ഒലെയുടെ വിമർശനങ്ങൾ ശരിയാണെന്ന് ക്ലോപ്പ്

20201109 130726
Credit: Twitter
- Advertisement -

ഇംഗ്ലീഷ് എഫ് എയുടെ ഫിക്സ്ചറുകളെ വിമർശിച്ച ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ തീരുമാനം ശരിയാണെന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ശനിയാഴ്ച എവർട്ടണെതിരെ കളിക്കേണ്ടി വന്നിരുന്നു. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിക്കാൻ വേണ്ടി അധികൃതര ചെയ്തത് ആണ് എന്ന് ഒലെ വിമർശിച്ചിരുന്നു. ക്ലോപ്പും ഫിക്സ്ചറുകളുടെ വിധത്തെ വിമർശിച്ചു.

ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് കളിച്ചവരാണ് ശനിയാഴ്ച പ്രീമിയർ ലീഗ് ലീഗ് കളിക്കുന്നത് എങ്കിലും പ്രശ്നമില്ല. കളിക്കാർക്ക് അത് കഷ്ടപ്പെട്ട് ആണെങ്കിലും കളിക്കാൻ പറ്റും. പക്ഷെ ബുധനാഴ്ച കളിച്ച ടീമിനെ ശനിയാഴ്ച വീണ്ടും കളിപ്പിക്കുന്നത് ശരിയല്ല എന്ന് ക്ലോപ്പ് പറഞ്ഞു. ഇത് ടിവി ചാനലുകൾക്ക് വേണ്ടിയാണ് ഫിക്സ്ചർ ഇടുന്നത്. ഇങ്ങനെ ഫിക്സ്ചർ ഇട്ടാൽ താരങ്ങൾ പരിക്കേറ്റ് പുറത്ത് പോവുകയെ ഉള്ളൂ എന്നും ഇതിന് മാറ്റം വരണം എന്നും ക്ലോപ്പ് പറഞ്ഞു.

Advertisement