Site icon Fanport

സോൾഷ്യാർ സ്ഥിരപരിശീലകൻ ആയി, ലിവർപൂൾ ഡിഫൻഡർക്ക് വീട് നഷ്ടമാകും

മാഞ്ചസ്റ്റർ യുണൈറ്റഡ് സോൾഷ്യാറിനെ സ്ഥിര പരിശീലകൻ ആക്കി നിയമിച്ചതു കൊണ്ട് ഒരു ലിവർപൂൾ താരത്തിന് വീട് നഷ്ടമാകും എന്ന് കേട്ട് അത്ഭുതപ്പെടേണ്ടത് ഇല്ല. ലിവർപൂൾ ഡിഫൻഡറായ വാൻ ഡൈക് ആണ് താമസിക്കുന്ന വീട് നഷ്ടപ്പെടുന്ന അവസ്ഥയിൽ ഉള്ളത്. ബെറ്റ് വെച്ച് വീട് പോയതാണ് എന്നൊന്നും ധരിക്കേണ്ടതില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ വീട്ടിലാണ് ഇപ്പോൾ ലിവർപൂൾ താരം വാൻ ഡൈക് വാടകയ്ക്ക് താമസിക്കുന്നത്. മുമ്പ് മാഞ്ചസ്റ്ററിൽ ആയിരിക്കുമ്പോൾ ഒലെ സ്വന്തമായി പണിത വീട് അദ്ദേഹം നോർവീജിയയിലേക്ക് മടങ്ങിയതു മുതൽ വാടകയ്ക്ക് നൽകുകയായിരുന്നു. അവസാന വർഷം മുതൽ വാൻ ഡൈക് ആണ് അവിടെ താമസിക്കുന്നത്. ഒലെ സ്ഥിര പരിശീലകനായതോടെ വാൻ ഡൈക് വീട് ഒഴിയേണ്ടതായി വരും.

താൻ നിർമ്മിച്ച് വീട് ഉണ്ട് എന്നും കുറച്ച് കാലത്തിനകം തന്നെ ആ വീട്ടിലേക്ക് കുടുംബത്തെ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഒലെ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെ വാൻ ഡൈക് പുതിയ വീട് കണ്ടെത്തേണ്ടതായി വരും.

Exit mobile version