Site icon Fanport

“താൻ ഉള്ള കാലത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കും” – ഒലെ

ഇന്ന് മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടു എങ്കിലും താൻ സമ്മർദ്ദത്തിൽ അല്ല എന്നും യുണൈറ്റഡിനെ ഫോമിലേക്ക് കൊണ്ട് വരാൻ ആകും എന്നും പരിശീലകൻ ഒലെ പറഞ്ഞു. താൻ ക്ലബ് മാനേജ്മെന്റുമായി സ്ഥിരമായി സംസാരിക്കുന്നുണ്ട്. താൻ അധികമായി ലഭിച്ച സമയത്ത് അല്ല നിൽക്കുന്നത് എന്നും താൻ ഇവിടെ ഉള്ള കാലത്തോളം യുണൈറ്റഡിനെ മുന്നോട്ട് കൊണ്ടു പോകാൻ ശ്രമിക്കും എന്നും ഒലെ പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റി ഇന്ന് ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. യുണൈറ്റഡ് ഇപ്പോൾ ആഗ്രഹിക്കുന്ന പൊസിഷനിൽ അല്ല ഉള്ളത്. എന്നാൽ യുണൈറ്റഡിനെ ടേബിളിൽ മുന്നോട്ട് കൊണ്ടു വരാൻ കഴിവുള്ള താരങ്ങൾ ഈ ടീമിൽ ഉണ്ട് എന്നു. അതിന് ക്ലബിനാകും എന്നും ഒലെ പറഞ്ഞു.

Exit mobile version