കനത്ത മഞ്ഞു വീഴ്ച; ഡെർബിയിൽ മാറ്റമില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

കനത്ത മഞ്ഞുവീഴ്ച ഉണ്ടെങ്കിലും ഓൾഡ് ട്രാഫോർഡിൽ ഡെർബി നടത്താൻ തയ്യാറാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്ററിന്റെ പല ഭാഗങ്ങളിലും പ്രാദേശിക സമയം പുലർച്ചെ നാലു മണി മുതൽ വൈകുന്നേരം 6 മണി വരെ എട്ട് ഇഞ്ചു കനത്തിൽ മഞ്ഞു വീഴ്ച ഉണ്ടാവുമെന്നാണ് കാലാവസ്ഥ പ്രവചനം.

ഓൾഡ് ട്രാഫോർഡിലെ പിച്ചിൽ മണ്ണ് ചൂടാക്കാനുളള സംവിധാനം ഉണ്ട്, അത് കൊണ്ട് തന്നെ മഞ്ഞു വീഴ്ച ഉണ്ടായാലും ഗ്രൗണ്ട് കളിയ്ക്കാൻ വേണ്ടി എപ്പോഴും തയ്യാറായിരിക്കും. കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ സുരക്ഷക്കായി കൂടുതൽ നടപടികൾ കൈക്കൊള്ളാൻ തയ്യാറാകും. താപനില 1C ലേക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് പൊതു ഗതാഗത സേവനങ്ങളെ ബാധിക്കാനിടയുണ്ടെന്ന ഭയവും ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial