ചെക്ക് ടിയോട്ടെ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്ഷം

- Advertisement -

മുൻ ന്യൂകാസിൽ യുണൈറ്റഡ്‌ മിഡ്ഫീൽഡർ ചെക്ക് ടിയോട്ടെ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്ഷം. ചൈന ലീഗ് വണ്ണിൽ ബീജിങ് എന്റർപ്രൈസിന് വേണ്ടി കളിക്കുമ്പോൾ പരിശീലനത്തിനിടെയാണ് ഫുട്ബാൾ ലോകത്തെ ദുഖത്തിലാക്കി ടിയോട്ടെ വിടപറഞ്ഞത്. പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസിൽ തങ്ങളുടെ മുൻ കളിക്കാരന് വേണ്ടി ഒന്നാം വാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു ട്വീറ്റ് ചെയ്തിരുന്നു.

 

2010ലാണ് താരം ന്യൂ കാസിൽ യുണൈറ്റഡിൽ കളിക്കാനെത്തിയത്. കഴിഞ്ഞ തവണ ഇംഗ്ലണ്ടിലെ രണ്ടാം നിര ലീഗിലേക്ക് തരം താഴ്‌ത്തപ്പെട്ട ന്യൂ കാസിലിനു വേണ്ടി ടിയോട്ടേക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് താരം ചൈനീസ് ലീഗിലേക്ക് മാറിയത്. ആഴ്സനിലനെതിരായ മത്സരത്തിൽ ടിയോട്ടെ നേടിയ ലോങ്ങ് റേഞ്ചർ ഗോൾ വളരെ പ്രസിദ്ധമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement