വിക്ടർ ഗ്യോകെറസ് ആഴ്‌സണലിൽ തിയറി ഒൻറിയുടെ 14 നമ്പർ ജേഴ്‌സി ധരിക്കും

സ്പോർട്ടിങ് ലിസ്ബണിന്റെ സ്വീഡിഷ് മുന്നേറ്റനിര താരം വിക്ടർ ഗ്യോകെറസിനെ സ്വന്തമാക്കുന്ന കാര്യത്തിൽ പൂർണ ധാരണയിൽ എത്തി ആഴ്‌സണൽ. ഏതാണ്ട് 64 മില്യൺ യൂറോ ആണ് ആഴ്‌സണൽ 27 കാരനായ താരത്തിന് മുടക്കുന്നത് എന്നാണ് സൂചന. താരത്തിന് മെഡിക്കലിൽ പങ്കെടുക്കാനുള്ള അനുമതി സ്പോർട്ടിങ് നൽകി. നാളെ താരം മെഡിക്കൽ പൂർത്തിയാക്കും എന്നാണ് റിപ്പോർട്ട്.

ഇതിനു ശേഷം താരം 5 വർഷത്തെ കരാറിൽ ആഴ്‌സണലിൽ ഒപ്പ് വെക്കും. ഇതിഹാസ ആഴ്‌സണൽ താരം തിയറി ഒൻറിയുടെ വിഖ്യാതമായ 14 നമ്പർ ജേഴ്‌സി ആവും വിക്ടർ ഗ്യോകെറസ് ആഴ്‌സണലിൽ ധരിക്കുക എന്നാണ് റിപ്പോർട്ട്. 1999 ൽ ആഴ്‌സണലിൽ എത്തിയ ഒൻറി 14 നമ്പർ അണിഞ്ഞതോടെ ആഴ്‌സണൽ ചരിത്രത്തിൽ വലിയ സ്ഥാനം ആണ് ഈ ജേഴ്‌സി നമ്പറിന് ലഭിച്ചത്. തുടർന്ന് വന്നവരിൽ ഒബമയാങ്, തിയോ വാൽകോട്ട് എന്നിവരും ഈ ജേഴ്‌സി നമ്പർ അണിഞ്ഞു. ഒൻറി ആഴ്‌സണലിൽ കാണിച്ച മാജിക് ഗ്യോകെറസിന് ആവർത്തിക്കാൻ ആവുമോ എന്നു കാത്തിരുന്നു കാണാം.

ന്യൂകാസ്റ്റിൽ യുണൈറ്റഡ് ടെക്നിക്കൽ ഡയറക്ടർ ആയി ഇന്ത്യൻ വംശജൻ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസ്റ്റിൽ യുണൈറ്റഡ് ടെക്നിക്കൽ ഡയറക്ടർ ആയി ഇന്ത്യൻ വംശജൻ സുന്ദർശൻ ഗോപാലദേസികൻ സ്ഥാനം ഏറ്റെടുത്തു. സുഡ്സ് എന്നു വിളിപ്പേരുള്ള അമേരിക്കൻ പൗരനായ സുന്ദർശൻ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയിൽ ഡയറക്ടർ ഓഫ് ഫുട്‌ബോൾ ഇന്റലിജൻസ് ആയിരുന്നു. കരിയറിൽ ഇൻഫോസിസ് ഇന്റേൺ ആയിട്ടാണ് സുന്ദർശൻ തുടങ്ങിയത്.

അതിനു ശേഷം മൈക്രോസോഫ്റ്റിൽ അടക്കം ജോലി ചെയ്ത 33 കാരനായ സുന്ദർശൻ 2017 മുതൽ 2022 വരെ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയിൽ സ്പോർട്സ് ഡാറ്റാ സയൻസ് വിഭാഗം തലവൻ ആയിരുന്നു. ഡാറ്റ ഉപയോഗിച്ച് ഫുട്‌ബോളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന കാലത്ത് അത്തരം വലിയ മാറ്റങ്ങൾ ആവും സുന്ദർശൻ ന്യൂകാസ്റ്റിലിൽ ഉണ്ടാക്കാൻ ശ്രമിക്കുക. ന്യൂകാസ്റ്റിൽ പോലെയൊരു മഹത്തായ ക്ലബ്ബിൽ ചേരുന്നത് അഭിമാനവും സന്തോഷകരവുമായ കാര്യമാണ് എന്നാണ് വാർത്തയോട് സുന്ദർശൻ പ്രതികരിച്ചത്.

ഫാന്റസി പ്രീമിയർ ലീഗ് (FPL) 2025/26 സീസണിനായുള്ള പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു

ഫാന്റസി പ്രീമിയർ ലീഗ് (FPL) 2025/26 സീസണിനായുള്ള പ്രധാന മാറ്റങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 11 കളിക്കാരുടെ പൊസിഷൻ മാറ്റങ്ങളും മുഹമ്മദ് സലാഹ്, എർലിംഗ് ഹാളൻഡ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ വിലയും ഇതിൽ ഉൾപ്പെടുന്നു.



കളിക്കാരുടെ പൊസിഷനുകളിൽ മാറ്റം വന്നത് അവരുടെ സ്കോറിംഗിനെ (ഉദാഹരണത്തിന്, ക്ലീൻ ഷീറ്റ്, ഗോൾ പോയിന്റുകൾ) സ്വാധീനിക്കും.

🔄 FPL Position Changes (2025/26)

Player Club Old Position New Position
Matheus CunhaMan UnitedForwardMidfielder
Omar MarmoushMan CityForwardMidfielder
Jarrod BowenWest HamMidfielderForward
Myles Lewis-SkellyArsenalMidfielderDefender
Keane Lewis-PotterBrentfordMidfielderDefender
Iliman NdiayeEvertonForwardMidfielder
Ryan SessegnonFulhamForwardMidfielder
Cody GakpoLiverpoolForwardMidfielder
Matheus NunesMan CityMidfielderDefender
Nico O’ReillyMan CityMidfielderDefender
Rodrigo GomesWolvesMidfielderDefender

💰 FPL Price Highlights

  • Mohamed Salah – £14.5m (most expensive midfielder in FPL history)
  • Erling Haaland – £14.0m
  • Florian Wirtz (Liverpool) – £8.5m
  • Alexander Isak (Newcastle) – £10.5m
  • Jordan Pickford (Everton) – £5.5m
  • Rayan Ait-Nouri (Man City) – £6.0m

ഔദ്യോഗിക പ്രഖ്യാപനം എത്തി, മാർട്ടിൻ സുബിമെൻഡി ഇനി ആഴ്‌സണൽ താരം

ദീർഘകാലത്തെ കാത്തിരിപ്പിന് ഒടുവിൽ സ്പാനിഷ് മധ്യനിരതാരം മാർട്ടിൻ സുബിമെൻഡിയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു ആഴ്‌സണൽ. സ്പാനിഷ് ടീം റയൽ സോസിദാഡിൽ നിന്നു റിലീസ് ക്ലോസ് ആയ 51 മില്യൺ പൗണ്ട് നൽകിയാണ് 26 കാരനായ താരത്തെ ആഴ്‌സണൽ ടീമിൽ എത്തിച്ചത്. കഴിഞ്ഞ മാർച്ചിൽ തന്നെ താരത്തെ സ്വന്തമാക്കാനുള്ള കാര്യങ്ങൾ ആഴ്‌സണൽ പൂർത്തിയാക്കിയെങ്കിലും ഇപ്പോൾ ആണ് ഈ ട്രാൻസ്‌ഫർ അവർ പ്രഖ്യാപിക്കുന്നത്. നേരത്തെ താരത്തിന് ആയി റയൽ മാഡ്രിഡ്, ലിവർപൂൾ ടീമുകളും ശക്തമായി ശ്രമങ്ങൾ നടത്തിയിരുന്നു.

5 വർഷത്തേക്ക് 2030 വരെയുള്ള കരാർ ആണ് താരം ലണ്ടൻ ക്ലബ്ബിൽ ഒപ്പ് വെച്ചത്. 2011 ൽ 12 വയസ്സുള്ളപ്പോൾ റയൽ സോസിദാഡിൽ ചേർന്ന സുബിമെൻഡി 200 ൽ അധികം മത്സരങ്ങൾ ആണ് സ്പാനിഷ് ലാ ലീഗയിൽ കളിച്ചത്. 2020 ൽ ക്ലബിന്റെ കോപ്ല ഡെൽ റെയെ വിജയത്തിൽ നിർണായക പങ്ക് ആണ് സുബിമെൻഡി വഹിച്ചത്. ഡേവിഡ് റയ, മിഖേൽ മെറീനോ, കെപ എന്നിവർക്ക് പുറമെ നിലവിലെ ആഴ്‌സണൽ ടീമിലെ നാലാമത്തെ സ്പാനിഷ് താരമാവും ആഴ്‌സണൽ ക്യാപ്റ്റൻ ആയ മാർട്ടിൻ ഒഡഗാർഡിന്റെ മുൻ ടീം അംഗം കൂടിയായ സുബിമെൻഡി. 36 നമ്പർ ജേഴ്‌സി ആണ് താരം ആഴ്‌സണലിൽ ധരിക്കുക.

