ട്രെന്റ് അലക്‌സാണ്ടർ അർണോൾഡ് ലിവർപൂളുമായി ദീർഘകാല കരാറിൽ ഒപ്പിട്ടു

Screenshot 20210730 233025

ലിവർപൂളുമായി ദീർഘകാല കരാറിൽ ഏർപ്പെട്ടു അവരുടെ പ്രധാന പ്രതിരോധ നിര താരമായ ട്രെന്റ് അലക്‌സാണ്ടർ അർണോൾഡ്. നാലു വർഷത്തേക്ക് കൂടിയാണ് താരത്തിന്റെ പുതിയ കരാർ നീട്ടിയത്. ഇതോടെ 2025 വരെ ലിവർപൂൾ ആരാധകൻ കൂടിയായ 22 കാരൻ അലക്‌സാണ്ടർ അർണോൾഡ് ലിവർപൂളിൽ തുടരും.

2016 ൽ ക്ലബിനായി അരങ്ങേറ്റം കുറിച്ച അലക്‌സാണ്ടർ അർണോൾഡ് പുതിയ കരാർ ഒപ്പ് വച്ചതോടെ ലിവർപൂളിൽ മൊ സലാഹ്, വിർജിൽ വാൻ ഡെയ്ക് എന്നിവർക്ക് ശേഷം ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരം കൂടിയായി മാറി. വളരെ എളുപ്പമുള്ള തീരുമാനം എന്നാണ് പുതിയ കരാറിനെ കുറിച്ചു താരം പ്രതികരിച്ചത്. പരിക്ക് കാരണം ഇംഗ്ലണ്ടിന് ആയി യൂറോ കപ്പ് നഷ്ടമായ അലക്‌സാണ്ടർ അർണോൾഡ് കൂടുതൽ കരുത്തനായി അടുത്ത സീസണിൽ എത്താൻ ആവും ശ്രമിക്കുക.

Previous articleവനിന്‍ഡു ഹസരംഗയെ സ്വന്തമാക്കുവാനായി ഐപിഎൽ ഫ്രാഞ്ചൈസികള്‍
Next articleയുഫേഫയുടെ ഭീഷണിക്ക് വഴങ്ങില്ല, സൂപ്പർ ലീഗ് ഉപേക്ഷിച്ചിട്ടില്ല എന്നു വ്യക്തമാക്കി റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് ക്ലബുകൾ