പരിക്കുകൾക്ക് പിന്നാലെ പരിക്കുകൾ എന്നിട്ടും ഒരു താരത്തെയും ടീമിൽ എത്തിക്കാതെ ആഴ്‌സണൽ

പരിക്കുകൾ പ്രമുഖ താരങ്ങളെ നിരന്തരം പിന്തുടർന്നിട്ടും ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരു താരത്തെ പോലും ടീമിൽ എത്തിക്കാതെ ആഴ്‌സണൽ. തനിക്ക് താരങ്ങളെ ആവശ്യം ഉണ്ടെന്നും പ്രത്യേകിച്ച് മുന്നേറ്റത്തിൽ ആരെങ്കിലും എത്തും എന്നു പ്രതീക്ഷിക്കുന്നത് ആയും പരിശീലകൻ മിഖേൽ ആർട്ടെറ്റ പറഞ്ഞിട്ടും ഒരു താരത്തെ പോലും ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ബോർഡിന് ആയില്ല. തങ്ങൾക്ക് താരങ്ങളെ ആവശ്യമാണെന്ന് ഡക്ലൻ റൈസും പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ ജനുവരിയിൽ ആരെയും ടീമിൽ എത്തിക്കാൻ ക്ലബിന് ആയില്ല. മികച്ച താരത്തെ എത്തിക്കാൻ അല്ലാതെ വെറുതെ ഒരു നീക്കം ക്ലബ് നടത്തില്ല എന്നു ആർട്ടെറ്റയും പറഞ്ഞിരുന്നു. ക്ലബ് വിട്ട സ്പോർട്ടിങ് ഡയറക്ടർ എഡുവിന്റെ അഭാവവും ആഴ്‌സണൽ ട്രാൻസ്ഫറിനെ ബാധിച്ചു എന്നു വേണം കരുതാൻ.

ബുകയോ സാക

സീസണിന്റെ ആദ്യം മുതൽ കടുത്ത പരിക്കുകൾ ആണ് ആഴ്‌സണലിനെ വേട്ടയാടുന്നത്. ആദ്യം മാർട്ടിൻ ഒഡഗാർഡിനെ നഷ്ടമായ ആഴ്‌സണലിന് അദ്ദേഹം തിരിച്ചു എത്തിയപ്പോൾ മുന്നേറ്റത്തിൽ നിലവിൽ ടീമിന്റെ എഞ്ചിൻ ആയ ബുകയോ സാകയെയും നഷ്ടമായി. നേരത്തെ പ്രതിരോധത്തിൽ ടോമിയാസു, ബെൻ വൈറ്റ് എന്നിവരെയും ദീർഘകാലത്തേക്ക് ക്ലബിന് നഷ്ടമായിരുന്നു. അതിനു ശേഷമാണ് എ.സി.എൽ ഇഞ്ച്വറി കാരണം സ്‌ട്രൈക്കർ ഗബ്രിയേൽ ജീസുസിനെ ക്ലബിന് നഷ്ടമായത്. ഒരു കൊല്ലത്തേക്ക് ജീസുസ് ഇനി കളിക്കില്ല. മുന്നേറ്റത്തിൽ നിലവിൽ കായ് ഹാവർട്‌സ് മാത്രമാണ് ആഴ്‌സണലിന്റെ ഏക സ്‌ട്രൈക്കർ. ബെൻ വൈറ്റ് ഉടൻ തിരിച്ചെത്തും എന്ന പ്രതീക്ഷ ക്ലബിന് ഉണ്ട്, ഒപ്പം ടോമിയാസുവും എത്തും എന്നും ക്ലബ് പ്രതീക്ഷിക്കുന്നു.

മാർച്ച് അവസാനം ബുകയോ സാക തിരിച്ചെത്തും എന്നാണ് നിലവിലെ പ്രതീക്ഷ. നിലവിൽ ഇടവേളകൾ ഇല്ലാത്ത മത്സരാക്രമം അവസാനിച്ചു എന്നും സീസൺ അവസാനം വരെ ഈ ടീമും ആയി പൊരുതാൻ ആവും എന്നാണ് ക്ലബ് പ്രതീക്ഷ. എന്നാൽ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും പൊരുതാൻ ബോർഡ് ആർട്ടെറ്റക്ക് വേണ്ട പിന്തുണ നൽകിയില്ല എന്നത് തന്നെയാണ് ആഴ്‌സണൽ ആരാധകരുടെ പരാതി. കഴിഞ്ഞ സീസണിലും മുന്നേറ്റത്തിൽ താരത്തെ എത്തിക്കാത്ത ക്ലബ് ഇത്തവണ ദീർഘകാല ലക്ഷ്യം ആയ ബെഞ്ചമിൻ സെസ്കോക്ക് ആയി നീക്കം നടത്തിയിരുന്നു. എന്നാൽ താരത്തെ വിടാൻ ലൈപ്സിഗോ ജനുവരിയിൽ ക്ലബ് വിടാൻ സെസ്കോയോ തയ്യാറായില്ല. അവസാന ദിവസങ്ങളിൽ ആസ്റ്റൺ വില്ലയുടെ ഒലി വാറ്റ്കിൻസിന് ആയും ആഴ്‌സണൽ ശ്രമം നടത്തിയിരുന്നു. എന്നാൽ ആർക്ക് ആയും ചോദിക്കുന്ന അധിക വില നൽകില്ല എന്ന നിലപാട് എടുത്ത ആഴ്‌സണൽ അതിൽ നിന്നും പിറകോട്ട് പോയി. നിലവിൽ ആരെയും ക്ലബിൽ നിന്നു പോവാൻ അനുവദിക്കാത്ത ആഴ്‌സണൽ അടുത്ത ട്രാൻസ്ഫർ വിപണിയിൽ വലിയ നീക്കങ്ങൾക്ക് ആണ് ഒരുങ്ങുന്നത് എന്നാണ് സൂചന. എന്നാൽ ജനുവരിയിൽ താരങ്ങളെ എത്തിക്കാത്തത് ക്ലബിന് തിരിച്ചടിയാവുമോ എന്നു കണ്ടറിയാം.

രണ്ടാം പകുതിയിലെ തിരിച്ചുവരവിലൂടെ ഫുൾഹാം ന്യൂകാസിലിനെ ഞെട്ടിച്ചു

സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഫുൾഹാം 2-1ന്റെ വിജയം നേടി. ആന്റണി ഗോർഡന്റെ ഒരു ക്രോസ് ലക്ഷ്യത്തിൽ എത്തിച്ച് 37-ാം മിനിറ്റിൽ ജേക്കബ് മർഫി ന്യൂകാസിലിന് ലീഡ് നൽകി. എന്നിരുന്നാലും, ഇടവേളയ്ക്ക് ശേഷം ഫുൾഹാം ശക്തമായി പ്രതികരിച്ചു, 61-ാം മിനിറ്റിൽ ആന്റണി റോബിൻസണിന്റെ പാസിൽ റൗൾ ഹിമിനസ് സമനില ഗോൾ നേടി.

82-ാം മിനിറ്റിൽ ആൻഡ്രിയാസ് പെരേരയുടെ മികച്ച ഫ്രീ കിക്കിൽ നിന്ന് റോഡ്രിഗോ മുനിസ് ഗോൾ നേടി ഫുൾഹാമിന് മൂന്ന് പോയിന്റുകൾ നേടിക്കൊടുത്തു. ഈ ജയത്തോടെ ഫുൾഹാം 36 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് എത്തി. ന്യൂകാസിൽ 41 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു.