പരിക്കുകൾ വേട്ടയാടിയ വർഷങ്ങൾക്ക് ശേഷം ടോമിയാസു ആഴ്‌സണൽ വിട്ടു

ആഴ്‌സണൽ വിട്ടു ജപ്പാനീസ് പ്രതിരോധ താരം ടകഹിറോ ടോമിയാസു. പരിക്കുകൾ നിരന്തരം വേട്ടയാടിയ കരിയറിന് ഒടുവിൽ ആണ് 26 കാരനായ താരം ക്ലബ് വിടുന്നത്. 2026 വരെ കരാർ ഉണ്ടെങ്കിലും കരാർ റദ്ദ് ചെയ്യാൻ ക്ലബും താരവും തമ്മിൽ ധാരണയിൽ എത്തുക ആയിരുന്നു. 2026 നു ശേഷം ഒരു കൊല്ലം കരാർ പുതുക്കാനുള്ള വ്യവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ ആഴ്‌സണൽ കരിയർ അവസാനിപ്പിക്കാൻ ഇരു കൂട്ടരും തീരുമാനിക്കുക ആയിരുന്നു.

2021 ൽ ഇറ്റാലിയൻ സീരി എ ടീം ബ്ലൊളോഗ്നയിൽ നിന്നാണ് ടോമിയാസു ആഴ്സണലിൽ എത്തിയത്. ആരാധകരുടെ പ്രിയപ്പെട്ട താരമായി എളുപ്പം മാറിയെങ്കിലും പരിക്കുകൾ താരത്തെ വല്ലാതെ വലച്ചു. നാലു സീസണുകളിൽ ആയി 84 മത്സരങ്ങൾ മാത്രമാണ് ആഴ്‌സണലിന് ആയി ജപ്പാൻ താരത്തിന് കളിക്കാൻ ആയത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഏതാനും മിനിറ്റുകൾ മാത്രമാണ് താരത്തിന് പന്ത് തട്ടാൻ ആയത്. നിലവിലും പരിക്കിന്‌ പിടിയിലുള്ള താരം കാൽ മുട്ടിനു ആയുള്ള ശസ്ത്രക്രിയക്ക് വിധേയമായിരുന്നു, ഇനിയും നാലു അഞ്ചു മാസം എങ്കിലും എടുക്കും താരം കളത്തിലേക്ക് തിരിച്ചെത്താൻ.

പാലസിനോട് സമനില വഴങ്ങി, ഫോറസ്റ്റിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് വീണ്ടും തിരിച്ചടി


നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾക്ക് തിരിച്ചടി. അവർ തിങ്കളാഴ്ച സെൽഹർസ്റ്റ് പാർക്കിൽ ക്രിസ്റ്റൽ പാലസിനോട് 1-1ന് സമനില വഴങ്ങി. ൽ പ്രീമിയർ ലീഗ് സീസണിൽ മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കെ, ഫോറസ്റ്റ് 61 പോയിന്റുമായി ആറാം സ്ഥാനത്ത് തുടരുന്നു. അഞ്ചാം സ്ഥാനത്തുള്ള ചെൽസിയെക്കാൾ രണ്ട് പോയിന്റ് പിന്നിലാണ് അവർ.
60-ാം മിനിറ്റിൽ എബെറേച്ചി എസെയിലൂടെ പാലസ് ആണ് ആദ്യം സ്കോർ ചെയ്തത്. ഫോറസ്റ്റ് ഗോൾകീപ്പർ മാറ്റ്സ് സെൽസ് ടൈറിക്ക് മിച്ചലിനെ വീഴ്ത്തിയതിനെത്തുടർന്ന് ലഭിച്ച പെനാൽറ്റി എസെ ശാന്തമായി വലയിലെത്തിച്ചു.


