മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിക്ക് ഒരുപാട് പിറകിലാണ് എന്ന് ഒലെ

Manchester United Ole
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ലീഗിൽ രണ്ടാമത് ഫിനിഷ് ചെയ്തു എങ്കിലും യുണൈറ്റഡ് ചാമ്പ്യന്മാരായ സിറ്റിയെക്കാൾ ഒരുപാട് പിറകിലാണ് എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. രണ്ടാമത് എത്തി എങ്കിലും ഒന്നാമതുള്ള ടീമിനെ സമ്മർദ്ദത്തിലാക്കാൻ പോലും മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല എന്നത് ഒലെ ഓർമ്മിപ്പിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന് ടീം ശക്തിയാക്കേണ്ടതുണ്ട് എന്നും പുതിയ താരങ്ങൾ വരണം എന്നുൻ ഒലെ പറഞ്ഞു.

ഫുട്ബോളിൽ വെറുതെ ഇരിക്കുക സാധ്യമല്ല. എപ്പോഴും പുതിയ താരങ്ങൾക്കായി അന്വേഷിക്കുകയാണെന്ന് ഒലെ പറഞ്ഞു. യുണൈറ്റഡ് എങ്ങനെയാണോ അങ്ങനെ കളിക്കുന്ന ടീമുകളും താരങ്ങളും ലോകത്ത് പലയിടത്തും ഉള്ളപ്പോൾ ടീം മെച്ചപ്പെടുത്താൻ ശ്രമിച്ചു കൊണ്ടേ ഇരിക്കണം എന്നും അദ്ദേഹം പറഞ്ഞു. താരങ്ങൾക്ക് പരിക്ക് ഒക്കെ വരാൻ സാധ്യതയുണ്ട് എന്നും അതുകൊണ്ട് സ്ക്വാഡ് ശക്തമാക്കണം എന്നും ഒലെ പറഞ്ഞു.

Advertisement