ഹഡ്സൻ ഒഡോയ്‌ ടീമിൽ തുടരും- ചെൽസി പരിശീലകൻ

ചെൽസിയുടെ 17 വയസുകാരൻ കാലം ഹഡ്സൻ ഒഡോയ്‌വരും സീസണിൽ ചെൽസിയുടെ ടീമിൽ ഉണ്ടാവുമെന്ന് പരിശീലകൻ മൗറീസിയോ സാരി. പ്രീ സീസണിലെ മികച്ച ഫോമിന്റെ അടിസ്ഥാനത്തിലാണ് യുവ താരത്തെ തന്റെ ഫസ്റ്റ് ടീമിന്റെ ഭാഗമായി നിലനിർത്താൻ സാരി തീരുമാനിച്ചത്.

ചെൽസി യൂത്ത് ടീമിന്റെ ഭാഗമായ 17 വയസുകാരൻ ജനുവരിയിലാണ് ചെൽസിക്കായി ആദ്യ സീനിയർ മത്സരം കളിച്ചത്. പ്രീ സീസണിലെ മൂന്ന് മത്സരങ്ങളിലും മിന്നും പ്രകടനം കാഴ്ചവച്ച താരം വരും സീസണിൽ സാരിക്ക് കീഴിൽ പുതിയ തുടക്കമാവും ലക്ഷ്യമിടുക.

ആഴ്സണലിനെതിരായ മത്സര ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് സാരി ഓഡോയിയെ ടീമിൽ നിലനിർത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ താരത്തിന് ചെൽസി പുതിയ കരാറും നൽകിയേക്കും. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിലും മികച്ച പ്രകടനമാണ് ഹഡ്സൻ ഒഡോയ്‌നടത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version