എന്നാൽ ഫോറസ്റ്റ് ഉടൻ തന്നെ തിരിച്ചടിച്ചു. ബോക്സിന് പുറത്തുനിന്ന് നെക്കോ വില്യംസ് തൊടുത്ത ഷോട്ട് പാലസിന്റെ മുറില്ലോയുടെ ദേഹത്ത് തട്ടി വലയിൽ കയറി. നിർഭാഗ്യവശാൽ, നിമിഷങ്ങൾക്ക് ശേഷം ഹാംസ്ട്രിംഗ് പരിക്കുമായി മുറില്ലോ കളം വിട്ടു. പാലസിന്റെ ഗോളിന് വെറും നാല് മിനിറ്റിനുള്ളിലാണ് ഫോറസ്റ്റ് സമനില നേടിയത്.


കളിയുടെ അവസാന നിമിഷങ്ങളിൽ എഡ്ഡി എൻകെറ്റിയയുടെ ഒരു ഗോൾ ഓഫ്‌സൈഡ് കാരണം നിഷേധിക്കപ്പെട്ടത് ഉൾപ്പെടെ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇരുവർക്കും വിജയം നേടാനായില്ല. 46 പോയിന്റുമായി പാലസ് അവരുടെ റെക്കോർഡ് പ്രീമിയർ ലീഗ് പോയിന്റായ 49ലേക്ക് അടുക്കുകയാണ്.

ടോപ് 4 പ്രതീക്ഷകൾക്ക് ഊർജ്ജം നൽകി ന്യൂകാസിൽ യുണൈറ്റഡ്, വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി

ന്യൂകാസിൽ വെസ്റ്റ് ഹാമിനെതിരെ 1-0ന്റെ നിർണായക വിജയം ഉറപ്പിച്ചു. ഈ ജയം പ്രീമിയർ ലീഗിലെ ആദ്യ നാല് സ്ഥാനങ്ങൾ സ്വന്തമാക്കാൻ ആകുമെന്ന അവരുടെ പ്രതീക്ഷകൾ ഉയർത്തി. രണ്ടാം പകുതിയിൽ ബ്രൂണോ ഗ്വിമാരേസ് ആണ് നിർണായക വിജയ ഗോൾ നേടിയത്.

ഈ വിജയം എഡ്ഡി ഹോവിൻ്റെ ടീമിനെ ആറാം സ്ഥാനത്തേക്ക് ഉയർത്തി, പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ഒപ്പമാണ് ന്യൂകാസിൽ ഉള്ളത്. നാലാം സ്ഥാനത്തുള്ള ചെൽസിക്ക് രണ്ട് പോയിന്റ് പിന്നിലും നിൽക്കുന്നു.

കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റ ന്യൂകാസിലിന് സുപ്രധാന സമയത്താണ് ഫലം വന്നത്. ലിവർപൂളിനെതിരായ അവരുടെ ലീഗ് കപ്പ് ഫൈനലിന് മുന്നോടിയായി ഈ ജയം ആത്മവിശ്വാസം നൽകും.

ആന്ദ്രയ ബെർറ്റ ആഴ്‌സണൽ സ്പോർട്ടിങ് ഡയറക്ടർ ആവും

മുൻ അത്ലറ്റികോ മാഡ്രിഡ് സ്പോർട്ടിങ് ഡയറക്ടർ ആന്ദ്രയ ബെർറ്റ ആഴ്‌സണൽ സ്പോർട്ടിങ് ഡയറക്ടർ ആവും. 53 കാരനായ ഇറ്റാലിയൻ അടുത്ത ആഴ്ച ആഴ്‌സണലിൽ ഔദ്യോഗിക കരാർ ഒപ്പ് വെക്കും എന്നാണ് റിപ്പോർട്ട്. 2012 ൽ അത്ലറ്റികോ മാഡ്രിഡ് ടെക്നിക്കൽ ഡയറക്ടർ ആയി ക്ലബ്ബിൽ എത്തിയ ബെർറ്റ 2017 ൽ സ്പോർട്ടിങ് മാനേജർ ആയി. ഈ 12 വർഷം രണ്ടാം ഡിവിഷൻ ക്ലബ് ആയ അത്ലറ്റികോയെ അവിസ്മരണീയ നേട്ടങ്ങളിലേക്ക് ആണ് ബെർറ്റയും സിമിയോണിയും ഉയർത്തിയത്. ചില തീരുമാനങ്ങൾ പിഴച്ചു എങ്കിലും മികച്ച താരങ്ങളെ വൻ തുക കൊടുത്തും ചിലപ്പോൾ ചെറിയ തുകക്കും ടീമിൽ എത്തിച്ച ബെർറ്റ സിമിയോണിക്ക് ചരിത്രം എഴുതാൻ വഴി കാണിച്ചു.