കടുത്ത പ്രതിഷേധങ്ങൾക്ക് ഒടുവിൽ ആഴ്‌സണൽ യുവതാരത്തിന്റെ ചുവപ്പ് കാർഡ് പിൻവലിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ ആഴ്‌സണൽ യുവതാരം മൈൽസ് ലൂയിസ്-സ്‌കെല്ലിയുടെ ചുവപ്പ് കാർഡ് പിൻവലിച്ചു ഫുട്‌ബോൾ അസോസിയേഷൻ. കഴിഞ്ഞ മത്സരത്തിൽ വോൾവ്സിന് എതിരായ മത്സരത്തിൽ ആണ് റഫറി മൈക്കിൾ ഒളിവർ 18 കാരനായ ആഴ്‌സണൽ യുവതാരത്തിനു ചുവപ്പ് കാർഡ് നൽകിയത്. വോൾവ്സ് ബോക്സിനു അരികിൽ വെച്ചു വോൾവ്സ് മുന്നേറ്റം തടയാനായി ഡോഹർട്ടിയെ ടെക്നിക്കൽ ഫൗൾ ചെയ്ത സ്‌കെല്ലിക്ക് റഫറി ചുവപ്പ് കാർഡ് നൽകിയത് വലിയ വിവാദങ്ങൾക്ക് ആണ് തുടക്കം ഇട്ടത്. കളിക്കാർ പ്രതിഷേധിച്ചു എങ്കിലും വാർ ഈ തീരുമാനം പിൻവലിച്ചില്ല.

തുടർന്ന് മത്സരം 1 ഗോളിന് ആഴ്‌സണൽ ജയിച്ചെങ്കിലും തന്റെ നിരാശ പരിശീലകൻ മിഖേൽ ആർട്ടെറ്റ മത്സരശേഷം പരസ്യമാക്കിയിരുന്നു. ഈ തീരുമാനം പ്രീമിയർ ലീഗ് ഉടൻ പിൻവലിക്കും എന്നും ആർട്ടെറ്റ പറഞ്ഞിരുന്നു. തുടർന്ന് വലിയ പ്രതിഷേധം ആണ് ഫുട്‌ബോൾ ലോകത്ത് ഒന്നടങ്കം ഉണ്ടായത്. താൻ ജീവിതത്തിൽ കണ്ട ഏറ്റവും മോശം തീരുമാനം ആണ് ഇതെന്ന് പറഞ്ഞു അലൻ ഷിയറും, മൈക്ക റിച്ചാർഡ്സും അടക്കമുള്ള പണ്ഡിറ്റുകളും രംഗത്ത് വന്നു. ആഴ്‌സണലിന് എതിരായ മൈക്കിൾ ഒളിവറിന്റെ തുടർച്ചയായ മോശം റഫറിയിങിന് എതിരെ വലിയ ആരാധക പ്രതിഷേധവും അധിക്ഷേപങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടായി. തുടർന്ന് ഇതിനു എതിരെ റഫറിമാരുടെ സംഘടന രംഗത്ത് വരികയും പോലീസ് ചില ആരാധകർക്ക് എതിരെ കേസ് എടുക്കുകയും ചെയ്തു. തുടർന്ന് ഇന്ന് ആഴ്‌സണൽ നൽകിയ അപ്പീലിന് ശേഷം എഫ്.എ താരത്തിന്റെ ചുവപ്പ് കാർഡ് പിൻവലിച്ചത് ആയി പ്രഖ്യാപിക്കുകയും താരത്തിന്റെ മൂന്നു മത്സരങ്ങളിൽ നിന്നുള്ള വിലക്ക് നീക്കുകയും ആയിരുന്നു.

നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ പ്രതിരോധ മതിൽ തകർത്ത് ബോണ്മത്! 5 ഗോൾ ജയം

പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനവുമായി കുതിക്കുകയായിരുന്ന നോട്ടിങ്ഹാം ഫോറസ്റ്റിന് ഞെട്ടിക്കുക്ക പരാജയം. ലീഗിലെ ഫോം ടീമുകളിൽ ഒന്നായ ബോണ്മത് അവരുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ 5-0ന് ആണ് തകർത്തത്. ഡാംഗോ ഔട്ടാരയുടെ ഹാട്രിക്കിന്റെ മികവിലായിരുന്നു വിജയം. 23 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി ബോൺമൗത്തിനെ ഇത് ആറാം സ്ഥാനത്തേക്ക് എത്തിച്ചു. അതേസമയം ഫോറസ്റ്റ് 44 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടർന്നു.

