“11 റൊണാൾഡോയോ 11 മെസ്സിയോ ഇറങ്ങിയാൽ ഫുട്ബോൾ മത്സരം ജയിക്കില്ല”

- Advertisement -

ഫുട്ബോൾ എന്നാൽ ടീം ഗെയിം ആണെന്ന് ഓർമ്മിപ്പിച്ച് ഒലെ ഗണ്ണാർ സോൾഷ്യാർ. റാഷ്ഫോർഡും പോഗ്ബയുമാണോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരങ്ങൾ എന്ന ചോദ്യത്തിനായിരുന്നു ഒലെയുടെ മറുപടി. അങ്ങനെ ഏതെങ്കിലും ഒരു താരം നന്നാവുന്നു എങ്കിൽ അതിനു പിറകിൽ ടീമിന് ക്രെഡിറ്റ് നൽകണം എന്ന് അദ്ദേഹം പറഞ്ഞു.

പോഗ്ബ നന്നായി കളിക്കുന്നു എങ്കിൽ അതിൽ മാറ്റിചിനും ഹെരേരയ്ക്കും പങ്കുണ്ടെന്ന് ഒലെ പറഞ്ഞു. മാറ്റിച്ചു ഹെരേരയും മധ്യനിരയിലെ ഡിഫൻസീഫ് കാര്യങ്ങൾ ചെയ്യുന്നതു കൊണ്ടാണ് പോഗ്ബയ്ക്ക് അറ്റാക്കിംഗ് മിഡ്ഫീൽഡറുടെ റോളിൽ കളിക്കാൻ കഴിയുന്നത്. ഒലെ പറഞ്ഞു. നിങ്ങൾ 11 റൊണാൾഡോയെ കളത്തിൽ ഇറക്കിയാലും 11 മെസ്സിയെ കളത്തിൽ ഇറക്കിയാലും കളി ജയിക്കാൻ കഴിയില്ല എന്നും ഒലെ പറഞ്ഞു. ഫുട്ബോൾ ടീമുകളിൽ എല്ലാവരുടെയും പരിശ്രമം ഒരുപോലെ ആവശ്യമുള്ള കളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Advertisement