അവസാനം സ്പർസിന് പരിശീലകനായി, നുനോ നയിക്കും!

20210701 005607

സ്പർസ് അവസാനം ഒരു പരിശീലകനെ കണ്ടെത്തി. മുൻ വോൾവ്സ് പരിശീലകനായ നുനോ സാന്റോയാണ് സ്പർസിന്റെ പരിശീലകനായി ചുമതലയേറ്റത്. 2023 വരെയുള്ള ഒ കരാറിൽ നൂനോ എസ്പെരിറ്റോ സാന്റോ ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ ജോസെയെ പുറത്താക്കിയ ശേഷം ഇത്രകാലം പരിശീലകൻ ഇല്ലാതെ നിൽക്കുക ആയിരുന്നു സ്പർസ്.

വോൾവർഹാംപ്ടൺ വാണ്ടറേഴ്സിലെ നാലുവർഷത്തെ സ്പെല്ലിന് ശേഷമാണ് നൂനോ എത്തുന്നത്. വോൾവ്സിനെ ചാമ്പ്യൻഷിപ്പിൽ നിന്ന് പ്രീമിയർ ലീഗിലേക്ക് കൊണ്ടു വരാനും ആദ്യ രണ്ട് സീസണുകളിൽ ഏഴാം സ്ഥാനം വോൾവ്സിന് നേടിക്കൊടുക്കാനും നുനോയ്ക്ക് ആയിരുന്നു. 2019/20ൽ യുവേഫ യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് വോൾവ്സിനെ എത്തിക്കാനും അദ്ദേഹത്തിനായി. മുമ്പ് സ്പാനിഷ് ക്ലബായ വലൻസിയയെയും നുനോ പരിശീലിപ്പിച്ചിട്ടുണ്ട്.