Site icon Fanport

ഓഡോയി യൂറോപ്പിലെ മികച്ച കളിക്കാരനാവാൻ കഴിവുള്ള താരം – സാരി

ചെൽസി ടീനേജ് സെൻസേഷൻ കാലം ഹഡ്സൻ ഒഡോയി വരും കാലങ്ങളിൽ യൂറോപ്പിലെ തന്നെ മികച്ച തരമാവാൻ കെൽപ്പുള്ള താരമാണ് എന്ന് ചെൽസി പരിശീലകൻ മൗറീസിയോ സാരി. ഈ സീസണിൽ ആദ്യമായി സ്റ്റാർട്ടിങ് ഇലവനിൽ കളിച്ച താരം ബ്രയ്ട്ടനെതിരെ ചെൽസിയുടെ ആദ്യ ഗോളിന് വഴി ഒരുക്കി മികച്ച പ്രകടനമാണ്‌ പുറത്തെടുത്തത്.

ഓഡോയിക് യൂറോപ്പിലെ മികച്ച താരമാവാൻ സാധിക്കും. ഏത് തരത്തിലുള്ള കളികളിലും ചെൽസിക്കായി ഇറങ്ങാൻ താരം ഇപ്പോൾ സജ്ജമാണ്. മികച്ച രീതിയിൽ പ്രതിരോധിക്കാൻ താരം പഠിച്ചിട്ടുണ്ട് എന്നിങ്ങനെയാണ് സാരിയുടെ അഭിപ്രായം. ഇന്നലെ ചെൽസിക്കായി ഗോൾ നേടിയ ലോഫ്റ്റസ് ചീക്കിന്റെ പ്രകടനത്തെയും സാരി പ്രശംസിച്ചു. പരിക്കില്ലാതെ കളിക്കാനായാൽ താരം ടീമിന് മുതൽകൂട്ടാവും എന്നും സാരി കൂട്ടി ചേർത്തു.

Exit mobile version