Site icon Fanport

ഒരു വർഷത്തിന് ശേഷം ഓക്സ് ചേമ്പർലെന് തിരികെ എത്തുന്നു

ഒരു വർഷത്തോളം പരിക്കേറ്റ് പുറത്തായിരുന്ന ലിവർപൂൾ താരം അലക്സ് ഓക്സലഡെ ചേമ്പർലെൻ കളത്തിലേക്ക് തിരിച്ചെത്തുന്നു. ചേമ്പർലൈൻ ഫസ്റ്റ് ടീമിനൊപ്പം ഉടൻ ട്രെയിനിങ് ആരംഭിക്കും എന്ന് പരിശീലകനായ ക്ലോപ്പ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസവും ഓക്സ് തിരികെ പരിശീലനം ആരംഭിച്ചിരുന്നു എങ്കിലും തിരിച്ചടി നേരിടുകയായിരുന്നു‌. അന്ന് ലിവർപൂൾ അണ്ടർ 21 ടീമിനായി ഇറങ്ങിയ ചേമ്പർലൈൻ പരിക്കേറ്റ് കളം വിടേണ്ടു വന്നു.

കഴിഞ്ഞ ഏപ്രിലിൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റോമയേ നേരിടുമ്പോൾ ആയിരുന്നു ഓക്സിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ ഓക്സിന് ലോകകപ്പ് വരെ നഷ്ടമായിരുന്നു‌. ലിവർപൂളിനായി 41 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ കളിച്ച ഓക്സ് ആ സീസണിൽ 5 ഗോളുകളും നേടിയിട്ടുണ്ട്. ഓക്സിന്റെ തിരിച്ചുവരവ് ലിവർപൂളിന്റെ പ്രീമിയർ ലീഗ് ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് കരുത്തേകും എന്നാണ് കരുതുന്നത്.

Exit mobile version