ജോലി പോയ ആഴ്സണൽ മാസ്കോട്ടിന്റെ രക്ഷകനായി ഓസിൽ, കയ്യടിച്ച് ആരാധകർ

Fb Img 1602005612360
- Advertisement -

കോവിഡ് കാരണം ആഴ്സണൽ ഫുട്‌ബോൾ ക്ലബ് പിരിച്ചു വിട്ട 55 പേരിൽ ആഴ്സണലിന്റെ പ്രസിദ്ധ ഭാഗ്യചിഗ്നം ആയ ‘ഗണ്ണർസോർസസ്’ ഉൾപ്പെട്ടത് ഫുട്‌ബോൾ ആരാധകർക്ക് ഇടയിൽ വലിയ ചർച്ച ആയിരുന്നു. കഴിഞ്ഞ 27 കൊല്ലമായി ആഴ്സണലിന്റെ മൈതാനത്തും ടീമിനൊപ്പം സഞ്ചരിച്ചും ഇരുന്ന തങ്ങളുടെ പ്രിയപ്പെട്ട ഗണ്ണർസോർസസിനെ ക്ലബ് പിരിച്ചു വിട്ടത് ആഴ്സണൽ ആരാധകരെ വിഷമിക്കുക ഉണ്ടായിരുന്നു. 27 വർഷം ആയി ഈ ജോലി ചെയ്യുന്ന ജെറി ക്യുനെ ആഴ്സണൽ ബോർസ് ആണ് പിരിച്ചു വിടാൻ തീരുമാനിച്ചത്. തുടർന്ന് ഗണ്ണർസോർസസിനെ ക്ലബിൽ നിലനിർത്താൻ ആയിട്ട് ആഴ്സണൽ ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ പൈസ പിരിക്കാൻ ഇറങ്ങുന്നതും കാണുക ഉണ്ടായി. അതിന്റെ ഇടയിൽ ആണ് ആഴ്സണൽ താരം ആയ മെസ്യുട്ട് ഓസിലിന്റെ ഇടപെടൽ.

കഴിഞ്ഞ 27 കൊല്ലമായി ക്ലബിന്റെ എല്ലാം ആയ ഗണ്ണർസോർസസിനെ പിരിച്ചു വിടുന്നതിൽ ദുഃഖം ഉള്ളതായി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ച ഓസിൽ, താൻ ആഴ്സണൽ താരം ആയി തുടരുന്ന കാലം മുഴുവൻ ഗണ്ണർസോർസസിന്റെ പ്രതിഫലം ഏറ്റെടുക്കുന്നത് ആയും പ്രഖ്യാപിച്ചു. ഇത്തരത്തിൽ ജെറിക്ക് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ജോലിയിൽ തുടരാൻ ആവും എന്നും ഓസിൽ കൂട്ടിച്ചേർത്തു. നിലവിൽ ക്ലബിനും ആഴ്സണൽ ബോർഡിനും അത്ര പ്രിയപ്പെട്ടവൻ അല്ല ഓസിൽ, എന്നാൽ ഓസിലിന്റെ ഈ തീരുമാനത്തിൽ വലിയ ആരാധക പിന്തുണ ആണ് താരത്തിന് ലഭിച്ചത്. ആഴ്സണലിൽ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന ഓസിലിന്റെ നല്ല മനസ്സിന് കായിക ലോകം മുഴുവൻ അഭിനന്ദനങ്ങൾ നേരുകയാണ്.

Advertisement