ ലിംഗാർഡ് നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം നേടിയ പതിനാലു ഗോളുകളിൽ പകുതിയും ലിംഗാർഡിന്റെ ബൂട്ടിൽ നിന്നായിരുന്നു. ആഴ്സണലിനെതിരെ നേടിയ ഇരട്ട ഗോളുകലും അവസാന മത്സരത്തിൽ എവർട്ടണെതിരെ നേടിയ മികച്ച ഫിനിഷുമൊക്കെ ഇതിൽ ഉൾപ്പെടുന്നു.

ആഷ്ലി യങ് ആയിരുന്നു കഴിഞ്ഞ തവണ പ്ലയർ ഓഫ് ദി മന്ത് ആയത്. നവംബറിൽ ഗോൾ ഓഫ് ദി മന്ത് പുരസ്കാരവും ലിംഗാർഡ് നേടിയിരു‌ന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

27മില്യണ് തുർക്കി സ്ട്രൈക്കർ ടൊസൂൺ എവർട്ടണിലേക്ക്

അവസാനം എവർട്ടൺ ഒരു സ്ട്രൈക്കറെ സൈൻ ചെയ്യാൻ അടുത്തെത്തി ഇരിക്കുകയാണ്. തുർക്കിഷ് ക്ലബായ ബെസികാസ് താരം ജെങ്ക് ടൗസൂണാണ് എവർട്ടനുമായി കരാറിൽ എത്താൻ പോകുന്നത്. എവർട്ടണും ബെസികാസും തമ്മിൽ നടന്ന ചർച്ചയിൽ 27മില്യണ് താരത്തെ കൈമാറാൻ ബെസികാസ് അംഗീകരിച്ചു. ഇന്ന് മെഡിക്കലിനായി താരം എവർട്ടണിൽ എത്തും.

ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ എവർട്ടന്റെ ആദ്യ സൈനിംഗ് ആകും ഇത്. ലുകാകു പോയതിന് ശേഷം ഗോളടിക്കാൻ ആളില്ലാതെ കഷ്ടപ്പെടുകയായിരുന്നു എവർട്ടൺ. ബെസികാസിനു വേണ്ടി മികച്ച ഫോമിലുള്ള ടൗസൺ എവർട്ടന്റെ ഗോൾ ക്ഷാമത്തിന് അവസാനമിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

26കാരനായ താരത്തിനായി നേരത്തെ ചൈനയിലെ ക്ലബുകൾ രംഗത്തുണ്ടായിരുന്നു. ചൈനയിൽ നിന്നുള്ള 31 മില്യൺ ഓഫർ നിരസിച്ചാണ് താരം എവർട്ടണിലേക്ക് കയറുന്നത്. ജെർമ്മനിയിൽ ജനിച്ച ടൗസൺ രാജ്യാന്തര തലത്തിൽ തുർക്കി ദേശീയ ടീമിനെയാണ് പ്രതിനിധീകരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എമിറേറ്റ്‌സിൽ ചെൽസിക്കും ആഴ്സണലിനും ആവേശ സമനില

എമിറേറ്റ്‌സിലെ ആവേശ പോരാട്ടത്തിനൊടുവിൽ ചെൽസി-ആഴ്സണൽ പോരാട്ടം സമനിലയിൽ. ഇരു ടീമുകളും 2 ഗോളുകൾ വീതം നേടിയ മത്സരത്തിൽ 92 ആം മിനുട്ടിൽ വഴങ്ങിയ സമനില ഗോളാണ് ചെൽസിക്ക് വിജയം നിഷേധിച്ചത്. ഇരു ടീമുകളും മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ ചെൽസിക്കായി ഈഡൻ ഹസാർഡ്, മാർക്കോസ് അലോൻസോ എന്നിവർ ഗോളുകൾ നേടിയപ്പോൾ, ജാക് വിൽഷെർ, ബെല്ലറിൻ എന്നിവരാണ് ആഴ്സണലിന്റെ ഗോളുകൾ നേടിയത്. ചെൽസി താരം ആൽവാരോ മൊറാട്ട നഷ്ടപ്പെടുത്തിയ മികച്ച 3 അവസരങ്ങൾ മത്സരത്തിൽ നിർണായകമായി.