9-ാം മിനിറ്റിൽ ജസ്റ്റിൻ ക്ലൂയിവർട്ട് നേടിയ ആവേശകരമായ സോളോ ഗോളോടെയാണ് മത്സരം ആരംഭിച്ചത്. സ്വന്തം പകുതിയിൽ നിന്ന് ആരംഭിച്ച ക്ലൂയിവർട്ട് പ്രതിരോധക്കാരെ മറികടന്ന് ശക്തമായ ഒരു ഷോട്ട് അഴിച്ചുവിട്ട് ബോൺമൗത്തിന് തുടക്കത്തിൽ തന്നെ ലീഡ് നൽകി. ആദ്യ പകുതിയിൽ കൂടുതൽ ഗോളുകളൊന്നും വന്നില്ല.

55-ാം മിനിറ്റിൽ ക്ലൂയിവർട്ടിന്റെ ഫാർ പോസ്റ്റിലേക്കുള്ള ക്രോസിൽ ഹെഡ്ഡർ ചെയ്ത ഔട്ടാര ബോൺമൗത്തിന്റെ ലീഡ് ഇരട്ടിയാക്കി. ആറ് മിനിറ്റിനുശേഷം, ഫോറസ്റ്റിന്റെ പ്രതിരോധത്തെ മറികടന്ന് ഔട്ടാര തന്റെ രണ്ടാമത്തെ ഗോൾ നേടി. 87-ാം മിനിറ്റിൽ ഫോറസ്റ്റിന്റെ ഗോൾകീപ്പർ മാറ്റ്സ് സെൽസിന്റെ സ്പിൽഡ് ക്രോസ് മുതലെടുത്ത് അദ്ദേഹം ഹാട്രിക് പൂർത്തിയാക്കിയപ്പോൾ ആക്രമണം തുടർന്നു.

ഇഞ്ച്വറി ടൈമിൽ, അന്റോയിൻ സെമെന്യോ ടീമിന്റെ അഞ്ചാം ഗോൾ നേടി വിജയം പൂർത്തിയാക്കി മ്

ഇന്ന് പ്രീമിയർ ലീഗിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റി പോരാട്ടം

ഇന്ന് പ്രീമിയർ ലീഗിൽ ആവേശകരമായ ഒരു മത്സരം ആണ് നടക്കുന്നത്. വൻ ക്ലബുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും ആണ് ശനിയാഴ്ച നേർക്കുനേർ വരുന്നത്. പ്രീമിയർ ലീഗിലെ ആദ്യ നാലിൽ ഇടം നേടാൻ മത്സരിക്കുന്ന ഇരു ക്ലബുകൾക്കും ഈ മത്സരം നിർണായകമാകും.

നിലവിൽ 40 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ചെൽസി, തിങ്കളാഴ്ച വോൾവർഹാംപ്ടണെ 3-1ന് തോൽപ്പിച്ച് വിജയമില്ലാത്ത അഞ്ച് മത്സരങ്ങളുടെ യാത്ര അവസാനിപ്പിച്ചിരുന്നു‌.

38 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള സിറ്റി, ഇപ്‌സ്‌വിച്ച് ടൗണിനെതിരായ 6-0 വിജയം ഉൾപ്പെടെ കഴിഞ്ഞ അഞ്ച് ലീഗ് മത്സരങ്ങളിൽ തോൽവിയറിയാതെ തുടരുകയാണ്. എന്നിരുന്നാലും, പിഎസ്‌ജിയോട് ചാമ്പ്യൻസ് ലീഗിൽ 4-2ന് പരാജയപ്പെട്ട സിറ്റി അത്ര സ്ഥിരതയുള്ള ഫോമിൽ അല്ല. പുതിയ സൈനിംഗുകളായ ഒമർ മർമൂഷ്, അബ്ദുക്കോദിർ ഖുസനോവ്, വിറ്റർ റെയ്‌സ് എന്നിവർ സിറ്റിക്കായി ഇന്ന് അരങ്ങേറ്റം കുറിച്ചേക്കാം.

സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദിൽ നടക്കുന്ന മത്സരം രാത്രി 11 മണിക്ക് ആരംഭിക്കും. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.

നോട്ടിംഗ്ഹാം ഫോറസ്റ്റ് സ്ട്രൈക്കർ ക്രിസ് വുഡ് കരാർ നീട്ടി

നോട്ടിംഗ്ഹാം ഫോറസ്റ്റ് സ്‌ട്രൈക്കർ ക്രിസ് വുഡ് പുതിയ കരാറിൽ ഒപ്പുവച്ചു, 2027 ലെ വേനൽക്കാലം വരെ ക്ലബ്ബിൽ തുടരാനുള്ള ഒരു കരാറിൽ താരം ഒപ്പുവെച്ചു.

കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ 14 ഗോളുകൾ നേടിയ വുഡ്, ഈ സീസണിൽ 16 ലീഗ് മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ 14 ഗോളുകളിൽ എത്തി കഴിഞ്ഞു.

2023 ജനുവരിയിൽ ന്യൂകാസിലിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ആദ്യം ഫോറസ്റ്റിൽ ചേർന്ന വുഡ് പിന്നീട് സ്ഥിര കരാർ ഒപ്പുവെക്കുക ആയിരുന്നു. ഫോറസ്റ്റിനു വേണ്ടി വുഡ് നേടിയ 29 പ്രീമിയർ ലീഗ് ഗോളുകളിൽ 25 എണ്ണവും നിലവിലെ പരിശീലകൻ നുനോയുടെ കീഴിലാണ്.

വീണ്ടും ജയം കണ്ടു നോട്ടിങ്ഹാം ഫോറസ്റ്റ് കുതിപ്പ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന സ്ഥാനക്കാരായ സൗതാപ്റ്റണിനെ 3-2 നു തകർത്തു മൂന്നാം സ്ഥാനം നിലനിർത്തി നോട്ടിങ്ഹാം ഫോറസ്റ്റ് കുതിപ്പ്. മികച്ച തുടക്കം ലഭിച്ച ഫോറസ്റ്റ് 11 മത്തെ മിനിറ്റിൽ എലിയറ്റ് ആന്റേഴ്‌സന്റെയും 28 മത്തെ മിനിറ്റിൽ ഹഡ്‌സൺ ഒഡോയിയുടെയും ഉഗ്രൻ ഗോളുകളിലൂടെ മത്സരത്തിൽ മുന്നിൽ എത്തി. 41 മത്തെ മിനിറ്റിൽ അയ്‌നയുടെ ക്രോസിൽ നിന്നു ഉഗ്രൻ ഹെഡറിലൂടെ ഗോൾ നേടിയ ക്രിസ് വുഡ് ഫോറസ്റ്റിന് മൂന്നാം ഗോളും നേടി.

രണ്ടാം പകുതിയിൽ 60 മത്തെ മിനിറ്റിൽ ബെഡ്നറകിലൂടെ സൗതാപ്റ്റൺ ഒരു ഗോൾ മടക്കി. 5 മിനിറ്റിനുള്ളിൽ മിലൻകോവിച് ഗോൾ നേടിയെങ്കിലും ഇത് വാർ ഓഫ് സൈഡ് വിളിച്ചു. അവസാന നിമിഷങ്ങളിൽ ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ പോൾ ഔനാചു ഗോൾ നേടിയതോടെ ഫോറസ്റ്റ് അപകടം മണത്തു. തുടർന്ന് സൗതാപ്റ്റൺ സമനിലക്ക് ആയി പരമാവധി പരിശ്രമിച്ചു എങ്കിലും ഫോറസ്റ്റ് ജയം കൈവിട്ടില്ല.

ആസ്റ്റൺ വില്ലയുടെ തിരിച്ചു വരവ്, സമനില വഴങ്ങി ആഴ്‌സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ആഴ്‌സണലിന് വമ്പൻ തിരിച്ചടി. സ്വന്തം മൈതാനത്ത് 2 ഗോളിന് മുന്നിൽ നിന്ന ശേഷം ആസ്റ്റൺ വില്ലയോട് സമനില വഴങ്ങി ആഴ്‌സണൽ. ഇതോടെ ലീഗിൽ ഒന്നാം സ്ഥാനക്കാർ ആയ ലിവർപൂൾ ഒരു കളി കുറവ് കളിച്ച ശേഷം 6 പോയിന്റുകൾ മുന്നിൽ ആണ് ആഴ്‌സണലിനേക്കാൾ. പരിക്കുകൾ നിരന്തരം വേട്ടയാടുന്ന ആഴ്‌സണൽ പ്രതിരോധ താരം പരിക്കേറ്റ വില്യം സലിബ കൂടി ഇല്ലാതെയാണ് ഇന്ന് ഇറങ്ങിയത്. നന്നായി തുടങ്ങിയ ആഴ്‌സണൽ 35 മത്തെ മിനിറ്റിൽ ലിയാൻഡ്രോ ട്രോസാർഡിന്റെ ഉഗ്രൻ ബോളിൽ നിന്നു ഗോൾ നേടിയ ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ മത്സരത്തിൽ മുന്നിൽ എത്തി. മികച്ച അവസരങ്ങൾ ഉണ്ടാക്കാൻ പലപ്പോഴും ഇരു ടീമുകളും കഷ്ടപ്പെട്ടു.

