20221014 195944

വോൾവ്സ് പരിശീലകൻ ആയി നുനോ തന്നെ തിരിച്ചെത്തിയേക്കും എന്നു വാർത്തകൾ

വോൾവ്സ് പരിശീലക സ്ഥാനം ഒഴിഞ്ഞു മാസങ്ങൾക്ക് ശേഷം നുനോ എസ്പിരിറ്റോ സാന്റോ തന്നെ വോൾവ്സ് പരിശീലകൻ ആയി തിരിച്ചെത്തും എന്നു സൂചനകൾ. വോൾവ്സിൽ നിന്നു ടോട്ടൻഹാം ഹോട്സ്പറിലേക്ക് ചേക്കേറിയ നുനോ അധികം വൈകാതെ ആ ജോലിയിൽ പുറത്താക്കപ്പെടുക ആയിരുന്നു.

നിലവിൽ സൗദി അറേബ്യൻ ക്ലബിന്റെ പരിശീലകൻ ആയ നുനോ തന്റെ പഴയ ജോലിയിൽ തിരിച്ചെത്തിയേക്കും എന്നാണ് വാർത്തകൾ. നുനോയിന് ശേഷം ബ്രൂണോ ലാഗെ വോൾവ്സ് പരിശീലകൻ ആയിരുന്നു. തുടർന്ന് ഈ സീസണിലെ മോശം തുടക്കത്തെ തുറന്നു അദ്ദേഹം പുറത്താക്കപ്പെടുക ആയിരുന്നു. വോൾവ്സിൽ മികച്ച റെക്കോർഡ് ഉള്ള 48 കാരനായ പോർച്ചുഗീസ് പരിശീലകന്റെ മടങ്ങി വരവ് ഇരു കൂട്ടർക്കും നല്ല ഫലം ആവും നൽകുക.

Exit mobile version