2 തവണ ലാ ലീഗ ജേതാക്കൾ ആയ അത്ലറ്റികോ ഈ കാലയളവിൽ 2 തവണ ചാമ്പ്യൻസ് ലീഗ് ഫൈനലും കളിച്ചു. സാമ്പത്തികമായി വളരെ മുമ്പിലുള്ള റയൽ മാഡ്രിഡ്,ബാഴ്‌സലോണ എന്നിവർക്ക് ഒപ്പം അത്ലറ്റികോയെ പിടിച്ചു നിൽക്കാൻ പ്രാപ്തനാക്കിയത് ബെർറ്റ ആയിരുന്നു. തന്റെ അഭിപ്രായം ആർക്ക് വേണ്ടിയും മാറ്റില്ല എന്ന ശീലമുള്ള ബെർറ്റ ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്ടിങ് ഡയറക്ടർമാരിൽ ഒരാൾ ആയാണ് അറിയപ്പെടുന്നത്. നിരവധി ക്ലബുകൾ അദ്ദേഹത്തിന് ആയി രംഗത്ത് വന്നെങ്കിലും ബെർറ്റ ആഴ്‌സണൽ തിരഞ്ഞെടുക്കുക ആയിരുന്നു. നേരത്തെ സ്ഥാനം ഒഴിഞ്ഞ എഡുവിനു പകരക്കാരനായി ആണ് ബെർറ്റ ആഴ്‌സണലിൽ എത്തുന്നത്. നിലവിൽ ക്ലബിന്റെ ട്രാൻസ്ഫർ നീക്കങ്ങളിൽ ആർട്ടെറ്റക്ക് ഒപ്പം വലിയ പങ്ക് ആവും ബെർറ്റ വഹിക്കുക. മുന്നേറ്റത്തിൽ അടക്കം വലിയ താരങ്ങളെ ലക്ഷ്യം ഇടുന്ന ആഴ്‌സണലിന് ബെർറ്റയുടെ കഴിവുകൾ സഹായകമാവും എന്നുറപ്പാണ്. പുരുഷ ടീമിന് പുറമെ വനിത, അക്കാദമി ടീമുകളുടെയും മികവ് കൂട്ടാൻ ബെർറ്റയുടെ വരവ് സഹായകമാവും.

കിരീട പ്രതീക്ഷകൾ ദൂരെയാക്കി ആഴ്സണലിന് സമനില

ബുധനാഴ്ച നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് 0-0ന്റെ സമനില വഴങ്ങിയതോടെ ആഴ്‌സണലിൻ്റെ പ്രീമിയർ ലീഗ് കിരീട മോഹങ്ങൾ അകന്നു. പ്രധാന ഫോർവേഡുകൾ പരിക്കുമായി മല്ലിടുന്നതിനാൽ സ്ട്രൈക്കർ ഇല്ലാതെ ഇറങ്ങിയ മൈക്കൽ അർട്ടെറ്റയുടെ ടീമിന് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് മാത്രമേ ഇന്ന് തൊടിക്കാൻ ആയുള്ളൂ‌‌..

ആഴ്സണൽ ലീഗിലെ ലീഡർമാരായ ലിവർപൂളിനെക്കാൾ 13 പോയിൻ്റിന് പിന്നിലാണ് ഇപ്പോൾ. മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ 48 പോയിന്റുമായി ഫോറസ്റ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു.

ലിവർപൂൾ ആസ്റ്റൺ വില്ലയോട് സമനില വഴങ്ങി

ഇന്ന് നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ലിവർപൂൾ ആസ്റ്റൺ വില്ലയോട് 2-2 എന്ന സമനില വഴങ്ങി. ഇത് പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ആഴ്സണലിന് പ്രതീക്ഷ നൽകും. സ്ലോട്ടിന്റെ ടീം രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിനേക്കാൾ എട്ട് പോയിന്റിന്റെ ലീഡിൽ ആണ് ഇപ്പോൾ ഉള്ളത്. പക്ഷേ ഗണ്ണേഴ്‌സ് ഒരു മത്സരം കുറവാണ് കളിച്ചത്.