ഗോൾ രഹിതമായ ആദ്യ പകുതിയിൽ ഇരു ഗോൾ കീപ്പർമാരും നടത്തിയ മികച്ച സേവുകളാണ് വേറിട്ട് നിന്നത്. മൊരാട്ട ലഭിച്ച അവസരം പുറത്തേക്കടിച്ചത് ചെൽസിക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ പക്ഷെ മത്സരം ആക്രമണ ഫുട്‌ബോളിന്റെ മികച്ച 45 മിനുട്ടുകളാണ് കണ്ടത്. 63 ആം മിനുട്ടിൽ ജാക് വിൽഷെയറിലൂടെ ആഴ്സണൽ മുന്നിലെത്തി. പക്ഷെ ഗോൾ വഴങ്ങിയതോടെ ചെൽസി ഉണർന്നതോടെ അവർ കൂടുതൽ ആക്രമണം നടത്തി. 67 ആം മിനുട്ടിൽ ഹാസാർഡിനെ ബെല്ലറിൻ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിളിച്ചു. കിക്കെടുത്ത ഹസാർഡ് പന്ത് വലയിലാക്കിയതോടെ സ്കോർ 1-1. പക്ഷെ ഹാസാർഡിനെ പിൻവലിച്ച കോണ്ടേ വില്ലിയനെയും, മോസസിനെ പിൻവലിച് സപകോസ്റ്റയെയും ഇറക്കി. 84 ആം മിനുട്ടിൽ സപകോസ്റ്റയുടെ പാസ്സ് ഗോളാക്കി അലോൻസോ ചെൽസിക്ക് ലീഡ് നൽകി. ചെൽസി ജയം ഇറപ്പിച്ചു നിൽക്കെ ബെല്ലറിൻ ആഴ്സണലിന് സമനില സമ്മാനിക്കുകയായിരുന്നു.

46 പോയിന്റുള്ള ചെൽസി മൂന്നാം സ്ഥാനത്ത് തുടരും. 39 പോയിന്റ് ഉള്ള ആഴ്സണൽ 6 ആം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എമിറേറ്റ്‌സിൽ ഇന്ന് ലണ്ടൻ ഡെർബി, ആഴ്സണൽ ചെൽസിക്കെതിരെ

പ്രീമിയർ ലീഗിലെ ആദ്യ നാലിൽ കടക്കാനുള്ള പോരാട്ടങ്ങൾ കടുക്കുമ്പോൾ ആഴ്സണൽ ഇന്ന് ചെൽസിയെ നേരിടും. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം  ഇന്ത്യൻ സമയം പുലർച്ചെ 1.15 നാണ് കിക്കോഫ്. ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ചെൽസിക്ക് ഇന്ന് ജയിച്ചാൽ രണ്ടാം സ്ഥാനത്ത് എത്താനാവും. ആഴ്സണലിനാവട്ടെ ഇന്ന് ജയിക്കാനായാൽ സ്പർസിനെ മറികടന്ന് അഞ്ചാം സ്ഥാനത്ത് എത്താനാവും.

ആർസെൻ വെങ്കർക്കെതിരെ മോശം റെക്കോർഡുള്ള കോണ്ടേക്ക് ഇന്ന് ജയിക്കുക എന്നത് അനിവാര്യമാണ്. എഫ് എ കപ്പിലും കമ്യുണിറ്റി ഷീൽഡിലും ചെൽസിയെ തകർത്ത ആഴ്സണൽ സമീപ കാലത്ത് മികച്ച ഫോമിലാണ്. പക്ഷെ പ്രതിരോധത്തിലെ മികച്ച ഫോം വീണ്ടെടുത്ത ചെൽസിയെ മറികടക്കുക എന്നത് വെങ്ങർക്കും സംഘത്തിനും എളുപ്പമാവില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിശ്രമം ലഭിച്ച ആന്ദ്രീയാസ് ക്രിസ്റ്റിയൻസനും ഹസാർഡും ടീമിൽ എത്തുന്നതോടെ ചെൽസി കൂടുതൽ ശക്തമാകും. കൂടാതെ വില്ലിയനും പെഡ്രോയും അടക്കമുള്ളവർ ഫോം വീണ്ടെടുത്തതും ചെൽസിക്ക് തുണയാകും. ആഴ്സണലാവട്ടെ മെസൂത് ഓസിൽ ഇല്ലാതെയാവും ഇന്നിറങ്ങുക. പരിക്കേറ്റ താരം ഇന്ന് കളിക്കാൻ സാധ്യതയില്ല. കൂടാതെ ക്യാപ്റ്റൻ കോശിയെൻലിയും ഇന്നിറങ്ങാൻ സാധ്യത കുറവാണ്. അവസാന രണ്ട് കളികളിൽ 7 ഗോളുകൾ നേടിയ ചെൽസിയെ തടയാൻ അവർക്ക് ഏറെ വിയർപ്പൊഴുകേണ്ടി വരും. സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇരു ടീമുകളും ഏറ്റ് മുട്ടിയപ്പോൾ ഗോൾ രഹിത സമനിലയായിരുന്നു ഫലം. അവസാന സീസണിൽ ഇതേ ഫിക്‌സ്ച്ചറിൽ ആഴ്സണൽ എതിരില്ലാത്ത 3 ഗോളുകൾക് ജയിച്ചിരുന്നു.

