Site icon Fanport

ഒരു വർഷത്തിന് ശേഷം തിരിച്ചെത്തിയ ഓക്സ് ചേമ്പർലെന് റിസേർവ് മത്സരത്തിൽ പരിക്കേറ്റു

ഒരു വർഷത്തോളം പരിക്കേറ്റ് പുറത്തായിരുന്ന ലിവർപൂൾ താരം അലക്സ് ഓക്സലഡെ ചേമ്പർലെൻ കളത്തിലേക്ക് തിരിച്ചെത്തുന്ന സന്തോഷത്തിലായിരുന്നു ലിവർപൂൾ ടീം. പക്ഷെ എല്ലാ സന്തോഷങ്ങൾക്കും തിരിച്ചടി കിട്ടിയിരിക്കുകയാണ്. തന്റെ ആദ്യ മത്സരത്തിനായി ഇന്നലെ ലിവർപൂൾ അണ്ടർ 21 ടീമിനായി ഇറങ്ങിയ ചേമ്പർലൈൻ പരിക്കേറ്റ് കളം വിടേണ്ടു വന്നു.

ഹാംസ്ട്രിങ്ങ് പരിക്കാണ് എന്നാണ് വിവരങ്ങൾ. ഇനിയും ഇരു മാസം എങ്കിലും വീണ്ടും ഓക്സ് പുറത്തിരിക്കേണ്ടി വരും. കഴിഞ്ഞ ഏപ്രിലിൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റോമയേ നേരിടുമ്പോൾ ആയിരുന്നു ഓക്സിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ ഓക്സിന് ലോകകപ്പ് തന്നെ നഷ്ടമായിരുന്നു‌. ലിവർപൂളിനായി 41 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ കളിച്ച ഓക്സ് ആ സീസണിൽ 5 ഗോളുകളും നേടിയിട്ടുണ്ട്.

Exit mobile version