രണ്ടാം പകുതിയിലും നന്നായി തുടങ്ങിയ ആഴ്‌സണൽ ട്രോസാർഡിന്റെ തന്നെ ക്രോസിൽ നിന്നു കായ് ഹാവർട്‌സിലൂടെ 55 മത്തെ മിനിറ്റിൽ രണ്ടാം ഗോൾ നേടി. എന്നാൽ ഇതിന് ശേഷം ആഴ്‌സണൽ കളി കൈവിടുന്നത് ആണ് കാണാൻ ആയത്. 60 മത്തെ മിനിറ്റിൽ ലൂകാസ് ഡീനെയുടെ ഉഗ്രൻ ക്രോസിൽ നിന്നു ഹെഡറിലൂടെ യൂറി ടിലമെൻസ് വില്ലക്ക് ആയി ഒരു ഗോൾ മടക്കി. 8 മിനിറ്റിനുള്ളിൽ കാശിന്റെ മറ്റൊരു ഉഗ്രൻ ക്രോസിൽ നിന്നു ഒലി വാറ്റ്കിൻസ് ഗോൾ നേടിയതോടെ വില്ല സമനില നേടി. തുടർന്ന് വിജയഗോളിന് ആയി ആഴ്‌സണൽ കിണഞ്ഞു പരിശ്രമിച്ചു. 88 മത്തെ മിനിറ്റിൽ മെറീന്യോയുടെ ഷോട്ട് ഹാവർട്‌സിന്റെ നെഞ്ചിൽ തട്ടി ഗോൾ ആയെങ്കിലും ഇത് കയ്യിൽ തട്ടി എന്നു പറഞ്ഞു വാർ ഗോൾ അനുവദിച്ചില്ല. അവസാന നിമിഷങ്ങളിൽ ട്രോസാർഡിന്റെ ഷോട്ട് ഇഞ്ചുകൾ വ്യത്യാസത്തിൽ പുറത്ത് പോയപ്പോൾ മറ്റൊരു ഷോട്ട് മാർട്ടിനസ് തടഞ്ഞു. മെറീന്യോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതോടെ ആഴ്‌സണൽ സമനില സമ്മതിച്ചു.

ക്ലുയിവർടിന് ഹാട്രിക്ക്!! ന്യൂകാസിലിനെ ഹോം ഗ്രൗണ്ടിൽ ചെന്ന് തകർത്ത് ബൗണ്മത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ കുതിക്കുകയായിരുന്ന ന്യൂകാസിലിനെ തോൽപ്പിച്ച് ബൗണ്മത്. അവർ ഇന്ന് ന്യൂകാസിലിന്റെ ഹോം ഗ്രൗണ്ടായ സെന്റ് ജെയിംസ് പാർക്കിൽ ചെന്ന് 4-1ന്റെ വിജയം സ്വന്തമാക്കി. ക്ലുയിവെർടിന്റെ ഹാട്രിക് ഗോളുകളാണ് ബൗണ്മതിന് ജയം നൽകിയത്.

ഇന്ന് ആറാം മിനുറ്റിൽ തന്നെ ക്ലുയിവർടിലൂടെ ബൗണ്മത് ലീഡ് എടുത്തു. 25ആം മിനുറ്റിൽ ബ്രൂണോ ഗുയിമറസിന്റെ സ്ട്രൈക്ക് ന്യൂകാസിലിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ 44ആം മിനുറ്റിൽ ക്ലുയിവർട് വീണ്ടും വല കണ്ടെത്തിയതോടെ ബൗണ്മത് ലീഡ് തിരികെ നേടി. രണ്ടാം പകുതിയിൽ ന്യൂകാസിൽ ആഞ്ഞു ശ്രമിച്ചു എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല.