വെസ്റ്റ് ബ്രോമിനെതിരായ സമനിലക്ക് ശേഷം വരുന്ന ആഴ്സണലിന് ഇന്ന് ജയിക്കാനായില്ലെങ്കിൽ അത് കാരബാവോ കപ്പ് സെമിയിൽ ഈ മാസം തന്നെ രണ്ടു തവണ ചെൽസിയെ നേരിടുമ്പോൾ ആത്മവിശ്വാസ കുറവ് സമ്മാനിക്കും എന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വാട്ട്ഫോഡിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി

വാട്ട്ഫോഡിനെ സ്വന്തം മൈതാനത്ത് മറികടന്ന് മാഞ്ചസ്റ്റർ സിറ്റി വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തി. 3-1 നാണ് പെപ്പ് ഗാർഡിയോളയുടെ ടീം മാർക്കോസ് സിൽവയുടെ ടീമിനെ മറികടന്നത്. സിറ്റിക്കായി സ്റ്റെർലിങ്, അഗ്യൂറോ എന്നിവർ ഗോൾ നേടിയപ്പോൾ ഒരു ഗോൾ വാട്ട്ഫോർഡ് താരം ക്രിസ്റ്റിയൻ കബസെലെയുടെ സെൽഫ് ഗോളായിരുന്നു. ആന്ദ്രെ ഗ്രെയാണ് വാട്ട്ഫോഡിന്റെ ഏക ഗോൾ നേടിയത്. ജയത്തോടെ സിറ്റിക്ക് 62 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള യുനൈറ്റഡിനേക്കാൾ 15 പോയിന്റ് മുൻപിലാണ് അവർ.

സിറ്റി നിരയിലേക്ക് ജോണ് സ്റ്റോൻസ്, ഡേവിഡ് സിൽവ എന്നിവർ മടങ്ങിയെത്തിയ മത്സരത്തിൽ പരിക്ക് കാരണം കളിക്കില്ല എന്ന് പ്രതീക്ഷിച്ചിരുന്ന കെവിൻ ഡു ബ്രെയ്‌നയും ടീമിൽ ഇടം കണ്ടെത്തി. മാഞ്ചസ്റ്റർ സിറ്റിയെ പോലൊരു ടീമിനെ നേരിടുമ്പോൾ പാലിക്കേണ്ട പ്രതിരോധത്തിലെ മികവ് പുലർത്താതിരുന്നതാണ് വാട്ട്ഫോഡിന് മത്സരത്തിൽ വിനയായത്. ആദ്യ മിനുട്ടിൽ തന്നെ സാനെയുടെ ഗോളിൽ മുന്നിലെത്തിയ സിറ്റി 13 ആം മിനുട്ടിൽ കബസെലെയുടെ സെൽഫ് ഗോളിൽ ലീഡ് രണ്ടാക്കി ഉയർത്തുകയായിരുന്നു. 63 ആം മിനുട്ടിൽ ഡു ബ്രെയ്‌നയുടെ പാസ്സ് കയ്യിൽ ഒതുക്കുന്നതിൽ വാട്ട്ഫോർഡ് ഗോളി ഗോമസിന്‌ പിഴച്ച അവസരം മുതലാക്കി അഗ്യൂറോ സിറ്റിയുടെ മൂന്നാം ഗോളും നേടി. 81 ആം മിനുട്ടിൽ ആന്ദ്രെ ഗ്രേ വാട്ട്ഫോർഡ് ഗോൾ കണ്ടെത്തിയെങ്കിലും സമയം ഏറെ വൈകിയിരുന്നു. പാലസിനോട് സമനില വഴങ്ങിയ ശേഷം വീണ്ടും വിജയ വഴിയിൽ തിരിച്ചെത്താനായത് സിറ്റിക്ക് ആത്മവിശ്വാസമാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്പർസിന് ജയം, ആൻഡി കാരോൾ വെസ്റ്റ് ഹാമിനെ രക്ഷിച്ചു

സ്വാൻസിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തി ടോട്ടൻഹാം പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആഴ്സണലിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. മുൻ സ്വാൻസി താരം കൂടിയായ യോറെന്റെ, ഡലെ അലി എന്നിവരാണ് സ്പർസിനായി ഗോളുകൾ നേടിയത്. ഇന്നും തോൽവി വഴങ്ങിയ സ്വാൻസി വെറും 16 പോയിന്റുമായി അവസാന സ്ഥാനത്താണ്‌. ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ വെസ്റ്റ് ഹാം വെസ്റ്റ് ബ്രോമിനെയും, ക്രിസ്റ്റൽ പാലസ് സൗത്താംപ്ടനെയും തോൽപിച്ചു.

