ഓള്‍ഡ് ട്രാഫോര്‍ഡിലെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ പഴയത് പോലെ ഭയപ്പെടേണ്ടതില്ലെന്ന് ഗ്വാർഡിയോള

Photo:Twitter/@ManCity
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ അവരെ പഴയതുപോലെ ഭയപ്പെടേണ്ടകാര്യമില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനിരിക്കെയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ പ്രതികരണം. അവസാനം ഓൾഡ് ട്രാഫോർഡിൽ ഇരു ടീമുകളും ഏഴു തവണ ഏറ്റുമുട്ടിയപ്പോഴും ഒരു തവണ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് സിറ്റിയെ തോൽപ്പിക്കാനായത്. 1974 മുതൽ 2008 വരെ ഓൾഡ് ട്രാഫോർഡിൽ ഒരു വിജയം പോലും മാഞ്ചസ്റ്റർ സിറ്റി നേടിയിരുന്നില്ല.

കഴിഞ്ഞ പതിറ്റാണ്ടിൽ ഒരു ടീമെന്ന നിലയിൽ മാഞ്ചസ്റ്റർ സിറ്റി ഒരുപാടു വളർന്നിട്ടുണ്ടെന്നും മുൻ ഓൾഡ് ട്രാഫോർഡിൽ വന്നു കളിക്കുക എന്നത് കുറച്ച ബുദ്ധിമുട്ടായിരുന്നെന്നും ഇപ്പോൾ അങ്ങനെയല്ലെന്നും മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയിൽ ഉള്ള താരങ്ങൾ കഴിഞ്ഞ വർഷങ്ങളിലെ മാഞ്ചസ്റ്റർ ഡെർബി കുറച്ചുകൂടെ തുല്യതയുള്ള ടീമുകളുടെ പോരാട്ടമായി മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും ഗ്വാർഡിയോള പറഞ്ഞു

Advertisement