നൂനസ് എത്തി, മാനെ പോകും, ബയേണിന്റെ പുതിയ ഓഫർ ലിവർപൂൾ സ്വീകരിക്കും

സാഡിയോ മാനെയെ സ്വന്തമാക്കാനുള്ള ബയേൺ മ്യൂണിക്കിന്റെ ശ്രമങ്ങൾ വിജയം കാണുന്നു. ഡാർവിൻ നൂനസ് ലിവർപൂളിലേക്ക് എത്തുന്നതോടെ മാനെയെ ക്ലബ് വിടാൻ ലിവർപൂൾ അനുവദിക്കും. മാനെയും ബയേണുമായി കരാർ ധാരണയിൽ ഉടൻ എത്തും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലിവർപൂളിന് ട്രാൻസ്ഫർ തുക കൂട്ടികൊണ്ട് പുതിഉഅ ബിഡ് ബയേൺ സമർപ്പിച്ചിട്ടുമുണ്ട്.

മാനെ വരും എന്ന് ഉറപ്പായാൽ ലെവൻഡോസ്കിയെ ബയേൺ ക്ലബ് വിടാൻ അനുവദിച്ചേക്കും.

ലിവർപൂൾ വിടും എന്ന് നേരത്തെ തന്നെ ഉറപ്പിച്ച മാനെയും ബയേണിലേക്ക് പോകാൻ തന്നെ ആണ് ആഗ്രഹിക്കുന്നത്. 25 മില്യന്റെ ആദ്യ ഓഫർ ബയേൺ ലിവർപൂളിന് മുന്നിൽ വെച്ചു എങ്കിലും ആ ഓഫർ ലിവർപൂൾ നിരസിച്ചിരുന്നു. പുതിയ ഓഫർ 35 മില്യണോളം ആകും.

2016 മുതൽ ലിവർപൂളിന്റെ താരമാണ് മാനെ. സല കഴിഞ്ഞാൽ ലിവർപൂളിന്റെ അറ്റാക്കിലെ ഏറ്റവും പ്രധാന താരമായിരുന്നു മാനെ. സതാമ്പ്ടണിൽ നിന്നായിരുന്നു അദ്ദേഹം ലിവർപൂളിൽ എത്തിയത്.

Exit mobile version