ലിവർപൂളിന് ആദ്യ ജയം, ചിച്ചാരിറ്റോയുടെ ഇരട്ട ഗോളുകളും വെസ്റ്റ് ഹാമിനെ രക്ഷിച്ചില്ല

ആൻഫീൽഡിൽ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് ഇറങ്ങിയ ലിവർപൂളിന് സീസണിലെ ആദ്യ ജയം. സാഡിയോ മാനെ നേടിയ ഗോളിനാണ് ലിവർപൂൾ ക്രിസ്റ്റൽ പാലസിനെ മറികടന്നത്.

മുഹമ്മദ് സലാഹിനെ ബെഞ്ചിലിരുത്തി ഡാനിയേൽ സ്റ്ററിഡ്ജിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ക്ളോപ്പ് ടീമിനെ ഇറക്കിയത്. കഴിഞ്ഞ മത്സരത്തിൽ ഏറെ വിമർശനം നേരിട്ട ലോവറന് പകരം ക്ലാവനെയും ക്ളോപ്പ് തിരിച്ചു വിളിച്ചു. ആദ്യ പകുതിയിൽ മാറ്റിപ്പിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. പിന്നീട് രണ്ടാം പകുതിയിൽ 73 ആം മിനുട്ടിലാണ് മാനെ ലിവർപൂളിന്റെ വിജയ ഗോൾ നേടിയത്. ജയത്തോടെ ലിവർപൂളിന് 4 പോയിന്റായി.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ സൗത്താംപ്ടൻ വെസ്റ്റ് ഹാമിനെ 3-2 ന് തോൽപിച്ചു. ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റിയാണ് സൗത്താംപ്ടന് തുണയായത്. വെസ്റ്റ് ഹാമിന്റെ രണ്ടു ഗോളുകളും ചിച്ചാരിറ്റോയുടെ ബൂട്ടിൽ നിന്നായിരുന്നു.

സ്വന്തം മൈതാനത്ത് ഏറെ നാളായി ഗോൾ നേടാനാവാതെ വിഷമിച്ച സൗതാംപ്ടൻ പക്ഷെ 11 ആം മിനുട്ടിൽ തന്നെ ആദ്യ ഗോൾ കണ്ടെത്തി. നതാൻ റെഡ്മണ്ട് നൽകിയ പാസ്സ് ഗാബിയദീനി ഗോളാക്കി മാറ്റുകയായിരുന്നു. 33 ആം മിനുട്ടിൽ അനാവശ്യ ഫൗളിന് മുതിർന്ന വെസ്റ്റ് ഹാമിന്റെ ആർനാടോവിക് നെ റഫറി ചുവപ്പ് കാർഡ് നൽകി പുറത്താക്കിയതോടെ ഹമ്മേഴ്‌സ് തീർത്തും പ്രതിരോധത്തിലായി. 38 ആം മിനുട്ടിൽ ഡേവിസിനെ ഫോണ്ട് ബോക്‌സിൽ വീഴ്ത്തിയതോടെ സൗത്താംപ്ടന് രണ്ടാം ഗോളിനുള്ള അവസരവും ഒരുങ്ങി. റ്റാടിക്കിന്റെ പെനാൽറ്റി ജോ ഹാർട്ടിന്റെ കാലിൽ തട്ടി വലയിൽ. രണ്ടു ഗോളുകൾക്ക് പിന്നിലായി 10 പേരുമായി ചുരുങ്ങിയ വെസ്റ്റ് ഹാം പക്ഷെ 45 ആം മിനുട്ടിൽ ഹെർണാണ്ടസിലൂടെ തിരിച്ചടിച്ചു. പിന്നീട് 74 ആം മിനിട്ടിലും ഹെർണാണ്ടസ് ലക്ഷ്യം കണ്ടതോടെ സ്കോർ 2-2. പക്ഷെ സമനിലയിൽ മത്സരം അവസാനിക്കും എന്നിരിക്കെ 93 ആം മിനുട്ടിൽ സബലേറ്റ യോഷിദയെ ബോക്‌സിൽ വീഴ്ത്തി. കിക്കെടുത്ത ചാർളി ഓസ്റ്റിൻ അങ്ങനെ സൗത്താംപ്ടന് ജയമൊരുക്കി. ആദ്യ രണ്ടു മത്സരങ്ങളും തോറ്റെങ്കിലും ഇന്ന് കാണിച്ച പോരാട്ട വീര്യം വരും മത്സരങ്ങളിൽ വെസ്റ്റ് ഹാമിന് തുണയാകും എന്നുറപ്പാണ്.

ഇന്നലെ ബ്രൈട്ടൻ ആൽബിയനെ നേരിട്ട ലെസ്റ്റർ സിറ്റി എതിരില്ലാത്ത 2 ഗോളുകൾക് ജയിച്ചു. ശിൻജി ഒകസാക്കി, ഹാരി മക്വയർ എന്നുവരാണ് ഗോളുകൾ നേടിയത്.
റിച്ചാർലിസൻ, കപ്പു എന്നിവരുടെ ഗോളിൽ വാട്ട് ഫോർഡ് ബേർൻമത്തിനെ തകർത്തു.
റോബ്‌സൻ കാനുവിന്റെ ഗോളിൽ വെസ്റ്റ് ബ്രോമും ഇന്നലെ ജയം കണ്ടു. ബേർൻലിയായിരുന്നു അവരുടെ എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകലാശപ്പോരാട്ടത്തിനൊരുങ്ങി ടെക്നോപാര്‍ക്ക്, പ്രതിധ്വനി സെവന്‍സ് ക്വാര്‍ട്ടറുകള്‍ക്ക് ഇന്ന് തുടങ്ങും
Next articleസുരാബുദ്ദീന് ഹാട്രിക്ക്, ഈസ്റ്റ് ബംഗാളിന് മൂന്നാം ജയം