Site icon Fanport

ഒലെയുടെ കീഴിൽ യുണൈറ്റഡിന് വലിയ പുരോഗതി ഉണ്ടെന്ന് എഡ് വൂഡ്വാർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിന് 2021 നല്ല വർഷമാകും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സി ഇ ഒ എഡ് വൂഡ്വാർഡ്. ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ പുരോഗതി തന്നെ നേടി. എന്നാൽ മാധ്യമങ്ങൾ ഒരു ഭാഗം മാത്രമെ പറയു. പക്ഷെ ടീം മുന്നോട്ട് പോവുക ആണ് എന്നതാണ് സത്യം. വൂഡ്വാർഡ് പറഞ്ഞു. ഒലെയെ എന്നും പിന്തുണക്കുക എന്നതാണ് ക്ലബിന്റെ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.

പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ മൂന്ന് കിരീടങ്ങളിലും യുണൈറ്റഡിന് കണ്ണുണ്ട്‌. കിരീടങ്ങൾ വരും എന്നും വൂഡ്വാർഡ് പറഞ്ഞു. ബ്രൂണോ, കവാനി, വാൻ ഡെ ബീക്, ടെല്ലസ് എന്നിവർ ഒക്കെ സ്ക്വാഡിന്റെ കരുത്ത് കൂട്ടി. മാഞ്ചസ്റ്റർ യുണൈറ്റഡ് എങ്ങനെയുള്ള സ്ക്വാഡ് ആക്കാൻ ഉദ്ദേശിക്കുന്നോ അതിനടുത്ത് ക്ലബ് എത്തി. അറ്റാക്കിംഗ് ഫുട്ബോളും യുവ ടീമും വെച്ച് നല്ല പ്രകടനങ്ങൾ നടത്തുന്ന യുണൈറ്റഡ് ഒരുപാട് തൃപ്തി നൽകുന്നുണ്ട് എന്നും കവാനി പറഞ്ഞു

Exit mobile version