Picsart 25 08 08 20 38 51 781

ഈഥൻ ന്വാനെരി ആഴ്‌സണലിൽ പുതിയ കരാറിൽ ഒപ്പ് വെച്ചു

18 കാരനായ യുവ ഇംഗ്ലീഷ് താരം ഈഥൻ ന്വാനെരി ആഴ്‌സണലിൽ പുതിയ കരാറിൽ ഒപ്പ് വെച്ചു. 5 വർഷത്തെ ദീർഘകാല കരാറിൽ ആണ് താരം ഒപ്പ് വെച്ചത്. കഴിഞ്ഞ സീസണിൽ തന്റെ മികവ് ലോകത്തിനെ കാണിച്ച ഇംഗ്ലീഷ് അണ്ടർ 21 താരം 39 മത്സരങ്ങളിൽ നിന്നു 9 ഗോളുകളും 2 അസിസ്റ്റുകളും നേടിയിരുന്നു.

എട്ടാമത്തെ വയസ്സിൽ ആഴ്‌സണൽ അക്കാദമിയിൽ ചേർന്ന താരത്തിന് ആയി ചെൽസിയും ബൊറൂസിയ ഡോർട്ട്മുണ്ടും ശ്രമിച്ചെങ്കിലും താരം തന്റെ ബോയിഹുഡ് ക്ലബിൽ തുടരാൻ തീരുമാനിക്കുക ആയിരുന്നു. നേരത്തെ കഴിഞ്ഞ സീസണിൽ തിളങ്ങിയ മറ്റൊരു യുവതാരം മൈൽസ് ലൂയിസ് സ്‌കെല്ലിയും ആഴ്‌സണലിൽ പുതിയ കരാർ ഒപ്പ് വെച്ചിരുന്നു.

Exit mobile version