Site icon Fanport

തോറ്റാൽ പണി പോകും, ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എവർട്ടണെതിരെ

പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് നിർണായക മത്സരമാണ്. ഇന്ന് ഗുഡിസൺ പാർക്കിൽ നടക്കുന്ന മത്സരത്തിൽ ആഞ്ചലോട്ടൊയുടെ എവർട്ടണെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. ഈ സീസൺ ദയനീയമായ രീതിയിൽ തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് വിജയിച്ചെ പറ്റു. ഇന്നും പോയിന്റ് നഷ്ടപ്പെടുത്തിയാൽ ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ ജോലി പോകും എന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്. അതുകൊണ്ട് തന്നെ ഒലെയ്ക്ക് ഇത് ഒരു ജീവന്മരണ പോരാട്ടമാണ്‌.

അവസാന രണ്ടു മത്സരങ്ങളിലും തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കൂടെ തോറ്റാൽ ആരാധകരുടെയും ക്ഷമ നശിക്കും. ആറു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 7 പോയിന്റു മാത്രമേ യുണൈറ്റഡിന് ഉള്ളൂ. ഡിഫൻസും അറ്റാക്കും എല്ലാം യുണൈറ്റഡിന് ഇപ്പോൾ പ്രശ്നമാണ്. മധ്യനിരയിൽ പോഗ്ബയും ബ്രൂണിയും ഒക്കെ നിറം മങ്ങി നിൽക്കുന്നതും പ്രശ്നമാണ്. മറുവശത്ത് ഉള്ള എവർട്ടണും അത്ര നല്ല ഫോമിൽ അല്ല‌. സീസൺ മികച്ച രീതിയിൽ തുടങ്ങിയവർ ആണെങ്കിലും ഇപ്പോൾ ആ തുടക്കത്തിലെ മികവ് എവർട്ടണ് ഇല്ല.

ഇന്ന് വൈകിട്ട് 6 മണിക്കാണ് മത്സരം നടക്കുക.

Exit mobile version