90ആം മിനുറ്റിലെ ക്ലുയിവർട് ഗോൾ താരത്തിന്റെ ഹാട്രിക്ക് ഉറപ്പിച്ചു. പിന്നാലെ കെർകെസ് കൂടെ ഗോൾ നേടി ബൗണ്മതിന്റെ വിജയവും ഉറപ്പിച്ചു. ഈ വിജയത്തോടെ 37 പോയിന്റുമായി ബൗണ്മത് 6ആം സ്ഥാനത്ത് നിൽക്കുന്നു. 38 പോയിന്റുള്ള ന്യൂകാസിൽ നാലാം സ്ഥാനത്താണ്.

തുടർച്ചയായ എട്ടാം മത്സരത്തിലും ഗോളുമായി ഇസാക്, ജയവുമായി ന്യൂകാസ്റ്റിൽ നാലാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് ന്യൂകാസ്റ്റിൽ യുണൈറ്റഡ്. വോൾവ്സിനെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത അവർ ചെൽസിയെ മറികടന്നു ലീഗിൽ നാലാം സ്ഥാനത്തേക്കും കയറി. മത്സരത്തിൽ 34 മത്തെ മിനിറ്റിൽ അലക്‌സാണ്ടർ ഇസാക് ആണ് അവർക്ക് മുൻതൂക്കം നൽകിയത്. ലീഗിൽ തുടർച്ചയായ എട്ടാം മത്സരത്തിൽ ആണ് ഇസാക് ഗോൾ നേടുന്നത്. ഈ നേട്ടം കൈവരിക്കുന്ന വെറും നാലാമത്തെ താരമായി ഇതോടെ സ്വീഡിഷ് മുന്നേറ്റനിര താരം മാറി.

തുടർച്ചയായ ഒമ്പതാം ജയം കൂടിയാണ് ന്യൂകാസ്റ്റിൽ യുണൈറ്റഡിന് ഇത്. രണ്ടാം പകുതിയിൽ 57 മത്തെ മിനിറ്റിൽ ബ്രൂണോയുടെ പാസിൽ നിന്നു ഗോൾ നേടിയ ഇസാക് 74 മത്തെ മിനിറ്റിൽ ഗോർഡന്റെ ഗോളിന് അസിസ്റ്റും നൽകി മത്സരം തന്റേത് ആക്കി മാറ്റി. രണ്ടാം പകുതിയിൽ വോൾവ്സ് നേടിയ ഗോൾ ഹാന്റ് ബോളിന് അനുവദിക്കപ്പെട്ടില്ല. അതേസമയം ഇരു പകുതിയിലും വോൾവ്സ് മുന്നേറ്റനിര താരം സ്ട്രാന്റ് ലാർസന്റെ ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങിയത് അവർക്ക് തിരിച്ചടിയായി. പരാജയതോടെ വോൾവ്സ് ലീഗിൽ 18 സ്ഥാനത്തേക്ക് വീണു.

നോർത്ത് ലണ്ടൻ ചുവപ്പിച്ചു ആഴ്‌സണൽ ലീഗിൽ രണ്ടാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബദ്ധവൈരികൾ ആയ ടോട്ടനം ഹോട്സ്പറിനെ 2-1 എന്ന സ്കോറിന് മറികടന്നു ആഴ്‌സണൽ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ലീഗിൽ ഇത് തുടർച്ചയായ മൂന്നാം മത്സരത്തിൽ ആണ് ടോട്ടനത്തെ നോർത്ത് ലണ്ടൻ ഡർബിയിൽ ആഴ്‌സണൽ തോൽപ്പിക്കുന്നത്. സ്വന്തം മൈതാനത്ത് മികച്ച തുടക്കം ആണ് ആഴ്‌സണലിന് ലഭിച്ചത്. ആദ്യ 20 മിനിറ്റിൽ ടോട്ടനത്തെ ആഴ്‌സണൽ വെള്ളം കുടിപ്പിച്ചു. എന്നാൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു മികച്ച ഗോളിലൂടെ ടോട്ടനം ക്യാപ്റ്റൻ സോൺ അവർക്ക് അപ്രതീക്ഷിത മുൻതൂക്കം നൽകി.

