“ഇന്നത്തെ ഫലം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ വിധി ആയിരിക്കില്ല”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നവരുടെ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തിനാണ് ഇറങ്ങുന്നത്. ചാമ്പ്യൻസ് ലീഗ് യോഗ്യത തേടി ഇറങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു സമനില എങ്കിലും ഇന്ന് നിർബന്ധമാണ്. ഇന്ന് പരാജയപ്പെട്ടാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാവാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാമത് ഫിനിഷ് ചെയ്യുന്നത് കാണേണ്ടി വരും. എന്നാൽ ഇന്ന് എന്ത് ഫലം വന്നാലും അത് നോക്കി ആവില്ല മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസൺ വിലയിരുത്തപ്പെടുക എന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറയുന്നു.

ഈ മത്സരമല്ല സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരം എന്ന് ഒലെ പറയുന്നു. ഇത് ഒരു മത്സരം മാത്രമാണ്. എല്ലാ മത്സരവും പ്രധാനപ്പെട്ടതാണ്. ഇന്ന് പരാജയപ്പെട്ടാലും വിജയിച്ചാലും ഒന്നും മാറില്ല. ഈ സീസൺ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച സീസണാണെന്നും ഒരുപാട് പുരോഗതി ഈ സീസണിൽ ഉണ്ടായിട്ടുണ്ട് എന്നും ഒലെ പറയുന്നു. ഇന്ന് യുണൈറ്റഡ് പരാജയപ്പെടുക ആണെങ്കിൽ അവരുടെ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോയിന്റ് ആയിരിക്കും അത്.