“ഒലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തിരികെ കൊണ്ടു വരും, സമയം കൊടുക്കണം” – ഹെരേര

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാറിന് പിന്തുണ പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു പോകുന്ന താരം ആൻഡർ ഹെരേര. ഒലെ ഗണ്ണാർ സോൾഷ്യാർ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തിരികെ ഫോമിൽ എത്തിക്കാൻ പറ്റുന്ന പരിശീലകൻ എന്ന് ഹെരേര പറഞ്ഞു.ഒലെയുടെ കൂടെ പ്രവർത്തിച്ചത് വെച്ച് ഒലെ ആണ് യുണൈറ്റഡിന് ഏറ്റവും അനുയോജ്യമായ ആളെന്നും ഹെരേര പറഞ്ഞു.

ഡ്രസിംഗ് റൂമിൽ എല്ലാവർക്കും ഒലെയോട് ബഹുമാനവും അദ്ദേഹത്തെ വിശ്വാസവുമാണ്. അദ്ദേഹത്തിനായി പൊരുതാൻ ഒരോ താരങ്ങളും ഒരുക്കമാണ്. ഒപ്പം അദ്ദേഹത്തിന്റെ പരിശീലകൻ എന്ന രീതിയിലുള്ള മികവും മാഞ്ചസ്റ്റർ യുണൈറ്റഡിനെ തിരികെ കൊണ്ടുവരും എന്ന് ഹെരേര പറഞ്ഞു. എന്നാൽ ഒലെയ്ക്ക് സമയം നൽകണം എന്ന് ഹെരേര പറഞ്ഞു. അത്ര വിഷമകരമാണ് ഈ ജോലി. അതുകൊണ്ട് ഒലെയ്ക്ക് സമയം നൽകണം. എന്നാൽ മുപ്പതു വർഷമൊന്നും എടുക്കില്ല തിരികെ എത്താൻ എന്നും ഹെരേര പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ മികച്ചതാണെന്നും അവർ ക്ഷമയോടെ പിന്തുണച്ച് യുണൈറ്റഡിനെ നല്ല കാലത്തിലേക്ക് തിരികെ കൊണ്ടുവരും എന്നും ഹെരേര പറഞ്ഞു.

Advertisement