29ആം മിനുറ്റിൽ മുഹമ്മദ് സലാഹിലൂടെ ഇന്ന് ലിവർപൂൾ മുന്നിലെത്തിയെങ്കിലും യൂറി ടൈൽമാൻസും ഒല്ലി വാട്ട്കിൻസും വില്ലയ്ക്ക് ആയി സ്കോർ ചെയ്തതോടെ ആദ്യ പകുതിയിൽ വില്ല 2-1ന്റെ ലീഡിൽ നിന്നു.

രണ്ടാം പകുതിയിൽ ട്രെന്റ് അലക്സാണ്ടർ-അർനോൾഡിന്റെ ഒരു ഷോട്ട് സന്ദർശകർക്ക് ഒരു പോയിന്റ് ഉറപ്പിച്ചു കൊടുത്തു. ഡാർവിൻ ന്യൂനെസ് വലിയ അവസരം നഷ്ടപ്പെടുത്തിയത് ലിവർപൂളിന് തിരിച്ചടിയായി. വില്ല ഈ സമനിലയോടെ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്.

ആഴ്‌സണലിനെ വിടാതെ പരിക്കുകൾ! കായ് ഹാവർട്‌സ് ഇനി ഈ സീസണിൽ കളിക്കില്ല

ഈ സീസണിൽ പരിക്കുകൾ നിരന്തരം വേട്ടയാടുന്ന ആഴ്‌സണലിന് വീണ്ടും വമ്പൻ തിരിച്ചടി നൽകി വീണ്ടും പരിക്ക്. മുന്നേറ്റ നിരയിൽ നിലവിൽ ഗബ്രിയേൽ ജീസുസ്, ബുകയോ സാക, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരെ നഷ്ടമായ ആഴ്‌സണലിന് നിലവിൽ കായ് ഹാവർട്‌സിനെ കൂടി നഷ്ടമായിരിക്കുക ആണ്. ദുബായിൽ നടക്കുന്ന ട്രെയിനിങ് സെക്ഷന് ഇടയിൽ ആണ് ഹാവർട്‌സിന് പരിക്കേറ്റത്. ഇനി ഈ സീസണിൽ കായ് ഹാവർട്‌സ് കളിക്കില്ല എന്നു ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തു.

താരത്തിന്റെ ഹാംസ്ട്രിങ് കീറിയത് ആയാണ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തത്. സീസണിൽ ആഴ്‌സണലിന്റെ ടോപ് സ്‌കോറർ ആണ് കായ്. നിലവിൽ താരത്തിന് ശസ്ത്രക്രിയ വേണമോ എന്നു ഉറപ്പില്ലെങ്കിലും താരം അടുത്ത സീസണിൽ ആരോഗ്യവാനായി തിരിച്ചു വരാൻ ആവും ലക്ഷ്യം വെക്കുക. നിലവിൽ മുന്നേറ്റത്തിൽ പറയാൻ താരങ്ങൾ ആരുമില്ലാത്ത അവസ്‌ഥയിൽ ആണ് ആഴ്‌സണൽ. ജനുവരിയിൽ ആരെയും ഇത്രയും പരിക്കുകൾ വേട്ടയാടിയിട്ടും ടീമിൽ എത്തിക്കാത്ത ആഴ്‌സണൽ ബോർഡിനു വലിയ വിമർശനം ആണ് ആരാധകരിൽ നിന്നു ഉണ്ടാവുന്നത്. നിലവിൽ അക്കാദമിയിലെ യുവതാരങ്ങളെ കളിപ്പിക്കുക എന്നത് മാത്രമാവും പരിശീലകൻ മിഖേൽ ആർട്ടെറ്റയുടെ മുന്നിലുള്ള ഏക വഴി.

ജനുവരിയിലെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മന്ത് ആയി ജസ്റ്റിൻ ക്ലൂയിവർട്ട്

എഎഫ്‌സി ബോൺമൗത്തിന്റെ ജസ്റ്റിൻ ക്ലൂയിവർട്ടിന് ജനുവരിയിലെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മന്ത് അവാർഡ് ലഭിച്ചു. ജനുവരി അദ്ദേഹത്തിന് മികച്ച മാസമായിരുന്നു. ജനുവരിയിൽ വെറും നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്ത ഡച്ച് ഫോർവേഡ് ബോൺമൗത്തിന്റെ ആക്രമണത്തിൽ നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ അഞ്ച് ഗോളുകളിൽ ന്യൂകാസിലിന് എതിരെ നേടിയ ഹാട്രിക്കും ഉൾപ്പെടുന്നു.

Exit mobile version