Site icon Fanport

കൊറോണക്കെതിരെ ഒരു മില്ല്യൺ സംഭാവനയുമായി ഗ്വാർഡിയോള രംഗത്ത്

കൊറോണക്കെതിരെ ഒരു മില്ല്യൺ സംഭാവനയുമായി മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ്പ് ഗ്വാർഡിയോള രംഗത്ത്. ഒരു മില്യൺ യൂറോയാണ് കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പെപ്പ് ഗ്വാർഡിയോള നൽകുക. പെപ്പിന്റെ സംഭാവന ബാഴ്സലോണയിലേക്കാണ് പോവുക. പെപ്പിന്റെ ജന്മനാടായ കാറ്റലൻ നഗരത്തിലെ മെഡിക്കൽ കോളേജിലേക്കാണ് ഈ തുക നൽകുക. മെഡിക്കൽ കോളേജിനാവശ്യമായ ഉപകരണങ്ങളും ആരോഗ്യപ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ വാങ്ങാനും ഈ തുക ഉപയോഗിക്കും.

ഇറ്റലിയെ പോലെ തന്നെ കൊറോണ വൈറസ് വളരെ മോശമായി ബാധിച്ച യൂറോപ്പിലെ മറ്റൊരു രാജ്യമാണ് സ്പെയിൻ. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ഈ മഹാമാരി കാരണം രണ്ടായിരത്തിലേറെ ആളുകൾ മരിച്ചു കഴിഞ്ഞു. യുവന്റസിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ബാഴ്സയുടെ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയും കൊറോണ വിപത്തിനെ നേരിടാൻ ഒരു മില്ല്യൺ യൂറോ വീതം സംഭാവന നൽകിയിരുന്നു.

Exit mobile version