ബാഴ്‌സലോണ താരം ഒസ്മാൻ ഡെംബെലെയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

ബാഴ്‌സലോണ താരം ഒസ്മാൻ ഡെംബലെയെ ലോണിൽ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം. ട്രാൻസ്ഫർ വിൻഡോയിൽ സാഞ്ചോയെ സ്വന്തമാക്കാനുള്ള ശ്രമം നടക്കാതിരുന്നതോടെയാണ് ഡെംബലെ ലോണിൽ ടീമിൽ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം തുടങ്ങിയത്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാഞ്ചോക്ക് വേണ്ടിയുള്ള ബിഡ് ഡോർട്മുണ്ട് നിരസിച്ചിരുന്നു. 91.3 മില്യൺ പൗണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സാഞ്ചോക്ക് വേണ്ടി വാഗ്ദാനം ചെയ്തത്.

എന്നാൽ 108 മില്യൺ പൗണ്ട് ലഭിക്കാതെ സാഞ്ചോയെ വിട്ടുകൊടുക്കില്ലെന്ന് ഡോർട്മുണ്ട് വ്യക്തമാക്കിയിട്ടുണ്ട്. തുടർന്നാണ് ഡെംബെലെയെ ലോണിൽ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം തുടങ്ങിയത്. ഡെംബെലെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുകയാണെങ്കിൽ യുവതാരം ഡാനിയൽ ജെയിംസ് ലോണിൽ മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് പോവാനും സാധ്യതയുണ്ട്. നേരത്തെ താരത്തെ ലോണിൽ സ്വന്തമാക്കാൻ ലീഡ്സ് ശ്രമം നടത്തിയിരുന്നു. 2017ൽ റെക്കോർഡ് തുകക്കാണ് ഡെംബെലെ ഡോർട്മുണ്ടിൽ നിന്ന് ബാഴ്‌സലോണയിൽ എത്തുന്നത്. എന്നാൽ തുടർച്ചയായ പരിക്ക് കാരണം വെറും 75 മത്സരങ്ങളിൽ മാത്രമാണ് താരത്തിന് കളിക്കാനായത്.

Advertisement