പ്രീമിയർ ലീഗിൽ ഹാട്രിക് ജയം പൂർത്തിയാക്കി ന്യൂ കാസിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂ കാസിലിന് തുടർച്ചയായ മൂന്നാം ജയം. ബേൺലിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബെനീറ്റസിന്റെ ടീം മറികടന്നത്. ജയത്തോടെ ലീഗിൽ 13 ആം സ്ഥാനത്തേക്ക് ഉയരാൻ ന്യൂ കാസിലനായപ്പോൾ ബേൺലി റലഗേഷന് ഒരു പോയിന്റ് മാത്രം മുകളിലാണ്.

ബെൻ മീയുടെ സെൽഫ് ഗോളിൽ മുന്നിലെത്തിയ ന്യൂ കാസിൽ പിന്നീട് ക്ലാർക്കിന്റെ ഗോളിൽ ആദ്യ പകുതിയിൽ തന്നെ ലീഡ് ഉയർത്തി. പിന്നീട് ആദ്യ പകുതിക്ക് പിരിയും മുൻപേ സാം വോക്‌സ് ബേൺലിക്കായി ഒരു ഗോൾ മടക്കി. ഹാൾഫ് ടൈമിന് തൊട്ട് മുൻപേ ലീഡ് ഉയർത്താൻ ലഭിച്ച സുവർണാവസരം റിച്ചി തുലക്കുകയായിരുന്നു. 1975 ന് ശേഷം ആദ്യമായാണ് ന്യൂ കാസിൽ ബേൺലിയെ തോൽപ്പിക്കുന്നത്.

Exit mobile version