Site icon Fanport

“മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ വൻ താരങ്ങൾ ക്യൂ നിൽക്കുന്നു” – ഒലെ

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന് ഇപ്പോഴും വൻ താരങ്ങളെ ആകർഷിക്കാനുള്ള കഴിവുണ്ട് എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ. ടീമിന്റെ ദയനീയ പ്രകടനങ്ങളും ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പില്ലാത്തതും യുണൈറ്റഡിന് വലിയ താരങ്ങളെ ടീമിനെത്തിക്കുന്നതിൽ പ്രയാസം സൃഷ്ടിക്കുമെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ അതിനെ നിഷേധിക്കുകയാണ് ഒലെ.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ വൻ താരങ്ങൾ ക്യൂ നിൽക്കുകയാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. വൻ താരങ്ങളുടെ ഏജന്റ്സ് ഒക്കെ ടീമുമായി സ്ഥിരം ബന്ധപ്പെടുന്നുണ്ട് എന്നും ഒലെ പറഞ്ഞു. അടുത്ത സീസണിൽ ടീമിൽ പുതിയ നല്ല താരങ്ങൾ എത്തുമെന്നും ഒലെ സൂചന നൽകി. താരങ്ങൾ പുതുതായി വരുന്നതിലും താരങ്ങൾ ക്ലബ് വിട്ടു പോകുന്നതിലും അവസാന വാക്ക് തന്റേതായിരിക്കും എന്നും ഒലെ പറഞ്ഞു.

Exit mobile version