ഹാരി കെയ്‌ന് പകരം യോറെന്റെക്ക് ആദ്യ ഇലവനിൽ അവസരം നൽകിയാണ് പോചെട്ടിനോ സ്പർസിനെ ഇറക്കിയത്. സ്വാൻസി നിരയിൽ റെനാറ്റോ സാഞ്ചസ് ഇത്തവണയും ആദ്യ ഇലവനിൽ ഇടം നേടി. പരിക്കേറ്റ റ്റാമി അബ്രഹാമിന് പകരം നഥാൻ ഡയറാണ് ആയുവിനൊപ്പം സ്വാൻസി ആക്രമണ നിരയിൽ ഇറങ്ങിയത്. 5 ഡിഫണ്ടർമാരെ നിർത്തിയെങ്കിലും 12 ആം മിനുട്ടിൽ തന്നെ സ്വാൻസി ആദ്യ ഗോൾ വഴങ്ങി. എറിക്സന്റെ ഫ്രീകിക്ക് ഹെഡറിലൂടെയാണ് യോറെന്റെ സ്വാൻസി വലയിലാക്കിയത്. രണ്ടാം പകുതിയിൽ അലിയും ഗോൾ നേടിയതോടെ പുതിയ സ്വാൻസി പരിശീലകൻ കാർലോസ് കാർവഹാൽ തന്റെ രണ്ടാം മത്സരത്തിൽ തന്നെ ആദ്യ തോൽവി ഏറ്റുവാങ്ങി.

ആൻഡി കാരോളിന്റെ 94 ആം മിനുട്ടിലെ വിജയ ഗോളാണ് വെസ്റ്റ് ഹാമിനെ രക്ഷിച്ചത്‌. ജെയിംസ് മക്ളീന്റെ ഗോളിൽ വെസ്റ്റ് ബ്രോം ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും 59 ആം മിനുട്ടിൽ കാരോൾ സമനില ഗോൾ നേടി. മത്സരം സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ അനാടോവിച്ചിന്റെ പാസ്സ് മികച്ച ഫിനിഷിൽ ഗോളാക്കി കാരോൾ ലണ്ടൻ സ്റ്റേഡിയത്തിൽ വെസ്റ്റ് ഹാമിന് വിജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ 21 പോയിന്റുമായി വെസ്റ്റ് ഹാം 16 ആം സ്ഥാനത്താണ്‌. 16 പോയിന്റുള്ള വെസ്റ്റ് ബ്രോം 19 ആം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിറ്റി ഇന്ന് വാട്ട്ഫോഡിനെതിരെ

പതിനെട്ട് ജയങ്ങൾക്ക് ശേഷം ക്രിസ്റ്റൽ പാലസിനോട് സമനില വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റി വിജയ വഴിയിൽ തിരിച്ചെത്താൻ ഇന്ന് വാട്ട്ഫോഡിനെതിരെ. അവസാനം കളിച്ച 8 കളികളിൽ 6 എണ്ണത്തിലും തോറ്റ വാട്ട് ഫോർഡിന് ഇന്നത്തെ മത്സരം കടുത്തതാവും എന്ന് ഉറപ്പാണ്. സിറ്റിയുടെ സ്വന്തം മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.  ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ് മത്സരം.

പാലസിനോട് ഗോൾ രഹിത സമനില വഴങ്ങിയ സിറ്റിക്ക് ഇന്ന് കെവിൻ ഡു ബ്രെയ്‌നെ, ജിസ്സൂസ് എന്നിവർ കളിക്കാൻ ഉണ്ടാവില്ല. ഇരുവർക്കും പരിക്കാണ്‌. പകരം അഗ്യൂറോ ടീമിൽ ഇടം നേടിയേക്കും. പരിക്കേറ്റ് പുറത്തായിരുന്ന ജോണ് സ്റ്റോൻസ് ആദ്യ ഇലവനിൽ തിരിച്ചെത്തിയേക്കും. വാട്ട് ഫോർഡ് അവസാന കളിയിൽ കളിച്ച അതേ ടീമിനെ നിലനിർത്താനാണ് സാധ്യത. അവസാനം വാട്ട്ഫോഡിനെതിരെ കളിച്ച 7 കളികളിലും സിറ്റിക്കായിരുന്നു ജയം. അവസാന നിമിഷങ്ങളിൽ മത്സരങ്ങൾ തോൽക്കുന്നത് ശീലമാക്കിയ വാട്ട് ഫോഡിന് ആ ശീലം മാറ്റാനാവും പ്രധാന പരിഗണന.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version