എന്നാൽ തുടർന്ന് ഉണർന്നു കളിച്ച ആഴ്‌സണൽ ആദ്യ പകുതിയുടെ അവസാനത്തെ നാലു മിനിറ്റുകളിൽ കളി മാറ്റി. റൈസിന്റെ കോർണറിൽ നിന്നു ഗബ്രിയേലിന്റെ ഹെഡർ സൊളാങ്കെയുടെ ദേഹത്ത് തട്ടി പന്ത് വലയിൽ ആയതോടെ ആഴ്‌സണൽ സമനില പിടിച്ചു. തുടർന്ന് നാലു മിനിറ്റിനുള്ളിൽ കൗണ്ടർ അറ്റാക്കിൽ നിന്നു ഒഡഗാർഡിന്റെ പാസിൽ നിന്നു ഉഗ്രൻ ഷോട്ടിലൂടെ ലിയാൻഡ്രോ ട്രൊസാർഡ് ആഴ്‌സണലിന് മുൻതൂക്കം നൽകി. തുടർന്ന് നിരവധി അവസരങ്ങൾ കണ്ടത്തിയ ആഴ്‌സണലിന് പക്ഷെ കൂടുതൽ ഗോളുകൾ നേടാൻ ആയില്ല. ഒഡഗാർഡിനും, ഹാവർട്‌സിനും ലഭിച്ച അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. അതേസമയം ഗോൾ നേടിയ ശേഷം ഒരു തവണ പോലും ടോട്ടനത്തിനു ആഴ്‌സണൽ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ ആയില്ല.

ലിവർപൂളിനെ സമനിലയിൽ തളച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് ലീഗിൽ ഒന്നാം സ്ഥാനക്കാർ ആയ ലിവർപൂളിനെ സമനിലയിൽ തളച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്. ആൻഫീൽഡിൽ ലിവർപൂളിനെ സീസണിന്റെ തുടക്കത്തിൽ ഞെട്ടിച്ച ഫോറസ്റ്റ് എട്ടാം മിനിറ്റിൽ തന്നെ ലിവർപൂളിനെ ഒന്നു കൂടി ഞെട്ടിച്ചു. മികച്ച നീക്കത്തിന് ഒടുവിൽ എലാങ്കയുടെ പാസിൽ നിന്നു ക്രിസ് വുഡ് ആണ് ഫോറസ്റ്റിന് മത്സരത്തിൽ മുൻതൂക്കം നൽകിയത്. തുടർന്ന് സമനിലക്ക് ആയി ലിവർപൂൾ ശ്രമങ്ങൾ ആണ് കാണാൻ ആയത്.

ഫോറസ്റ്റ് ഗോൾ കീപ്പർ സെൽസ് മികവ് തുടർന്നപ്പോൾ ലിവർപൂളിന് കാര്യങ്ങൾ പ്രയാസമായി. എന്നാൽ രണ്ടാം പകുതിയിൽ നടത്തിയ മാറ്റങ്ങൾ ലിവർപൂളിന് സഹായകമായി. സിമിക്കാസിനെയും ജോടയെയും കൊണ്ട് വന്ന സ്ലോട്ടിന്റെ നീക്കം വിജയിച്ചു. സെക്കന്റുകൾക്ക് ഉള്ളിൽ സിമിക്കാസിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ 66 മത്തെ മിനിറ്റിൽ ജോട ലിവർപൂൾ സമനില ഗോൾ നേടി. വിജയഗോളിന് ആയി ലിവർപൂൾ ശ്രമിച്ചെങ്കിലും ഫോറസ്റ്റ് പ്രതിരോധം പിടിച്ചു നിന്നു. നിലവിൽ ലീഗിൽ ലിവർപൂൾ ഒന്നാമതും ഫോറസ്റ്റ് രണ്ടാം സ്ഥാനത്തും ആണ്.

Exit mobile version