Picsart 23 08 13 19 49 57 401

ഒനാനയുടെ പരിക്ക് സാരമുള്ളതല്ല, എവർട്ടണ് എതിരെ കളിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യം ആശങ്കപെട്ടത് പോലെ അവരുടെ ഗോൾ കീപ്പർ ആന്ദ്രെ ഒനാനയുടെ പരിക്ക് സാരമുള്ളതല്ല. ഒനാന അടുത്ത മത്സരത്തിൽ കളിക്കും എന്നാണ് റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിക്ക് കാരണം വലയുന്നതിന് ഇടയിൽ ആണ് അന്താരാഷ്ട്ര ബ്രേക്കിന് ഇടയിൽ പരിക്കേറ്റ് ഒനാനയും ക്യാമ്പിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ ഒനാനയുടെ പരിക്ക് സാരമുള്ളതല്ല എന്ന് പരിശോധനയിൽ വ്യക്തമായി.

.

ഇതോടെ താരം പരിശീലനം പുനരാരംഭിച്ചു. ഈ വീക്കെൻഡിൽ നടക്കുന്ന എവർട്ടണ് എതിരായ ലീഗ് മത്സരത്തിൽ ഒനാന തന്നെ യുണൈറ്റഡിന്റെ വല കാക്കും. ഒനാനയുടെ പരിക്ക് ഭേദമായി എങ്കിലും സ്ട്രൈക്കർ റാസ്മസ് ഹൊയ്ലുണ്ട് യുണൈറ്റഡിനൊപ്പം ഉണ്ടാകില്ല. കസമിറോ, പെ ലിസ്ട്രി എന്നിവരും പരിക്കിന്റെ പിടിയിലാണ്.

Exit mobile version