Picsart 24 04 13 19 15 15 742

ടോട്ടനത്തിന്റെ വല നിറച്ച് ന്യൂകാസിൽ യുണൈറ്റഡ്

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് ടോട്ടനത്തിനെതിരെ ഗംഭീര വിജയം നേടി. ഇന്ന് സെൻറ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ന്യൂകാസിലിന്റെ വിജയം. മികച്ച കൗണ്ടർ ഫുട്ബോൾ കളിച്ച് ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളുകൾക്ക് ന്യൂകാസിൽ മുന്നിലെത്തിയിരുന്നു.


മുപ്പതാം മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ആദ്യ ഗോൾ. ഗോർദൻ നൽകിയ പാസ് സ്വീകരിച്ച് ഇസാക്കാണ് മനോഹരമായി പന്ത് വലയിൽ എത്തിച്ചത്. ഈ ഗോൾ പിറന്നു തൊട്ടടുത്ത മിനിറ്റിൽ തന്നെ ഒരു ഡിഫൻസീവ് മിസ്റ്റേക്ക് മുതലെടുത്തുകൊണ്ട് ഗോർദൻ ന്യൂകാസിലിന്റെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ 51അം മിനിറ്റിൽ വീണ്ടും ഇസാക് ഗോളടിച്ച കളി ന്യൂകാസിലിന്റേതാക്കി മാറ്റി. അവസാനം ഫാബിയൻ ഷാർ കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.

ഈ വിജയത്തോടെ 50 പോയിന്റുമായി ന്യൂകാസിൽ യുണൈറ്റഡ് ആറാം സ്ഥാനത്തേക്ക് ഉയർന്നു. 60 പോയിന്റുമായി ടോട്ടനം അഞ്ചാമത് നിൽക്കുകയാണ്.

Exit mobile version