ഓസിലിനെ കളത്തിൽ ഇറക്കണം എന്ന് ആഴ്സണലിനോട് വെങ്ങർ

Img 20201013 163619
- Advertisement -

ആഴ്സണൽ ഓസിലിനെ കളിപ്പിക്കാൻ എങ്ങനെ എങ്കിലും വഴി കണ്ടെത്തണം എന്ന് ആഴ്സണലിന്റെ ഇതിഹാസ പരിശീലകൻ വെങ്ങർ. ഓസിലിനെ കളിപ്പിക്കാത്തത് താരത്തിനും ക്ലബിനും ഒരുപോലെ നഷ്ടമാണെന്ന് വെങ്ങർ പറയുന്നു. ഓസിൽ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ഉള്ളത്. അതുകൊണ്ട് തന്നെ ഓസിൽ കളിച്ചാൽ ടീമിന് ഗുണം മാത്രമെ ഉണ്ടാകു എന്ന് വെങ്ങർ പറയുന്നു.

ഓസിലിന് വലിയ മത്സരങ്ങൾ കളിക്കാൻ കഴിയില്ല എന്ന് പറയുന്നവർ ഓസിൽ ലോകകപ്പ് വിജയിച്ച ആളാണെന്നും റയൽ മാഡ്രിഡ് പോലുള്ള ക്ലബുകളിൽ അത്ഭുതം കാണിച്ച താരമാണെന്നും ഓർക്കണം എന്ന് വെങ്ങർ പറഞ്ഞു. ഓസിലിനെ കളിപ്പിക്കാൻ വഴി കണ്ടെത്തേണ്ടത് ക്ലബിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓസിലിനെ പോലുള്ള ക്രിയേറ്റീവ് താരങ്ങൾ ആണ് ഫുട്ബോൾ കളത്തിൽ വിജയങ്ങൾ ഉണ്ടാക്കുന്നത് എന്നും വെങ്ങർ പറഞ്ഞു. യൂറോപ്പ ലീഗ് സ്ക്വാഡിൽ വരെ ഇപ്പോൾ ഓസിലിന് അവസരം ലഭിച്ചിട്ടില്ല.

Advertisement