ന്യൂകാസിലിന് സമനില, മാഞ്ചസ്റ്റർ യുണൈറ്റഡിന് മൂന്നാം സ്ഥാനത്ത് തുടരാം

Newsroom

20230205 021916

പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡും വെസ്റ്റ് ഹാം യുണൈറ്റഡും തമ്മിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടം 1-1 എന്ന സമനിലയിൽ അവസാനിച്ചു. ആദ്യ മിനിറ്റിൽ വില്ലോക്കിന്റെ ഗോളിൽ ന്യൂകാസിലിന് നല്ല തുടക്കമായിരുന്നു കിട്ടിയത്. പക്ഷേ നിർഭാഗ്യവശാൽ ആ ഗോൾ നിഷേധിക്കപ്പെട്ടു. എങ്കിലും മൂന്നാം മിനിറ്റിൽ മികച്ചൊരു ഫിനിഷിലൂടെ ന്യൂകാസിലിന് ലീഡ് നൽകാൻ കാലം വിൽസണിന് കഴിഞ്ഞു.

Picsart 23 02 05 02 20 16 153

32-ാം മിനിറ്റിൽ ഒരു സെറ്റ് പീസിൽ നിന്ന് പക്വെറ്റയിലൂടെ വെസ്റ്റ് ഹാം തിരിച്ചടിച്ചു. ഈ സമനില ന്യൂകാസിലിന് വലിയ നിരാശയാണ്. 21 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി ന്യൂകാസിൽ പ്രീമിയർ ലീഗ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് താഴ്ന്നു. വെസ്റ്റ് ഹാം റിലഗേഷൻ സോണിന് പുറത്താണെങ്കിലും ആ ഭീഷണി ഒഴിവായിട്ടില്ല. 19 പോയിന്റുമായി 16-ാം സ്ഥാനത്താണ് ഇപ്പോൾ ഹാമേഴ്സ്. 42 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ആണ് ഈ സമനില ഏറെ ഗുണം ചെയ്യുക.