Site icon Fanport

പോചടീനോ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാവാൻ യോഗ്യനോ? ഒലെ പറയുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിരം പരിശീലകനാകും എന്ന് ഏറ്റവും കൂടുതൽ ആൾക്കാർ പറയുന്ന പേരാണ് പോചടീനോ. ടോട്ടൻഹാമിന്റെ പരിശീലകനായ പോചടീനോ സ്പർസിനെ വലിയ ടീമായി തന്നെ മാറ്റിയിട്ടുണ്ട്. പോചടീനോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാവാൻ യോഗ്യനോ എന്ന ചോദ്യത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ പരിശീലകനായ ഒലെ ഗണ്ണാർ സോൾഷ്യാർ തന്നെ മറുപടി പറയുന്നു.

പോചടീനോ ഒരു മികച്ച കോച്ചാണെന്നാണ് ഒലെയുടെ അഭിപ്രായം. ലോകത്തെ മികച്ച പരിശീലകരിൽ ഒരാളാണ് പോചടീനോ. പോചടീനോ യുണൈറ്റഡ് പരിശീലകനാകും എന്ന അഭ്യൂഹം വരുന്നത് തന്നെ അദ്ദേഹം അത്രയും നല്ല പരിശീലകനായത് കൊണ്ടാണെന്നും ഒലെ പറഞ്ഞു. അടുത്ത മത്സരത്തിൽ ടോട്ടൻഹാമിനെ ആണ് സോൾഷ്യറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടത്.

സോൾഷ്യറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്ന ആദ്യത്തെ ടോപ്പ് 5 ടീമാകും ടോട്ടൻഹാം.

Exit mobile version