“ഇനിയും മൂന്ന് താരങ്ങൾ കൂടെ വേണം കിരീടത്തിനായി പൊരുതാൻ”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടത്തിനു വേണ്ടി പൊരുതാനുള്ള അവസ്ഥയിൽ എത്തണമെങ്കിൽ ടീമിൽ ഇനിയും മൂന്ന് താരങ്ങൾ കൂടെ വേണ്ടിവരും എന്ന് പരിശീലകൻ ഒലെ. ബ്രൂണോ ഫെർണാണ്ടസിന്റെ വരവോടു കൂടെ ടീം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷെ കിരീടം നേടുന്ന ടീമായി മാറണം എങ്കിൽ രണ്ടോ മൂന്നോ പുതിയ താരങ്ങൾ കൂടെ എത്തേണ്ടതുണ്ട്. ഒലെ പറഞ്ഞു.

ഈ സൈനിംഗുകൾക്കായി ടീം അണിയറയിൽ പ്രവർത്തിക്കുന്നുണ്ട് എന്നും ഒലെ പറഞ്ഞു. പരിചയസമ്പത്തും ടീമിന് ആവശ്യമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ടീം മെച്ചപ്പെടുന്നത് എല്ലാവർക്കും കാണാം എന്നും ഇതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു. അവസാന പത്തു മത്സരങ്ങളായി യുണൈറ്റഡ് പരാജയം അറിഞ്ഞിട്ടില്ല. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയെ കൂടെ തോൽപ്പിച്ചതോടെ ടോപ് ഫോറിൽ എത്താം എന്ന പ്രതീക്ഷ കാത്തിരിക്കുകയാണ് യുണൈറ്റഡ്.

Advertisement